»   » ജിമിക്കി കമ്മല്‍ തരംഗത്തില്‍ അഭിഷേക് ബച്ചനും, പാട്ടിന് കിട്ടാവുന്നതിലും മികച്ച അഭിപ്രായം ഇതാണ്!!!!

ജിമിക്കി കമ്മല്‍ തരംഗത്തില്‍ അഭിഷേക് ബച്ചനും, പാട്ടിന് കിട്ടാവുന്നതിലും മികച്ച അഭിപ്രായം ഇതാണ്!!!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പാട്ടായിരുന്നു ജിമിക്കി കമ്മല്‍ പാട്ട്. ഓണത്തിന് തിയറ്ററുകളിലെത്തിയ സിനിമയെക്കാളും ഹിറ്റായത് പാട്ടായിരുന്നു. ലോകം മുഴുവന്‍ ജിമിക്കി കമ്മല്‍ തരംഗമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പലതരത്തിലും ചരിത്രങ്ങള്‍ സൃഷ്ടിച്ച് മുന്നേറിയ പാട്ട് ഇപ്പോഴും യൂട്യൂബില്‍ ഹിറ്റാണ്.

എല്ലാ നടിമാരും കണ്ടു പഠിച്ചോളു ഇഷ തല്‍വാര്‍ വീണ്ടും അമ്മയാവാന്‍ പോവുന്നു! ഇഷ പറയുന്നതിങ്ങനെ...

ബിബിസിയില്‍ വരെ വാര്‍ത്ത വന്ന ജിമിക്കി കമ്മല്‍ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. അത്രയധികം മനോഹരമായരിക്കുകയാണ് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. ട്വിറ്ററിലൂടെയാണ് താനും ജിമിക്കി കമ്മല്‍ പാട്ടിന്റെ ഫാനാണെന്ന് അഭിഷേക് പറഞ്ഞത്.

ജിമിക്കി കമ്മല്‍ പാട്ട്

ജിമിക്കി കമ്മല്‍ പാട്ട് കേട്ടവരെല്ലാം അതിനൊപ്പം ചുവട് വെക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അക്കൂട്ടത്തിലേക്ക് ബോളിവുഡ് താരം അഭിഷേക് ബച്ചനും എത്തിയിരിക്കുകയാണ്.

അഭിഷേക് ബച്ചനും ഇഷ്ടപ്പെട്ടു


ട്വിറ്ററിലൂടെയാണ് തനിക്കും ജിമിക്കി കമ്മല്‍ പാട്ട് ഇഷ്ടപ്പെട്ട കാര്യം അഭിഷേക് ബച്ചന്‍ പറഞ്ഞിരിക്കുന്നത്. ജിമിക്കി കമ്മല്‍ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. അത്രയധികം മനോഹരമായരിക്കുകയാണെന്നുമാണ് അഭിഷേക് പറയുന്നത്.

ഷാന്‍ റഹ്മാന്‍


ജിമിക്കി കമ്മല്‍ പാട്ടിന് സംഗീതമൊരുക്കിയ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും അഭിഷേകിന്റെ ട്വീറ്റ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. തന്റെ തല കണ്ടാല്‍ പിന്നെ എല്ലാം ഹിറ്റാണെന്ന് വെളിപാടിന്റെ പുസ്തകത്തില്‍ അഭിനയിച്ച സംവിധായകന്‍ ജൂഡ് ആന്റണി കമന്റ് കൊടുത്തിരിക്കുകയാണ്.

ചരിത്രമായി ജിമിക്കി കമ്മല്‍ പാട്ട്

ജിമിക്കി കമ്മല്‍ പാട്ട് പുറത്ത് വന്നിട്ട് നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ പലതും സ്വന്തമാക്കിയിരിക്കുകയാണ്. നിലവില്‍ പാട്ട് യൂട്യൂബില്‍ നിന്നും കണ്ടിരിക്കുന്നത് 50 മില്യണ്‍ ആളുകളാണ്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു പാട്ട് ഇത്രയധികം ഹിറ്റാവുന്നത്.

പാട്ടിന്റെ അണിയറയില്‍


അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്. ചിത്രത്തില്‍ അപ്പാനി രവിയും കൂട്ടുകാരുമായിരുന്നു പാട്ടിന്റെ വരികള്‍ക്ക് ചുവട് വെച്ചിരുന്നത്.

English summary
Abhishek Bachchan about Jimikki Kammal song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam