For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എബിസിഡി-ദുല്‍ഖറിനൊപ്പം ഗ്രിഗറി!!

  By Ajith Babu
  |

  ഗ്രി...ഗ്രി....ഗ്രഗറി... അക്കരാക്കാഴ്ചയിലെ ഈ വിക്കന്‍ പയ്യന്‍സിനെ ആരും മറക്കാന്‍ വഴിയില്ല. അമേരിക്കക്കാരനായ ഗ്രിഗറി ഒടുക്കം കേരളത്തിലെത്തുകയാണ്. ഒപ്പം കൂട്ടിനുള്ളത് സാക്ഷാല്‍ ദുല്‍ഖല്‍ സല്‍മാന്‍! അതേ മാര്‍ട്ടിന്‍ പ്രാക്കാട്ട് ഒരുക്കുന്ന എബിസിഡിയിലൂടെ ജേക്കബ് ഗ്രിഗറി മലയാള സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.

  ABCD

  എബിസിഡി-അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി-ഈ ടാഗ് ലൈനിലൂടെ തന്നെ സിനിമയുടെ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാവും. യുഎസ്സില്‍ ജനിച്ചു വളര്‍ന്ന രണ്ട് യുവാക്കള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്നതും തുച്ഛമായ തുകയുമായി ജീവിതം കരുപ്പിടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതുമാണ് നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ എബിസിഡിയില്‍ ആവിഷ്‌ക്കരിയ്ക്കുന്നത്.

  അമേരിക്കയില്‍ നിന്നും കേരളത്തിലെത്തുന്ന യുവാക്കളില്‍ ഒരാള്‍ ദുല്‍ഖറാണ്, മറ്റേയാള്‍ ഗ്രിഗറിയും. അമ്പതാം എപ്പിസോഡോടെ അവസാനിച്ച അക്കരാക്കാഴ്ചകളിലെ ഗ്രിഗറി കോമഡിയുടെ ബാക്കിഭാഗം എബിസിഡിയിലുണ്ടാവുമെന്ന് ന്യായമായും ഉറപ്പിയ്ക്കാം. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ അപര്‍ണ ഗോപിനാഥിനെ നായികയായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

  അമേരിക്ക പ്രധാന ലൊക്കേഷനാവുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിയ്ക്കുന്നത് ഡോക്ടര്‍മാരായ സൂരജ്-നീരജ് എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകനായ മാര്‍ട്ടിന്‍ പ്രാക്കാട്ടും നവീന്‍ ഭാസ്‌ക്കറുമാണ് എബിസിഡിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍.ടി ജോണാണ് ഛായാഗ്രഹണം.

  സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്‍. ഉസ്താദ് ഹോട്ടലിന്റെ പ്രമോഷണല്‍ സോങ്ില്‍ തകര്‍പ്പന്‍ നൃത്തം കാഴ്ചവച്ച ദുല്‍ഖല്‍ എബിസിഡിയിലൂടെ മറ്റൊരു പരീക്ഷണത്തിനും തയാറെടുക്കുകയാണ്്. ഗോപി സുന്ദറിന്റെ മ്യൂസിക്കല്‍ ഒരു സ്‌പെഷ്യല്‍ സോങ് ആലപിയ്ക്കാനാണ് ദുല്‍ഖര്‍ ഒരുങ്ങുന്നത്.

  തമീന്‍സ് പ്രൊഡക്ഷന്റെ ബാനറില്‍ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെ മെഗാബജറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന തമീന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് എ.ബി.സി.ഡി. ഒക്‌ടോബര്‍ 17ന് കൊച്ചിയിലാണ് ചിത്രത്തിന്റെ പൂജ. 18 മുതല്‍ കൊച്ചിയില്‍ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങും.

  മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറിലൂടെയാണ് ഫോട്ടഗ്രാഫറായിരുന്ന മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനരംഗത്ത് തുടക്കം കുറിച്ചത്. നടനാകാന്‍ മോഹിയ്ക്കുന്ന ഒരു അധ്യാപകന്റെ പരിശ്രമങ്ങളും അതിനിടയില്‍ അയാള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ബെസ്റ്റ് ആക്ടറില്‍ മാര്‍ട്ടിന്‍ മമ്മൂട്ടിയിലൂടെ അവതരിപ്പിച്ചത്. ആദ്യസിനിമയുടെ വിജയം മമ്മൂട്ടി പുത്രന്റെ എബിസിഡിയിലൂടെ ആവര്‍ത്തിയ്ക്കുകയെന്ന വെല്ലുവിളിയാണ് മാര്‍ട്ടിന്‍ പ്രാക്കാട്ട് ഇപ്പോള്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.

  English summary
  ABCD malayalam movie would be Dulquer Salmaan’s next with Martin Prakkat which is all set to start shooting in United States of America soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X