»   »  ആനന്ദം ആനന്ദത്തിന്റെ ബോക്‌സോഫീസ് കലക്ഷനും; മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

ആനന്ദം ആനന്ദത്തിന്റെ ബോക്‌സോഫീസ് കലക്ഷനും; മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ പുലിമുരുകനും ഒപ്പവും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും തിയേറ്ററില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഒത്തിരി നവാഗതര്‍ ഒന്നിയ്ക്കുന്ന ആനന്ദം എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബര്‍ 21) തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

കിടു എന്ന് പറഞ്ഞാല്‍ കിക്കിടു, ആനന്ദത്തെ കുറിച്ച് സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നു

കലക്ഷന്റെ കാരത്തിലും ആനന്ദം ആനന്ദിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്. വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദും മൂന്ന് ദിവസം കൊണ്ട് 2.2 കോടി രൂപ നേടി. തീര്‍ച്ചയായും കുറഞ്ഞ ചെലവില്‍ ഒരുക്കിയ കുഞ്ഞു ചിത്രത്തിന്റെ വലിയ നേട്ടം തന്നെയാണിത്.

കേരളത്തിന് പുറത്തേക്ക്

നവംബര്‍ ആദ്യ വാരത്തോടെ ആനന്ദം കേരളത്തിന് പുറത്ത് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനീതിന്റെ തുടക്കം

സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്‍ നിന്നെല്ലാം മാറി വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആനന്ദത്തിനുണ്ട്. ഹാബിറ്റ് ഓഫ് ലൈഫ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ് വിനീത് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.

എല്ലാ പുതിയ ആളുകള്‍

സംവിധാനത്തില്‍ തുടങ്ങി സിനിമയുടെ എല്ലാ ഭാഗത്തും പുതിയ ആളുകളാണ്. വിശാഖ് നായര്‍, തോമസ് മാത്യു, അരുണ്‍ കുര്യാന്‍, സിദ്ധി, റോഷന്‍ മാദത്യു, അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍

അതിഥികള്‍

നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നതും ആനന്ദം കൂടുതല്‍ ആനന്ദകരമാക്കുന്നു

സംഗീത സംവിധാനം

ഗായകന്‍ സച്ചിന്‍ വാര്യര്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചതും ആനന്ദത്തിലൂടെയാണ്.

English summary
Aanandam, the campus film directed by debutante Ganesh Raj, has opened to highly positive review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam