»   » അബ്ബാസ് തിരിച്ചെത്തുന്നു വില്ലനായി

അബ്ബാസ് തിരിച്ചെത്തുന്നു വില്ലനായി

Posted By:
Subscribe to Filmibeat Malayalam

തമിഴ് നടന്‍ അബ്ബാസ് വീണ്ടും മലയാളത്തിലെത്തുന്നു. എന്നാല്‍ ഇക്കുറി നായകനായിട്ടല്ല എത്തുന്നത് വില്ലനായിട്ടാണ്. പ്രശാന്ത് സംവിധാനം ചെയ്യുന്ന ലവ് സ്‌റ്റോറി എന്ന റോഡ് മൂവി ചിത്രത്തിലൂടെയാണ് അബ്ബാസിന്റെ തിരിച്ചുവരവ്. മമ്മൂട്ടിയുടെ സഹോദരപുത്രന്‍ മഖ്ബൂല്‍ സല്‍മാനാണ് നായകന്‍.

വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ പേരെടുക്കുന്നത്. ഇതില്‍ വളകള്‍ വില്‍ക്കുന്ന മുസ്ലിം കഥാപാത്രമായിട്ടാണ് അബ്ബാസ് അഭിനയിച്ചത്. ക്ലൈമാക്‌സില്‍ മഞ്ജുവിന്റെ കഥാപാത്രത്തെ ജീവിതസഖിയായി കൂടെ കൂട്ടുന്നു.

abbas

എന്നാല്‍ ഈ ചിത്രം ഹിറ്റായെങ്കിലും അബ്ബാസിന് മലയാളത്തില്‍കൂടുതല്‍ അവസരമൊന്നും ഉണ്ടാക്കികൊടുത്തില്ല. സുരേഷ്‌ഗോപിക്കൊപ്പം ഡ്രീംസ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അബ്ബാസിനു നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നില്ല ഇത്. മമ്മൂട്ടി നായകനായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍സാമാന്യം തരക്കേടില്ലാത്ത വേഷം തമിഴില്‍ ലഭിച്ചു.തമിഴില്‍ നിരവധി ചിത്രത്തില്‍ നായകനായെങ്കിലും അവിടെയും വിജയിച്ച നായകന്‍ എന്ന പേരുണ്ടാക്കാന്‍ സാധിച്ചില്ല. ചോക്ലേറ്റ് മുഖം അത്രയങ്ങ് തമിഴ്‌പ്രേക്ഷകര്‍ക്കു ഇഷ്ടമില്ലാത്തതുകൊണ്ടായിരുന്നു അബ്ബാസിനു ജയിക്കാന്‍ കഴിയാതെ പോയത്.

ഇനി വില്ലന്‍ വേഷത്തിലൂടെ പുതിയ അരങ്ങേറ്റമാണ് അബ്ബാസ് കുറിക്കാന്‍ പോകുന്നത്. വില്ലനും നായകനും പരസ്പരം അറിയാത്തൊരു ചിത്രമാണ് ലവ് സ്‌റ്റോറി. മഖ്ബൂല്‍ സല്‍മാനും വിജയിച്ചൊരു നടന്‍ എന്ന പേരുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രണ്ടുപേര്‍ക്കും ലവ് സ്‌റ്റോറി ഭാഗ്യം സമ്മാനിക്കുമെന്നു പ്രതീക്ഷിക്കാം.

English summary
Actor Abbas back to Malayalam with villain role the movie love story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam