»   » ധ്യാന്‍ ശ്രീനിവാസനും കൂട്ടുകാരും ചേര്‍ന്ന് മറ്റുള്ളവരെ വഷളാക്കുന്നു, അഭിരാമിയുടെ ആരോപണം

ധ്യാന്‍ ശ്രീനിവാസനും കൂട്ടുകാരും ചേര്‍ന്ന് മറ്റുള്ളവരെ വഷളാക്കുന്നു, അഭിരാമിയുടെ ആരോപണം

Posted By: Sanviya
Subscribe to Filmibeat Malayalam

ധ്യാന്‍ ശ്രീനിവാസനും കൂട്ടുകാരും ചേര്‍ന്ന് കോളേജിലെ മറ്റ് പിള്ളേരെ കൂടി വഷളാക്കുന്നതായി അഭിരാമിയുടെ ആരോപണം. പറഞ്ഞ് വരുന്നത് സാജിത് ജഗനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒരേമുഖത്തിലെ കാര്യമാണ്. കോളേജ് ലക്ച്വറുടെ വേഷത്തില്‍ എത്തുന്ന അഭിരാമി ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു റോളാണ് കൈകാര്യം ചെയ്യുന്നത്.

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സക്കറിയ പോത്തന്‍ എന്ന കഥാപാത്രം കോളേജിലെ അദ്ധ്യാപകരുടെ കണ്ണിലെ കരടാണ്. സക്കറിയ പോത്തന്‍ മാത്രമല്ല, അയാളുടെ കൂട്ടുകാരും വഷളന്മാരാണ്. എന്നാല്‍ കഥ പുരോഗമിക്കുമ്പോള്‍ സക്കറിയ പോത്തന്‍ ഒരു പ്രശ്‌നകാരനല്ലെന്ന് മനസിലാക്കും.

ഇതു താണ്ട പോലീസിന് ശേഷം

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്ന അഭിരാമിയുടെ മൂന്നാമത്തെ ചിത്രമാണിത്. സുരേഷ് ഗോപി, ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അപ്പോത്തിക്കിരിയാണ് തിരിച്ച് വരവിലെ ആദ്യ ചിത്രം. തുടര്‍ന്ന് ആസിഫ് അലിയ്‌ക്കൊപ്പം ഇതു താണ്ട പോലീസ് എന്ന ചിത്രത്തിലും അഭിനയിച്ചു

അഭിരാമി ലതാ മിസാകുമ്പോള്‍

സാജിത് ജഗനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കോളേജ് ലെകച്വറുടെ വേഷമാണ് അഭിരാമി അവതരിപ്പിക്കുന്നത്. ലത എന്നാണ് കഥാപാത്രത്തിന്റെ പേര്.

രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ഒരേ മുഖം

രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രമാണ് ഒരേ മുഖം. ഫഌഷ് ബാക്ക് കാണിക്കുന്നത് 1980കളിലെ കാലഘട്ടമാണ്.

കുഞ്ഞിരാമയാണത്തിന് ശേഷം ധ്യാനും അജുവും

അജു വര്‍ഗീസ്, ഗായത്രി സുരേഷ്, ഓര്‍മ്മ ബോസ്, രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

വാര്‍ത്തകള്‍ അയക്കൂ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Abhirami turns college lecturer for a thriller.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam