»   » അമ്മയാണത്രെ അമ്മ.. അമ്മയെ കളിയാക്കി ആഷിഖ് അബു രംഗത്ത്

അമ്മയാണത്രെ അമ്മ.. അമ്മയെ കളിയാക്കി ആഷിഖ് അബു രംഗത്ത്

Posted By: Rohini
Subscribe to Filmibeat Malayalam

താരസംഘടനയായ അമ്മയുടെ പുതിയ പ്രസ്താവന കേട്ടപ്പോള്‍ പുലിവാല്‍ കല്യാണം എന്ന ചിത്രത്തില്‍ സലിം കുമാര്‍ പറയുന്ന ഡയലോഗാണ് ഓര്‍മവരുന്നത്... അച്ഛനാണത്രെ അച്ഛന്‍.. എന്നത് മാറ്റി അമ്മയാണത്രെ അമ്മ എന്ന് പറയാന്‍ തോന്നുന്നു...

തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു, തീര്‍ന്നില്ല... നടിമാര്‍ക്ക് നേരെയുണ്ടായ ഞെട്ടിയ്ക്കുന്ന 16 ആക്രമണങ്ങള്‍

കൊച്ചിയില്‍ രാത്രി നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍, നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യണ്ട എന്ന പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ച താര സംഘടനയ്‌ക്കെതിരെ ഇതിനോടകം സിനിമാ താരങ്ങള്‍ തന്നെ രംഗത്തെത്തിക്കഴിഞ്ഞു.

aashiq-abu-sajitha-madathil

വിഷയത്തോട് നടി സജിത മഠത്തില്‍ ശക്തമായി പ്രതികിരിച്ചിരുന്നു. അമ്മയുടെ തീരുമാനം വേദനിപ്പിക്കുന്നതാണെന്ന് ഫേസ്ബുക്കിലൂടെയാണ് സജിത പറഞ്ഞത്. ശരീരത്തിനു നേരെ ഉണ്ടാകുന്ന ആക്രമണത്തെക്കാള്‍ വേദനയുണ്ടാക്കുന്നതാണിത്. ഇടുപക്ഷ എംപിയുടെ സാന്നിധ്യത്തിലാണോ സംഘടന ഈ തീരുമാനം എടുത്തത്. സംഘടനയിലെ സ്ത്രീ അംഗങ്ങള്‍ക്കും വല്യേട്ടന്മാരുടെ അഭിപ്രായമാണോ എന്നൊക്കെയാണ് സജിതയുടെ ചോദ്യം.

ഇപ്പോഴിതാ സംഘടനയെ കളിയാക്കിക്കൊണ്ട് സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തിയിരിയ്ക്കുന്നു. ചരിത്രപരവും പുരോഗമനപനപരവുമായ അഭിപ്രായം മുന്നോട്ട് വച്ച അമ്മയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നാണ് ആഷിഖ് ഫേസ്ബുക്കില്‍ എഴുതിയത്.

English summary
Aashiq Abu and Sajitha Madathil against AMMA

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam