പൂമരത്തിന് പിന്നാലെ ആക്ഷന്‍ ചിത്രവുമായി എബ്രിഡ് ഷൈന്‍! ദ കുങ്ഫു മാസ്റ്ററിന്റെ ട്രെയിലര്‍ പുറത്ത്

By Midhun Raj

1983 എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്കുളള വരവറിയിച്ച സംവിധായകനാണ് എബ്രിഡ് ഷൈന്‍. ആദ്യ സിനിമയ്ക്ക് ശേഷം ആക്ഷന്‍ ഹീറോ ബിജു, പൂമരം തുടങ്ങിയ ചിത്രങ്ങളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റര്‍. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

The Kung Fu Master

പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിളള, ജിജി സക്കറിയ, സനൂപ് ദിനേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യൂ, ഹരീഷ് ബാബു, ജയേഷ് കെ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

ഫിസ്റ്റ് ഫൈറ്റ് രീതിയിലുളള സിനിമയാണിതെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിമാലയത്തിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് നിര്‍മ്മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X