For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി പറപറക്കുന്നു! ബോക്‌സോഫീസില്‍ അബ്രഹാമിന്റെ തേരോട്ടം! റെക്കോര്‍ഡുകളുടെ പെരുമഴയും!

  |
  മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം

  മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത തന്നെയാണ് അബ്രഹാമിന്റെ സന്തതികള്‍ക്കും ലഭിച്ചത്. കലക്ഷനില്‍ ഏറെ മുന്നിലുള്ള സിനിമ ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയിലും താരമൂല്യം നിലനിര്‍ത്താനും ശക്തമായ ആരാധകപിന്തുണ നിലനിര്‍ത്താനും കഴിയുന്ന കാര്യത്തില്‍ മെഗാസ്റ്റാറിനുള്ള മികവിനെക്കുറിച്ച് നിരവധി പേര്‍ വാചാലരായിരുന്നു. ഓടിനടന്ന് അഭിനയിക്കുന്ന അദ്ദേഹത്തെ കളിയാക്കിവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമാണെന്നതാണ് മറ്റൊരു സവിശേഷത.

  പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന് ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. ഇക്കാര്യം പ്രാവര്‍ത്തികമാക്കിയാണ് മമ്മൂട്ടി മുന്നേറുന്നതെന്നാണ് മറ്റൊരു സവിശേഷത. കരിയറില്‍ പഴയ പ്രതാപം തിരിച്ചെടുത്തിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ബോക്‌സോഫീസിലെ മിന്നും താരങ്ങളിലൊരാളായി തുടരുകയാണ് അദ്ദേഹം. അബ്രഹാമിന്റെ സന്തതികള്‍ നിരവധി റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് ജൈത്രയാത്ര തുടരുന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഓപ്പണിങ് ദിനത്തില്‍ റെക്കോര്‍ഡ് കലക്ഷന്‍

  ഓപ്പണിങ് ദിനത്തില്‍ റെക്കോര്‍ഡ് കലക്ഷന്‍

  പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ തുടരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര്യ സംവിധായകനായി അരങ്ങേറുന്ന ചിത്രം മോശമാവില്ലെന്ന് സിനിമാപ്രേമികള്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ഓപ്പണിങ് ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 7.46 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 20 ഷോയില്‍ നിന്നുമാണ് ചിത്രം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയതെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി

  ഓപ്പണിങ് ദിനത്തിലെ മികച്ച കലക്ഷന്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നിലനിര്‍ത്തിയപ്പോള്‍ അനായാസേനയാണ് ചിത്രം ഒരുകോടി സ്വന്തമാക്കിയത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ഇത്. ഭാസ്‌കര്‍ ദി റാസ്‌കല്‍, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും മെഗാസ്റ്റാറിന് മുന്നില്‍ തകര്‍ന്നുവീഴുമെന്ന് നേരത്തെ തന്നെ ആരാധകര്‍ പ്രവചിച്ചിരുന്നു.

  ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററിനെയും വെട്ടി

  ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററിനെയും വെട്ടി

  2018 പിറന്ന് നാളിത്രയായെങ്കിലും മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല കാര്യങ്ങളല്ല ഇതുവരെ സംഭവിച്ചിട്ടുള്ളത്. റിലീസ് ചിത്രങ്ങള്‍ക്ക് കുറവില്ലെങ്കിലും പല സിനിമകളും ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയും മുടക്ക് മുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നീങ്ങിയിരുന്ന. ജീത്തു ജോസഫ് ചിത്രമായ ആദിയായിരുന്നു കലക്ഷനില്‍ മുന്നിലെത്തി ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി മാറിയത്. എന്നാല്‍ അബ്രഹാമിന് മുന്നില്‍ ആദിയുടെ റെക്കോര്‍ഡും തകരുകയായിരുന്നു. ആദിയെ രണ്ടാം സ്ഥാനത്താക്കിയിരിക്കുകയാണ് ഈ ചിത്രം.

  നീരാളിക്ക് കാലിടറിയോ?

  നീരാളിക്ക് കാലിടറിയോ?

  നീണ്ട ഇടവേളയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് ഒരു മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയും മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ അത് മികച്ച സര്‍വൈവല്‍ ത്രില്ലറാവുമെന്നായിരുന്നു വിലയിരുത്തലുകള്‍. സിനിമ സമ്മിശ്ര പ്രതികരണവുമായി മുന്നേറുന്നതിനിടയില്‍ കലക്ഷന്‍ അത്ര ആശാവഹമല്ലെന്നതാണ് വസ്തുത. ആദ്യദിനത്തില്‍ 24 പ്രദര്‍ശനത്തിലൂടെ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 6.57 കോടിയാണ് ചിത്രം നേടിയത്. പ്രതീക്ഷിച്ച കുതിപ്പായിരുന്നില്ലെങ്കിലും കാലിടറാതെ നീരാളി പിടിച്ചുനില്‍ക്കുന്നുണ്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

  ആദിയുടെ സ്ഥാനം രണ്ടാമത്

  ആദിയുടെ സ്ഥാനം രണ്ടാമത്

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച ഓപ്പണിങ് സ്വന്തമാക്കിയ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ടാം സ്ഥാനത്താണ് ആദി. നേരത്തെ ഒന്നാമതായിരുന്ന ആദിയെ അബ്രഹാം വെട്ടിക്കുകയായിരുന്നു. ഈ വര്‍ഷത്തെ മികച്ച കലക്ഷന്‍ സ്വന്തമാക്കിയ ആദ്യ സിനിമ കൂടിയായ ആദിയുടെ റെക്കോര്‍ഡുകളും മറികടന്നാണ് അബ്രഹാം കുതിക്കുന്നത്. മമ്മൂട്ടിക്ക് മുന്നില്‍ അനായാസേനയാണ് പല റെക്കോര്‍ഡുകളും തകര്‍ന്നടിഞ്ഞത്.

  കമ്മാരനും കൂടെയുമുണ്ട്

  കമ്മാരനും കൂടെയുമുണ്ട്

  ദിലീപ് ചിത്രമായ കമ്മാരസംഭവവും പൃഥ്വിരാജിന്റെ കൂടെയും ഈ ലിസ്റ്റിലുണ്ട്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മോശമല്ലാത്ത ആദ്യദിന കലക്ഷനാണ് ഇരുചിത്രങ്ങള്‍ക്കും ലഭിച്ചത്. ജൂലൈ 14നായിരുന്നു കൂടെ തിയേറ്ററുകളിലേക്കെത്തിയത്. അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടുമൊരുമിക്കുന്നുവെന്ന് കേട്ടപ്പോഴേ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. പതിവ് രീതികളിലല്ലെങ്കിലും വ്യത്യസ്തമായ ഈ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകര്‍.

  English summary
  Abrahaminte Santhathikal Continues To Reign At The Top In This List!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X