»   » ലാലേട്ടനു പുരസ്‌കാരം ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല, മോഹന്‍ലാലിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നത്

ലാലേട്ടനു പുരസ്‌കാരം ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല, മോഹന്‍ലാലിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങള്‍ മോഹന്‍ലാലും മഞ്ജു വാര്യരും. അഭിനയത്തിലായാലും ജീവിതത്തിലായാലും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ടു പേര്‍. അഭിനേതാക്കള്‍ എന്നതിനമപ്പുറം സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ തങ്ങളുടെ ശബ്ദം ഉയര്‍ത്തുകയും അര്‍ഹതപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന രണ്ടു പേര്‍. ഇവര്‍ സ്‌ക്രീനില്‍ ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് അതൊരു ദൃശ്യ വിരുന്നായിരുന്നു.

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറായി വിശേഷിക്കപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. ഇത്തവണത്തെ ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ മോഹന്‍ലാലിനെയും മറ്റു താരങ്ങളെയും അഭിനന്ദിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്‍റെ നേട്ടത്തില്‍ താനേറെ സന്തോഷിക്കുന്നു. അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും താരം കുറിച്ചിട്ടുണ്ട്.

ദേശീയപുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങള്‍ മോഹന്‍ലാലും മഞ്ജു വാര്യരും. ഇവര്‍ക്കിടയിലെ കെമിസ്ട്രി സ്‌ക്രീനിലും ഏറെ ആസ്വദിച്ചിട്ടുണ്ട് പ്രേക്ഷകര്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുണ്ട്. പ്രിയതാരവും സഹപ്രവര്‍ത്തകനുമായ മോഹന്‍ലിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നടി ലാലേട്ടന് അഭിനന്ദനം അറിയിച്ചിട്ടുള്ളത്.

പുരസ്‌കാരം ലഭിച്ചതില്‍ അത്ഭുതമില്ല

മോഹന്‍ലാല്‍ വീണ്ടും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. ലാലേട്ടനു കിട്ടുന്ന പുരസ്കാരങ്ങൾ നമ്മെ അത്ഭുതപ്പെടുത്താറില്ല. കാരണം ആ പ്രതിഭയെ തേടി എത്രയോ നേട്ടങ്ങൾ എത്തിയിരിക്കുന്നു, അർഹിച്ചിട്ടും അകന്നുപോയത് എത്രയോ എണ്ണമായിരുന്നു.

ആറാം തമ്പുരാനിലൂടെ തുടങ്ങി

ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാനോടൊപ്പം വായാടിയായ ഉണ്ണിമായയെും പ്രേക്ഷകര്‍ സ്വീകരിച്ചു. 1997 ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. തൊട്ടടുത്ത വര്‍ഷം കന്‍മദത്തില്‍ ഇവര്‍ വീണ്ടും ഒരുമിച്ചു. ഭാനുമതി എന്ന കല്‍പ്പണിക്കാരി മഞ്ജു വാര്യരുടെ സിനിമാജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

സൈറാബാനുവില്‍ ശബ്ദസാന്നിധ്യമായി മഞ്ജുവിനൊപ്പം

മികച്ച സ്ത്രീപക്ഷ സിനിമകളായി വിലയിരുത്തപ്പെടുന്ന ചിത്രം കൂടിയാണ് കന്‍മദം. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലേഹമില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തി. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം 2015 ലാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്. സത്യന്‍ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴും പക്ഷേ പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്‍, വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

English summary
Actress Manju Warrier has congratulated all the award winners through a post in her official Facebook page. Manju wrote that she is feeling delighted to see Mohanlal getting recognized at the National level once again. She also added that Mohanlal winning awards are more an wonder as he was won many and lost several deserving ones.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam