»   » സാള്‍ട്ട് ആന്റ് പെപ്പര്‍ വാങ്ങി പണം തരാതെ പ്രകാശ് രാജ് പറ്റിച്ചു, ഫെഫ്കയോട് പറഞ്ഞപ്പോള്‍ സംഭവിച്ചത്

സാള്‍ട്ട് ആന്റ് പെപ്പര്‍ വാങ്ങി പണം തരാതെ പ്രകാശ് രാജ് പറ്റിച്ചു, ഫെഫ്കയോട് പറഞ്ഞപ്പോള്‍ സംഭവിച്ചത്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്കകത്തെ പല കള്ളത്തരങ്ങളും നെറികേടുകളും പലരും ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു. തങ്ങള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പല നായികമാരും രംഗത്തെത്തി കഴിഞ്ഞു. അവസരങ്ങള്‍ നിഷേധിച്ചതിന കുറിച്ചാണ് പല നടന്മാരും സംവിധായകരും വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്‌ക്കെതിരെ ആഷിഖ് അബു. ഫെഫ്ക സംഘടന തന്നോട് കാണിച്ച നെറികേടിനെ കുറിച്ച് ആഷിഖ് അബു വെളിപ്പെടുത്തുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് സംഭവം.

സാള്‍ട്ട് ആന്റ് പെപ്പര്‍

ആഷിഖ് അബു സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് 2011 ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്റ് പെപ്പര്‍. ആസിഫ് അലി, ലാല്‍, മൈഥിലി, ശ്വേത മേനോന്‍, ബാബുരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ജനറേഷന്‍ ഹിറ്റായി മാറുകയും ചെയ്തു.

റീമേക്ക് ചോദിച്ച് പ്രകാശ് രാജ്

ചിത്രം മികച്ച വിജയമായി തീര്‍ന്നതോടെ തെന്നിന്ത്യന്‍ നടനും സംവിധായകനുമായ പ്രകാശ് രാജ് ചിത്രത്തിന്റെ റീമേക്ക് അവകാശം ചോദിച്ച് വന്നു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം ചോദിച്ചാണ് പ്രകാശ് രാജ് എത്തിയത്.

പ്രകാശ് പറ്റിച്ചു

എന്നാല്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയ പ്രകാശ് രാജ് ആഷിഖ് അബുവിനെയും സംഘത്തെയും പണം നല്‍കാതെ പറ്റിച്ചു. തുടര്‍ന്നാണ് പ്രകാശ് രാജിനെതിരെ പരാതിയുമായി സാള്‍ട്ട് ആന്റ് പെപ്പര്‍ അണിയറപ്രവര്‍ത്തകര്‍ ഫെഫ്കയെ സമീപച്ചത്.

ഫെഫ്കയുടെ പെരുമാറ്റം

അങ്ങനെ ഫെഫ്ക വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ കിട്ടുന്ന തുകയുടെ ഇരുപത് ശതമാനം തങ്ങള്‍ക്ക് തരണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. ഇത് ഒടുവില്‍ ആഷിഖ് അബുവിനും സംഘത്തിനും കൊടുക്കേണ്ടി വന്നു.

ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം

മഹേഷിന്റെ പ്രതികാരത്തിന്റെ ഒരു വിഭാഗം കളക്ഷന്‍ ഇതുവരെയും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നും ആഷിക് അബു പറയുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആഷിഖ് അബുവാണ്.

English summary
Aashi Abu against Prakash Raj and FEFKA

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam