»   » മോഹന്‍ലാലും ശങ്കറും വേണ്ട മറ്റാരെയെങ്കിലും നോക്കാമെന്ന് നിര്‍മ്മാതാവ്, ഒടുക്കം നറുക്ക് വീണത്??

മോഹന്‍ലാലും ശങ്കറും വേണ്ട മറ്റാരെയെങ്കിലും നോക്കാമെന്ന് നിര്‍മ്മാതാവ്, ഒടുക്കം നറുക്ക് വീണത്??

By: Nihara
Subscribe to Filmibeat Malayalam

നിര്‍മ്മാതാവായി സിനിമയിലേക്കെത്തിയ ആരോമ മണി സംവിധായക വേഷത്തിലും തിളങ്ങിയിട്ടുണ്ട്. പ്രൊഡക്ഷന്‍ മാത്രമല്ല ഡയറക്ഷനും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ എം മണി തെളിയിച്ചിട്ടുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്ത് അഭിനയിച്ച ആ ദിവസത്തിലൂടെയാണ് മണി സംവിധായകനായി അരങ്ങേറിയത്. പിന്നീട് കുയിലിനെ തേടി, എങ്ങനെ നീ മറക്കും, മുത്തോട് മുത്ത്, എന്റെ കളിത്തോഴന്‍ തുടങ്ങിയ സിനിമകളൊക്കെ എം മണിയുടെതായി പുറത്തിറങ്ങിയതാണ്.

നിര്‍മ്മാണത്തില്‍ നിന്നും സംവിധാനത്തിലേക്ക്

നിര്‍മ്മാതാവിന്റെ റോളിലാണ് എം മണി സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നിര്‍മ്മാണത്തില്‍ നിന്നും സംവിധാനത്തിലേക്ക് ചുവടു മാറുകയായിരുന്നു.

ശങ്കറിനെ നായകനാക്കി മൂന്നു ചിത്രങ്ങള്‍

ശങ്കറിനെ നായകനാക്കിയാണ് ആദ്യ മൂന്നു ചിത്രങ്ങളും മണി സംവിധാനം ചെയ്തത്. അതു കൊണ്ടു തന്നെ അടുത്ത ചിത്രത്തില്‍ നായകനെ മാറ്റിപ്പിടിക്കണമെന്ന് സംവിധായകന് തോന്നി. എന്നാല്‍ പിന്നീട് സംഭവിച്ചത് വേറൊരു കഥയായിരുന്നു. കഥയില്‍ ഇല്ലാത്ത കഥാപാത്രങ്ങളാണ് പിന്നീട് കടന്നുവന്നത്.

മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിച്ചു

മോഹന്‍ലാലിനെ നായകനാക്കി ചിത്രം പ്ലാന്‍ ചെയ്യാനായിരുന്നു മണി തീരുമാനിച്ചത്. ഇതിനു വേണ്ടി താരത്തെ സമീപിച്ചപ്പോള്‍ മോഹന്‍ലാലിനെ കിട്ടിയില്ല. സ്വകാര്യ ആവശ്യത്തിനായി വിദേശത്ത് പോയിരിക്കുകയായിരുന്നു താരം.

വീണ്ടും ശങ്കറിനെ സമീപിച്ചു

എം മണിയുടെ നായകന്‍ മോഹന്‍ലാലാണെന്ന് കരുതിയ ശങ്കര്‍ അപ്പോഴേക്കും അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഡേറ്റ് നല്‍കിയിരുന്നു. ഒടുവില്‍ മോഹന്‍ലാലും ശങ്കറുമല്ലാതെയുള്ള വേറെ ആളെ നോക്കാമെന്ന് സംവിധായകന്‍ തീരുമാനിച്ചു.

നറുക്കു വീണത് മറ്റൊരു താരത്തിന്

മോഹന്‍ലാലിന്റെയും ശങ്കറിന്റേയും ഡേറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മറ്റൊരു താരത്തെ സമീപിക്കാന്‍ സംവിധായകന്‍ സമീപിച്ചത്. രതീഷിനാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ നറുക്കു വീണത്. ആനയ്‌ക്കൊരുമ്മയില്‍ രതീഷാണ് നായക വേഷത്തിലെത്തിയത്.

English summary
casting stories of the film Aanaykorumma.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam