»   » പുത്തന്‍ പരസ്യ തന്ത്രം!!! പോസ്റ്ററിലും ചിറക് വിടര്‍ത്തി എബി; വിവാദത്തിന് മേല്‍ പറന്നിറങ്ങുമോ???

പുത്തന്‍ പരസ്യ തന്ത്രം!!! പോസ്റ്ററിലും ചിറക് വിടര്‍ത്തി എബി; വിവാദത്തിന് മേല്‍ പറന്നിറങ്ങുമോ???

Posted By:
Subscribe to Filmibeat Malayalam
കൊച്ചി: 2017ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി എബി പോസ്റ്ററിലും വ്യത്യസ്ത പുലര്‍ത്തി. പറയാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ കഥപറയുന്ന ചിത്രത്തിന്റെ പോസ്റ്ററിനും ചിറക് വച്ചിട്ടുണ്ട്. ത്രീഡി പരസ്യ ബോര്‍ഡാണ് ചിത്രത്തിന് വേണ്ടി അണിയറക്കാര്‍ ഒരുക്കിയത്. എറണാകുളം വൈറ്റിലയിലാണ് വിമാനത്തിന്റെ ചിറക് ഘടിപ്പിച്ച പോസ്റ്റര്‍ സ്ഥാപിച്ചത്.

പറക്കാന്‍ കൊതിക്കാത്ത ആരുമില്ല, എന്നാല്‍ ആ ആഗ്രഹം സഫലമാക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് എബി. മരിയാപുരം എന്ന ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്‌നവും തടസങ്ങള്‍ ചവിട്ടുപടിയാക്കി നേടുന്ന വിജയവുമാണ് ചിത്രത്തിന്റെ കഥ. സ്വപ്‌നം കണുന്ന ആയിരങ്ങളുടെ കഥയാണ് എബിയെന്ന് അണിയറക്കാര്‍ പറയുന്നു. ഫെബ്രുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും.

ഒരു സിനിമയില്‍ ത്രിഡി പരസ്യം ഇറങ്ങുന്നത് മലയാള സിനിമയില്‍ ആദ്യമാണ്. സ്ഥിരം പ്രചരണ തന്ത്രങ്ങളില്‍ നിന്നും മാറി ചിന്തിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ഈ നീക്കം പ്രചോദനമാകും. ചിത്രം നിര്‍മിക്കുന്നതില്‍ മാത്രമല്ല അതിന്റെ പബ്ലിസിറ്റിയിലും പുതുതലമുറ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നു എന്നതിന് തെളിവാണ് ഈ നീക്കം.

വിനീത് ശ്രീനിവാസന്റെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നാണ് കണക്കാക്കുന്നത്. ചിത്രത്തിനായി പ്രത്യേക തയാറെടുപ്പുകളും വിനീത് നടത്തിയിരുന്നു. വേറിട്ട ഗറ്റപ്പിലാണ് വിനീത് എബിയിലെത്തുക.

വിവാദം കൊണ്ടായിരുന്നു ചിത്രം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സ്വന്തമായി വിമാനം പറത്തിയ സജി എന്ന തൊടുപുഴ സ്വദേശിയുടെ കഥയുമായി എബിയ്ക്ക് സാമ്യമുണ്ടെന്നതായിരുന്നു കാരണം. സജിയുടെ കഥ സിനിമയാക്കുന്നതിനായി കഥയുടെ പകര്‍പ്പവകാശം നേരത്തെ പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ വിഷയം കോടതിയിലെത്തി. ഒടുവില്‍ രണ്ട് കഥകളും തമ്മില്‍ സാമ്യമില്ല എന്ന് കോടതിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് എബിയുടെ ചിത്രീകരണത്തിന് കോടതി അനുമതി നല്‍കിയത്. സന്തോഷ് ഏച്ചിക്കാനമാണ് എബിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പരസ്യ ചിത്രങ്ങളുലൂടെ പ്രശസ്തനായ ശ്രീകാന്ത് മുരളിയാണ്ചിത്രത്തിന്റെ സംവിധായകന്‍.

എബിയുടെ ത്രീഡി ഹോര്‍ഡിംഗ് വൈറ്റിലയില്‍ സ്ഥാപിച്ചിരിക്കുന്നതിന്റെ വീഡിയോ കാണാം.

English summary
The first 3d hording in Malayalam film industry for the movie Aby. The hording placed in Vyttia Junction.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam