»   »  ഇടുക്കി ഗോള്‍ഡ് ഇടുക്കിയില്‍ പുരോഗമിക്കുന്നു

ഇടുക്കി ഗോള്‍ഡ് ഇടുക്കിയില്‍ പുരോഗമിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ആഷിക് അബുവിന്റെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിന്റെ രണ്ടാംഘട്ട ചിത്രീകരണം ഇടുക്കിയില്‍ തുടങ്ങി. തൃശൂരിലും കൊച്ചിയിലുമായിട്ടായിരുന്നു ആദ്യഘട്ട ചിത്രീകറണം. അമ്പതുകാരനായ തൃശൂര്‍ സ്വദേശി മൈക്കിള്‍ മുമ്പ് ഇടുക്കിയിലെ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന കൂട്ടുകാരുമായി വീണ്ടും കണ്ടുമുട്ടുന്നത് സ്വപ്‌നം കാണുന്നിടത്തുനിന്നാണ് ഇടുക്കി ഗോള്‍ഡിന്റെ കഥയാരംഭിയ്ക്കുന്നത്.

സ്വപ്‌നം സാക്ഷാത്കരിക്കാനായി മൈക്കിള്‍ മറ്റ് കൂട്ടുകാരെ കണ്ടെത്താനായി പത്രത്തില്‍ പരസ്യം നല്‍കുകയാണ്. പരസ്യം കണ്ട് മറ്റ് രണ്ട് സഹപാഠികളായ മദനും രവിയും മൈക്കിളിനെ തേടിയെത്തുന്നു. സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങളെ ഇവര്‍ക്ക് കണ്ടെത്താന്‍ പറ്റുന്നില്ല. ഇവരെത്തേടി ബാക്കിയുള്ളവര്‍ യാത്ര തുടങ്ങുകയാണ്. ഇവരുടെ പഴയകാലത്തെയും പുതിയകാലത്തെയും കഥകളാണ് ഇടുക്കിഗോള്‍ഡില്‍ പറയുന്നത്.

Idukki Gold

പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ളരാജു, ബാബു ആന്റണി, വിജയ രാഘവന്‍ എന്നിവരാണ് അഞ്ചു സുഹൃത്തുക്കളായി അഭിനയിക്കുന്നത്. ഇവരെക്കൂടാതെ ലാല്‍, ജോയ് മാത്യു, സജിത മഠത്തില്‍, പ്രസീത മേനോന്‍, ഫ്രാന്‍സ് സ്വദേശിയായ മര്‍ജോരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

എം രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്ത്രിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ് ആണ്. ബിജി ബാല്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗാനരചന നടത്തുന്നത് റഫീഖ് അഹമ്മദാണ്.

English summary
Aashiq Abu's movie Idukki Gold' is rolling in parts of Idukki. First schedule has been completed in Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam