»   » ദുല്‍ഖറിന്റെ നായിക അപര്‍ണ്ണ ഗോപിനാഥ്

ദുല്‍ഖറിന്റെ നായിക അപര്‍ണ്ണ ഗോപിനാഥ്

Posted By:
Subscribe to Filmibeat Malayalam
Aparna Gopinath
മലയാളത്തിന്റെ യുവതരംഗം ദുല്‍ഖര്‍ സല്‍മാന്റെ നാലാമതു ചിത്രമായ ഏബിസിഡിയില്‍ അപര്‍ണ്ണ ഗോപിനാഥ് നായികയാകുന്നു. 'അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി' എന്നതിന്റെ ചുരുക്കരൂപമാണ് എബിസിഡി.


മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം നവാഗതന്‍ ജേക്കബ് ഗ്രിഗറിയും ഒരു മുഖ്യവേഷം കൈകാര്യം ചെയ്യും. തിയറ്റര്‍ കലാകാരിയായ അപര്‍ണ്ണ ഗോപിനാഥാണ് ദുല്‍ഖറിന്റെ പ്രണയജോഡിയെ ചിത്രത്തിലവതരിപ്പിക്കുന്നത്. ചെന്നൈക്കാരിയായ അപര്‍ണ്ണ നാടകങ്ങളിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.


മലയാളത്തില്‍ മമ്മുട്ടിയെയും മോഹന്‍ലാലിനെയും മാത്രം അറിയുന്ന അപര്‍ണ്ണ മമ്മുട്ടിയുടെ മകന്റെ കൂടെ അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന രണ്ടു മലയാളിയുവാക്കള്‍ ജന്മദേശത്തു വന്ന് സ്വന്തമായി അധ്വാനിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിജയരാഘവന്‍, നന്ദു, ലാലു അലക്‌സ്, പി ശ്രീകുമാര്‍, പുതുമുഖം ടോവിനോ തോമസ് എന്നിവരും എബിസിഡിയില്‍ പ്രധാനവേഷങ്ങളിലുണ്ട്.


സൂരജ് നീരജ് തിരക്കഥയൊരുക്കുന്ന ചിത്രം മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നതാണ്. അമേരിക്കയില്‍ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള ചിത്രത്തിന് ആവശ്യമായ ലൈസന്‍സ് കിട്ടാത്തതാണ് വൈകാന്‍ കാരണം.  ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണാണ് നിര്‍വ്വഹിക്കുന്നത്. സന്തോഷ് വര്‍മയുടെയും റഫീഖ് അഹമ്മദിന്റെയും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് നിര്‍മാണം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam