For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കെതിരെ വാളോങ്ങിയവരെവിടെ? 21 ദിവസം കൊണ്ട് ഡെറിക്ക് സ്വന്തമാക്കിയ റെക്കോര്‍ഡ് കാണൂ!

  |
  21 ദിവസംകൊണ്ട് ഡെറിക്ക് സ്വന്തമാക്കിയ പുതിയ റെക്കോർഡ് | filmibeat Malayalam

  മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്ഥിരം സ്വീകാര്യത തന്നെയാണ് ഡെറിക്ക് അബ്രഹാമിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രം വിജയകരമായി കുതിക്കുകയാണ്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സംവിധാനത്തിലേക്ക് ചുവട് വെച്ച ഷാജി പാടൂര്‍ അനുയോജ്യമായ കഥയ്ക്കായി കാത്തിരുന്നത് വര്‍ഷങ്ങളോളമാണ്. അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസമുള്ള മമ്മൂട്ടിയാവട്ടെ നേരത്തെ തന്നെ ഡേറ്റ് നല്‍കുകയും ചെയ്തിരുന്നു.താരത്തിന്‍രെ പ്രതീക്ഷയും വിശ്വാസവും തെറ്റിയില്ല. കേരളക്കരയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ ചിത്രം.

  മഞ്ജു വാര്യര്‍ ഇത്രയും മോഡേണാണോ? ചിരിച്ചുല്ലസിച്ച് പൂര്‍ണ്ണിമയും നവ്യയും അനുശ്രീയും റിമയും,കാണൂ!

  ഫുട്‌ബോള്‍ പെരുമഴയും നിപ്പ ഭീതിയും സിനിമയുടെ കാലനാമവുമോയെന്ന സംശയമുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍ അത്തരത്തിലൊരു കാര്യവും ഈ സിനിമയ്ക്ക് തടസ്സമായിരുന്നില്ല. എന്ന് മാത്രവുമല്ല മൂന്നാമത്തെ ആഴ്ചയിലും വിജയകരമായി കുതിക്കുകയാണ് ചിത്രം. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ കലക്ഷനിലും അത് പ്രകടമാവുന്നുണ്ട്. മൂന്നാം വാരം പിന്നിടുന്നതിനിടയില്‍ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കാവ്യ മാധവനും ദിലീപും സന്തോഷത്തിലാണ്, നിറപുഞ്ചിരിയുമായി താരദമ്പതികള്‍ പൊതുവേദിയില്‍, കാണൂ!

  അബ്രഹാമിന് പുതിയ റെക്കോര്‍ഡ്

  അബ്രഹാമിന് പുതിയ റെക്കോര്‍ഡ്

  ഡെറിക് അബ്രഹാം എന്ന പോലീസുകാരന്‍ കേരളത്തെ കീഴടക്കിയിട്ട് മൂന്നാഴ്ച പിന്നിടുകയാണ്. അതിനിടയിലാണ് ചിത്രത്തിന് പുതിയ റെക്കോര്‍ഡ് ലഭിച്ചത്. 11500 ഷോ എന്ന നേട്ടവുമായാണ് ചിത്രം കുതിക്കുന്നത്. കേരളത്തിലെ മാത്രം കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ റെക്കോര്‍ഡ് എന്നുള്ളതാണ് മറ്റൊരു വസ്തുത. പെരുന്നാള്‍ ആഘോഷത്തിന് മാറ്റുകൂട്ടാനായാണ് ഇത്തവണ മെഗാസ്റ്റാറും സംഘവും എത്തിയത്. ഇതേ സമയത്തായിരുന്നു മോഹന്‍ലാലിന്റെ നീരാളിയുടെ റിലീസും നിശ്ചയിച്ചിരുന്നത്. എന്നാല്‍ മലബാറിലെ നിപ്പ ഭീതിയും ലോകകപ്പ് ഫുട്‌ബോളും കാരണം കലക്ഷനില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുമെന്ന് മനസ്സിലാക്കി ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു.

  മികച്ച സ്വീകാര്യതയുമായി മുന്നേറുന്നു

  മികച്ച സ്വീകാര്യതയുമായി മുന്നേറുന്നു

  പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ സിനിമയായിരുന്നു അബ്രാഹമിന്റെ സന്തതികള്‍. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ സിനിമയ്ക്കും ലഭിച്ചത്. വിമര്‍ശനവും വിവാദവുമൊന്നും ഡെറിക്കിനെ ബാധിച്ചിരുന്നില്ല.

  തമിഴ്‌നാട്ടിലെ തുടക്കം

  തമിഴ്‌നാട്ടിലെ തുടക്കം

  കേരളത്തിലെ റിലീസ് കഴിഞ്ഞ് കൃത്യം ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് ചിത്രം അന്യനാടുകളില്‍ എത്തിയത്. ജിസിസിയില്‍ നിന്നായാലും തമിഴ് നാട്ടില്‍ നിന്നായലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്ന് മാത്രമല്ല വിജയകരമായ കുതിപ്പാണ് നടത്തുന്നത്. ജൂണ്‍ 22 നായിരുന്നു ചിത്രം തമിഴ്‌നാട്ടിലേക്കെത്തിയത്. ആദ്യ പ്രദര്‍ശനം മുതല്‍ മോശമില്ലാത്ത പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്.

  അന്യഭാഷകളിലേക്കും

  അന്യഭാഷകളിലേക്കും

  ബോക്‌സോഫീസില്‍ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന ചിത്രത്തിന്‍രെ അന്യഭാഷാ പതിപ്പുകളും ഒരുങ്ങുന്നുണ്ട്. ഫേസ്ബുക്കിലൂടെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. വിജയകരമായി മുന്നേറുന്ന പല ചിത്രങ്ങളും അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. അത്തരത്തില്‍ ഈ സിനിമയുടെ റീമേക്ക് പതിപ്പുകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയേക്കും. അതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെ ലഭിച്ചത്.

  അടുത്ത ചിത്രവുമായി എത്തിയേക്കും

  അടുത്ത ചിത്രവുമായി എത്തിയേക്കും

  മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ ആദ്യ സിനിമ വിജയിച്ചതിന്റെ ത്രില്ലിലാണ് ഷാജി പാടൂര്‍. വര്‍ഷങ്ങളായി ഈ മേഖലയിലുണ്ടെങ്കിലും സംവിധായകനായി അരങ്ങേറുന്നതിന്റെ ആശങ്ക അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാല്‍ ആ ആശങ്ക അസ്ഥാനത്താണെന്ന് പ്രേക്ഷകലോകം വിധിയെഴുതിയതോടെയാണ് അദ്ദേഹത്തിന് ആശ്വാസമായത്. സിനിമയെക്കുറിച്ച് ഒരുപാട് വാചാലനാവാതെ ചുരുക്കം ചില വാക്കുകളിലൂടെ മാത്രമാണ് അദ്ദേഹം ഡെറിക്കിനെക്കുറിച്ച് സൂചിപ്പിച്ചത്. ഈ സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തിയേക്കും മാസ് ക്രൗഡ് പുള്ളര്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

  ആരാധകര്‍ക്ക് സംതൃപ്തി

  ആരാധകര്‍ക്ക് സംതൃപ്തി

  മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം സംതൃപ്തി നല്‍കിയ സിനിമയാണ് അബ്രാഹമിന്റെ സന്തതികള്‍. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയിലും ആരാധക പ്രതീക്ഷ നിലനിര്‍ത്തിയാണ് താരം മുന്നേറുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന അടുത്ത സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇവര്‍. മലയാളത്തിന് പുറമെ അന്യഭാഷയിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രമായ പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്ക് ചിത്രമായ യാത്രയുടെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

  English summary
  Completing 11500 Plus,Shows in Kerala Within 21 Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X