»   » കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും കാളിദാസനും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം!

കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും കാളിദാസനും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിലിറങ്ങുന്ന മിക്ക ക്യാമ്പസ് ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചവയാണ്. വീണ്ടുമൊരു ക്യാമ്പസ് ചിത്രം കൂടി മലയാളത്തിലൊരുങ്ങുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രമാണ് വീണ്ടും ക്യാമ്പസ് കഥയുമായെത്തുന്നത്.

കുഞ്ചാക്കോ ബോബനും ജയറാമിന്റെ മകന്‍ കാളിദാസനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കാളിദാസന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തതിനുശേഷമാണ് കാളിദാസന്‍ മലയാളത്തിലെത്തുന്നത്.

Read more: ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന്റെ കിടിലന്‍ ട്രെയിലര്‍ കാണൂ..

kalidas-jayaram-makes-malayalam-debut-abrid-shine-movie-27-14722977

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുളള ദേശീയ അവാര്‍ഡ് കാളിദാസനു ലഭിച്ചിരുന്നു. മീരാ ജാസ്മിനും ചിത്രത്തില്‍ പ്രധാന റോളിലെത്തുമെന്ന് സംവിധായകന്‍ പറഞ്ഞു. ഒരു സംഘം വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മൂന്നു പേര്‍ക്കും തുല്യ പ്രാധാന്യമുള്ള റോളുകളാണ് നല്‍കിയിരിക്കുന്നതെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു.

സംവിധാനത്തിനു പുറമേ പൂമരത്തിന്റെ കഥയും സംവിധാനവും എബ്രിഡ് ഷൈന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.എറണാകുളം മഹാരാജാസ് കോളേജില്‍ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തയാഴ്ച്ച ആരംഭിക്കും

English summary
abrid shine movie poomaram casting .kalidasan ,kunjakko boban, meera jasmine will be part of the movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam