»   » വ്യാജപ്രചരണം നടത്തി പണം തട്ടുന്ന നിര്‍മ്മാതാവിനെ സൂക്ഷിക്കണമെന്ന് ആഷിക് അബുവും സിദ്ധാര്‍ത്ഥും !!

വ്യാജപ്രചരണം നടത്തി പണം തട്ടുന്ന നിര്‍മ്മാതാവിനെ സൂക്ഷിക്കണമെന്ന് ആഷിക് അബുവും സിദ്ധാര്‍ത്ഥും !!

Posted By: Nihara
Subscribe to Filmibeat Malayalam

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നിദ്യ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ലുക്‌സാം സദാനന്ദനെതിരെ ഗുരുതര ആരോപണവുമായി സോഷ്യല്‍ മീഡിയ. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതികരണവുമായി സംവിധായകര്‍ രഗംത്തുവന്നിട്ടുള്ളത്.

മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ സദാനന്ദനെ തേടിയെത്തിയിരുന്നു. നിരവധി സിനിമാപ്രേമികളെ ചതിച്ച സദാനന്ദനെ സൂക്ഷിക്കണമെന്നാണ് സംവിധായകര്‍ പറയുന്നത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകര്‍ പ്രതികരിച്ചിട്ടുള്ളത്.

സിനിമാപ്രേമികളെ ചതിച്ച ഇയാളെ സൂക്ഷിക്കുക

സാള്‍ട്ട് ആന്‍ഡ് പെപ്പറിന്‍രെ നിര്‍മ്മാതാവാണെന്ന് അവകാശപ്പെട്ട് കുറേയധികം സിനിമാപ്രേമികളെ ഇയാള്‍ ചതിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ആഷിക് അബു ഫേസ് ബുക്കില്‍ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചത്.

ആദ്യ നിര്‍മ്മാതാവിനെ തള്ളിപ്പറയാന്‍ താല്‍പര്യമില്ല പക്ഷേ

തന്റെ ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ നിര്‍മ്മാതാവിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇത്തരമൊരു പോസ്റ്റ് ഇടുന്നതെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ കുറിച്ചിട്ടുണ്ട്.

ഇയാളെ സൂക്ഷിച്ചേ മതിയാവൂ

സിനിമാ മോഹിയായ നിഷ്‌കളങ്കരായ ചെറുപ്പക്കാരെ പറ്റിച്ച് നടക്കുന്ന ഇയാളെ തിരിച്ചറിഞ്ഞേ പറ്റൂവെന്നാണ് ഇരു സംവിധായകരും പറയുന്നത്. ഫേസ് ബുക്ക് പേജിലൂടെ രതീഷ് കൃഷ്ണനാണ് നിര്‍മ്മാതാവിന്റെ തട്ടിപ്പിനെക്കുറിച്ച് ആദ്യം പോസ്റ്റ് ഇട്ടത്.

സംവിധായകര്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ്

ആഷിക് അബുവിന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും പോസ്റ്റിനു മറുപടിയുമായി സദാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പണം കൊണ്ട് നന്നായ ആള്‍ക്കാരാണ് ഇപ്പോള്‍ തനിക്കെതിരെ സംസാരിക്കുന്നത്. അതിന്റെ നന്ദിയാണ് അവരുടെ പ്രതികരണങ്ങളെന്നും ഇയാള്‍ കുറിച്ചിട്ടുണ്ട്. ഭരതന്‍ സാറിന്റെ മകനാണെന്നു പറഞ്ഞ് സിദ്ധാര്‍ത്ഥ് പുറകെ നടന്നിരുന്നതിനാലാണ് നിദ്ര താന്‍ ഏറ്റെടുത്തത്. സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്തു.

English summary
Earlier in the day we had reported about Rathesh Krishnan, a techie and a small time actor, making strong accusations against producer Sadanandan Rangorath of Lucsam Creations. Rathesh in his Facebook post had written in detail about how Sadanandan trapped and cheated him in the pretext of offering him opportunities in movies. Sadanandan owns the production house Lucsam Creations and has produced two movies in Malayalam- Aashiq Abu’s Salt n Pepper and Sidharth Bharathan’s Nidra.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam