twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവിനെ വെട്ടി മമ്മൂട്ടി! ആദിയുടെ റെക്കോര്‍ഡും മറികടന്ന് അബ്രഹാം കുതിക്കുന്നു, കാണാം!

    |

    Recommended Video

    ആദിയുടെ റെക്കോര്‍ഡും മറികടന്ന് മമ്മുക്ക | filmibeat Malayalam

    മെഗാസ്റ്റാര്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന സിനിമയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഷാജി പാടൂര്‍ സ്വതന്ത്ര്യ സംവിധായകനായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചത്. ആദ്യ ദിനത്തിലെ അതേ പ്രകടനം പിന്നീടും നിലനിര്‍ത്തുന്ന തരത്തിലാണ് സിനിമ നീങ്ങിയത്. ബോക്‌സോഫീസ് ആധിപത്യം ഇപ്പോഴും മമ്മൂട്ടിയുടെ കൈയ്യിലാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കനിഹയും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ചിത്രം കൂടിയാണിത്.

    ഹിമയെ പുറത്താക്കാനായി ബിഗ് ബോസ് പ്രയോഗിച്ച ആ തന്ത്രം ?എലിമിനേഷന് പിന്നിലെ അണിയറക്കഥ ഇങ്ങനെ!ഹിമയെ പുറത്താക്കാനായി ബിഗ് ബോസ് പ്രയോഗിച്ച ആ തന്ത്രം ?എലിമിനേഷന് പിന്നിലെ അണിയറക്കഥ ഇങ്ങനെ!

    തന്റെ തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് മമ്മൂട്ടി മുന്നേറിയത്. റിലീസ് ചെയ്ത് അധികനാള്‍ പിന്നിടുന്നതിനിടയില്‍ മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു. പ്രദര്‍ശനത്തിന്റെ കാര്യത്തിലും ചിത്രം റെക്കോര്‍ഡിട്ടിരുന്നു. കലക്ഷനില്‍ ഏറെ മുന്നിലായ സിനിമ ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മാറിയെന്ന് ആരാധകര്‍ നേരത്തെ തന്നെ വിധിയെഴുതിയിരുന്നു. ഈ അഭിപ്രായത്തെ ശരിവെക്കുന്ന പ്രകടനമാണ് ചിത്രത്തിന്റേതെന്ന് ഇപ്പോള്‍ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ആദിയെ വെട്ടി

    ആദിയെ വെട്ടി

    ഈ വര്‍ഷത്തെ ആദ്യ റിലീസുകളിലൊന്നായ ആദിയുടെ റെക്കോര്‍ഡും മരികടന്ന് കുതിക്കുകയാണ് അബ്രഹാമിന്റെ സന്തതികള്‍. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ആദ്യ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റിലീസിനും മുന്‍പ് തന്നെ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ബോക്‌സോഫീസിലും ആ പിന്തുണ പ്രകടമായിരുന്നു. മമ്മൂട്ടിയും പ്രണവും ഒരുമിച്ചായിരുന്നു റിലീസുകളുമായെത്തിയത്. ആദിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ സ്ട്രീറ്റ്‌ലൈറ്റ്‌സിന് കഴിഞ്ഞിരുന്നു. ഈ വര്‍ഷത്തെ ആദ്യപകുതി പിന്നിടുന്നതിനിടയില്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയ സിനിമകളില്‍ ആ്ദ്യസ്ഥാനം ആദിക്കായിരുന്നു. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ ഡെറിക്ക് മുന്നില്‍ പൊളിഞ്ഞത്.

     മികച്ച കലക്ഷനിലേക്ക് നീങ്ങുന്നു

    മികച്ച കലക്ഷനിലേക്ക് നീങ്ങുന്നു

    ആദിയുടെ കേരള കലക്ഷനായ 23 കോടി ഇതിനോടകം തന്നെ മമ്മൂട്ടി മറികടന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഒരുമാസം പിന്നിടുന്നതിനിടയിലാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയതെന്നാണ് മറ്റൊരു പ്രത്യേകത. മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ കുറിക്കാവുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികളെന്ന് നേരത്തെ തന്നെ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കി കുതിക്കുന്ന ചിത്രത്തിന് മുന്നില്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ന്നടിയുകയാണ്.

    മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവ്

    മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവ്

    കൈനിറയെ സിനിമകളുമായി മുന്നേറുന്ന മമ്മൂട്ടി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. നിരവധി സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് വാചാലരാവുന്നത്. ബോക്‌സോഫീസിലേക്കുള്ള അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രത്തിലൂടെ സംഭവിച്ചത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും അതിവേഗമാണ് ചിത്രം 1 കോടി സ്വന്തമാക്കിയത്. മറ്റ് റിലീസുകള്‍ എത്തിയെങ്കിലും പഴയ പ്രതാപത്തില്‍ തന്നെ തുടരുകയാണ് ഈ സിനിമ.

    റിലീസിന് ശേഷം ലേഡീസ് ഫാന്‍സ് ഷോ

    റിലീസിന് ശേഷം ലേഡീസ് ഫാന്‍സ് ഷോ

    റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ചിത്രത്തിന് ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചത്. മമ്മൂട്ടിയുടെ സ്വീകാര്യത തന്നെയായിരുന്നു ഈ നീക്കത്തിന് പിന്നില്‍. കേരളക്കരയില്‍ നിന്നും മാത്രമല്ല വിദേശത്തെ റിലീസുകളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ചാം വാരം പിന്നിടുന്നതിനിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണവും സ്വീകാര്യതയും ലഭിക്കുന്നുവെന്നതാണ് ഏറെ സന്തോഷകരമായ കാര്യം.

    നീരാളിക്ക് കാലിടറിയോ?

    നീരാളിക്ക് കാലിടറിയോ?

    നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ ചിത്രമായ നീരാളി തിയേറ്ററുകളിലേക്ക് എത്തിയത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ എന്താണെന്ന് അറിയില്ല ബോക്‌സോഫീസിലെ കാറ്റ് ഈ ചിത്രത്തിന് അത്ര അനുകൂലമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നത്. സര്‍വൈവല്‍ ത്രില്ലറായ ചിത്രത്തിന് ആദ്യദിനത്തില്‍ ലഭിച്ച സ്വീകാര്യത നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു ഖേദകരമായ വസ്തുത.

    അടുത്ത ചിത്രത്തിലും മെഗാസ്റ്റാര്‍

    അടുത്ത ചിത്രത്തിലും മെഗാസ്റ്റാര്‍

    ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷഹൃദയത്തില്‍ ഇടം നേടിയ ഷാജി പാടൂരിന് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടി അദ്ദേഹത്തിന് ഡേറ്റ് നല്‍കിയിരുന്നുവെങ്കിലും അനുയോജ്യമായ പ്രമേയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ ആരാധകമനസ്സിലിടം നേടിയ സംവിധായകനായ ഹനീഫ് അദേനിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. ഈ സിനിമയ്ക്ക് ശേഷം ഷാജി പാടൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് നായകനെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

    English summary
    Abrahaminte Santhathikal breaks the record of Aadhi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X