Just In
- 54 min ago
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
- 1 hr ago
അവരെല്ലാം എന്നും വിളിച്ച് സുഖാന്വേഷണം നടത്തിയവരാണ്, അങ്ങനെ എഴുതിക്കണ്ടപ്പോള്‍ സങ്കടം തോന്നി
- 2 hrs ago
ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം എനിക്കറിയാം; ജയസൂര്യയുടെ ചിത്രത്തെ കുറിച്ച് ജോബി ജോര്‍ജ്
- 3 hrs ago
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
Don't Miss!
- Lifestyle
മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്റൂട്ടിലുണ്ട്
- Finance
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐഡിഎഐ
- News
സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
- Automobiles
സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്
- Sports
ബ്രിസ്ബണില്‍ കുല്‍ദീപിന് പകരം എന്തുകൊണ്ട് സുന്ദറെ കളിപ്പിച്ചു? രഹാനെ പറയുന്നു
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡെറിക് അബ്രഹാമിനെ പ്രതിസന്ധി ഭയപ്പെടുത്തിയില്ല.. കോടികള്‍ വാരിക്കൂട്ടി! അടുത്ത റെക്കോർഡിതാണ്..

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് സിനിമയായി അബ്രഹാമിന്റെ സന്തതികള്‍ മാറിയിരിക്കുകയാണ്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ജൂണ്‍ പതിനാറിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു തുടക്കം മുതലേ ലഭിച്ചിരുന്നത്. ടിക്കറ്റ് കിട്ടാതെ ദിവസങ്ങളോളം പ്രേക്ഷകര്‍ വലഞ്ഞിരുന്നു.
മൈ സ്റ്റോറിയെ തോല്‍പ്പിക്കുന്നത് പൃഥ്വിയോടും പാര്‍വ്വതിയോടുമുള്ള പകയാണോ? കളക്ഷന്‍ റിപ്പോര്‍ട്ട്..
റിലീസിനെത്തി 25 ദിവസത്തിലേക്ക് എത്തുമ്പോള്‍ സിനിമ കോടികള്‍ വാരിക്കൂട്ടി ജൈത്രയാത്ര തുടരുകയാണ്. ഈ ദിവസങ്ങളില്‍ വേറെയും സിനിമകള്‍ റിലീലിനെത്തിയിരുന്നെങ്കിലും അബ്രഹാമിന്റെ സന്തതികളെ പിന്നിലാക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നില്ല. നിലവില്‍ ഈ വര്‍ഷത്തെ പുതിയൊരു റെക്കോര്‍ഡിലേക്ക് എത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാള സിനിമയെ കൊള്ളയടിക്കാന്‍ 2 കള്ളന്മാര്! അടപടലം ട്രോളുകളുമായി കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും

അബ്രഹാമിന്റെ സന്തതികള്‍
ഇമോഷണല്‍ ത്രില്ലറായി നിര്‍മ്മിച്ച മമ്മൂട്ടി ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം ഗുഡ്വില് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. അന്സന് പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഡെറിക് അബ്രഹാം
കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലഭിനയിച്ച സിനിമ കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഡെറിക് അബ്രഹാം എന്ന കഥാപാത്രത്തില്‍ ഇക്ക മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഒപ്പമുള്ള താരങ്ങളുടെ പ്രകടനവും വിലയിരുത്തപ്പെട്ടിരുന്നു. റിലീസിനെത്തിയ ആദ്യ ദിവസം മുതല്‍ 25 ദിവസമാകുമ്പോഴെക്കും സിനിമയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും അബ്രഹാമിന്റെ സന്തതികള്‍ കാണാന്‍ തിരക്കാണ്.

കളക്ഷന്‍ ഞെട്ടിക്കുന്നു..
കേരള ബോക്സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. പ്രത്യേക പ്രദര്‍ശനങ്ങള്‍ ഏര്‍പ്പെടുത്തിയതും മറ്റും കളക്ഷന്‍ കൂടുന്നതിന് കാരണമായി. ആദ്യ മൂന്ന് ദിവസം കൊണ്ട് പത്ത് കോടിയ്ക്ക് മുകളില്‍ ലഭിച്ചിട്ടുണ്ടാവുമെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. 25 ദിവസം പിന്നിടുമ്പോള്‍ 50 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഉടന്‍ തന്നെ ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കൊച്ചി മള്‍ട്ടിപ്ലെക്സില്‍
കൊച്ചി മള്‍ട്ടിപ്ലെക്സിലും സിനിമയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. തുടക്കത്തില്‍ 22 പ്രദര്‍ശനമായിരുന്നു ലഭിച്ചിരുന്നത്. ആദ്യ ദിനം 7 ലക്ഷത്തിന് മുകളില്‍ നേടിയ സിനിമ പിന്നീടുള്ള ദിവസങ്ങളിലും നല്ല പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്. 25 ദിവസം കഴിയുമ്പോള്‍ മള്‍ട്ടിപ്ലെക്സില്‍ നിന്നും ഒരു കോടി മറികടന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇതേ പ്രകടനം തന്നെ തുടരാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. യുഎഇ/ജിസിസി അടക്കമുള്ള ഗള്‍ഫ് മേഖലകളിലും ഗംഭീര പ്രകടനമായിരുന്നു.

പ്രതികൂല സാഹചര്യങ്ങള്‍..
ബാഹുബലി, പുലിമുരുകന് എന്നീ സിനിമകളാണ് ഇപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് മുന്നിലുള്ളത്. ഈ രണ്ട് സിനിമകളും ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. ഇത് മാത്രമല്ല അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തിയ സമയം വളരെ മോശവുമായിരുന്നു. കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പാ വൈറസും, മഴയും ലോകകപ്പുമെല്ലാം സിനിമയ്ക്ക് മുന്പില് പ്രതിസന്ധികളായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് ചിത്രം മികവാര്‍ന്ന വിജയം നേടിയിരിക്കുന്നത്.