twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറു സുന്ദരിമാരുടെ കഥയ്ക്ക് റെക്കോര്‍ഡിന്റെ തിളക്കം

    By Lakshmi
    |

    സിനിമയില്‍ വലിയ മാറ്റങ്ങളും പുത്തന്‍ വിഷയങ്ങളും ഏറെയുണ്ടായ വര്‍ഷമാണ് 2013. ഒട്ടേറെ പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ വിവിധ രംഗങ്ങളിലായി അരങ്ങേറി. രസകരവും പുതുമകളുള്ളതുമായി വിഷയങ്ങള്‍ പുതുമയോടെത്തന്നെ പറഞ്ഞ പലചിത്രങ്ങളും 2013ല്‍ ഇറങ്ങി. ഇക്കൂട്ടത്തില്‍ത്തന്നെ സ്ത്രീപക്ഷ സിനിമകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായ വര്‍ഷമാണിത്.

    സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് റിലീസ് ചെയ്ത ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതൊന്നായിരുന്നു ആറ് സുന്ദരിമാരുടെ കഥ. പ്രമുഖ താരങ്ങള്‍ വേഷമിട്ട ചിത്രം പക്ഷേ തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഈ ചിത്രം ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുകയാണ്.

    Aaru Sundarimarude Katha

    രാജേഷ് കെ എബ്രഹാം സംവിധാനം ചെയ്ത ആറു സുന്ദരിമാരുടെ കഥയെന്ന ചിത്രത്തില്‍ അവതരിപ്പിച്ച ഫിംഗര്‍ ഡാന്‍സ് ആണ് ചിത്രത്തെ ലിംക റെക്കോര്‍ഡ്‌സിന് അര്‍ഹമാക്കിയിരിക്കുന്നത്. ചാറ്റിങ്ങിനെയാണ് ചിത്രത്തില്‍ ഫിംഗര്‍ ഡാന്‍സ് ആയി വളരെ പുതുമയേറിയ ഒന്നായി അവതരിപ്പിച്ചിരിക്കുന്നത്.

    കമ്പ്യൂട്ടറിലെയും ഫോണിലെയും കീപാഡിലൂടെ സംഭവിയ്ക്കുന്നചാറ്റിങ് യഥാര്‍ത്ഥത്തില്‍ വിരലുകളുടെ ഒരു നൃത്തമാണെന്നാണ് രാജേഷ് പറയുന്നത്. ഈ ആശയം വച്ച് സിനിമയിലെ ചാറ്റിങ് സീനിനെ ഫിംഗര്‍ ഡാന്‍സിലേയ്ക്ക് വളരെ ക്രിയാത്മകമായി മാറ്റി ആവിഷ്‌കരിച്ചിരിക്കുന്നത് ഇംതിയാസ് അബൂബക്കര്‍ ആണ്.

    ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ വളരുന്ന ബന്ധങ്ങളും അത് ജീവിതത്തിന് ഒരുപോലെ ഉണര്‍വ്വും ചതവുമുണ്ടാക്കുന്ന കഥയാണ് ആറു സുന്ദരിമാരുടെ കഥയില്‍ പറയുന്നത്. ആറ് സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പഴയകാലതാരം സറീന വഹാബ്, പ്രതാപ് പോത്തന്‍ എന്നിവര്‍ക്കൊപ്പം നാദിയ മൊയ്തു, നരേന്‍, ലക്ഷ്മി റായ്, ലെന, ഷംന കാസിം തുടങ്ങിയവര്‍ വേഷമിട്ട ചിത്രമായിരുന്നു ആറു സുന്ദരിമാരുടെ കഥ.

    English summary
    Aaru Sundarimarude Katha, the women centric movie helmed by Rajesh K Abraham has won Limca Book Award for making use of finger dance in the movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X