»   » അബ്ബാസ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

അബ്ബാസ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Abbas
കൊച്ചി:മലയാള സിനിമ ഇന്നും മറക്കാത്ത ഒരു ചിത്രമാണ് ടികെ രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ട്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഭദ്രയായി വന്ന് മഞ്ജുവാര്യര്‍ മലായളത്തിന്റെ മനം കവര്‍ന്നപ്പോള്‍ ഭദ്രയെ പ്രണയിച്ച മൂസാക്കുട്ടി(അബ്ബാസ്) യെ പ്രേക്ഷകര്‍ മറന്നുകാണില്ല. ഒത്തിരി മലായള ചിത്രങ്ങളില്‍ അബ്ബാസ് അഭിനയിച്ചു. ഇടയ്ക്ക് മലയാളത്തില്‍ നിന്നും സ്വന്തം തട്ടകമായ തമിഴില്‍ നിന്നും അബ്ബാസ് വിട്ടു നില്‍ക്കുകയായിരുന്നു. അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് ഈ നടന്‍

പ്രശാന്ത് മാന്പള്ളിയുടെ പുതിയ ചിത്രമായ ലവ് സ്റ്റോറിയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അബ്ബാസ് രണ്ടാം വരവ് നടത്തുന്നത്. തന്റെ ചോക്കലേറ്റ് പയ്യന്‍ എന്ന ഇമേജ് മാറ്റാനാണ് അബ്ബാസിന്റെ ശ്രമം.


ചിത്രത്തിലെ വില്ലനായി അബ്ബാസിനെത്തന്നെ തെരഞ്ഞെടുക്കാന്‍ സംവിധായകനായ പ്രശാന്തിനും ഒട്ടേറെ കാരണങ്ങളുണ്ട്. പതിവ് വില്ലന്‍മാരില്‍ നിന്നും വ്യത്യസ്തനായി നായകനെന്ന് തോന്നുന്ന സുന്ദരനായ വില്ലനെയാണ് സംവിധായകന്‍ തേടിയത്. മനസില്‍ വന്നതാകട്ടെ അബ്ബാസിന്റെ മുഖവും. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങുക. ഊമയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ അംബര്‍ എന്ന കാശ്മീരി പെണ്‍കുട്ടിയാണ് നായിക. മഖ്ബൂല്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍.

English summary
Tamil actor Abbas, whose role in the Manju Warrier-starrer Kannezhuthi Pottum Thottu won him accolades, is back in Mollywood after a long gap.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam