»   »  ആരാധകര്‍ക്ക് നിരാശ, ജയറാമിന്റെ അച്ചായന്‍സ് ഫൈനല്‍ കളക്ഷന്‍ പുറത്ത് വിട്ടു!

ആരാധകര്‍ക്ക് നിരാശ, ജയറാമിന്റെ അച്ചായന്‍സ് ഫൈനല്‍ കളക്ഷന്‍ പുറത്ത് വിട്ടു!

By: സാൻവിയ
Subscribe to Filmibeat Malayalam

സമീപക്കാലത്ത് ജയറാം സിനിമകളില്‍ വമ്പന്‍ ഹൈപ്പ് നല്‍കിയ ചിത്രമാണ് ആടുപുലിയാട്ടം. ഹൊറര്‍ ചിത്രമായ ആടുപുലിയാട്ടം ഹോളിവുഡ് സിനിമകളുടെ നിലവാരത്തിലാണ് ഒരുക്കുന്നതെന്നായിരുന്നു റിലീസിന് മുമ്പുള്ള റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണം വേറെയും കിട്ടി. എന്നാല്‍ ചിത്രം കാര്യമായ വിജയമൊന്നും നേടിയില്ല. ആവറേജ് വിജയത്തില്‍ ഒതുങ്ങി.

ആടുപുലിയാട്ടത്തിന് ശേഷം പുറത്തിറങ്ങിയ ജയറാം ചിത്രമാണ് സത്യ. ദീപന്‍ സംവിധാനം ചെയ്ത ചിത്രവും ബോക്‌സോഫീസില്‍ പരാജയമായിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായി ഒരു കോടി മാത്രമാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അച്ചായന്‍സ് എന്ന ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു.

സമ്മിശ്ര പ്രതികരണം

ജയറാം, ഉണ്ണി മുകുന്ദന്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരമാണ് ലഭിക്കുന്നത്.

ജയറാം-കണ്ണന്‍ താമരക്കുളം

ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അച്ചായന്‍സ്. തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം എന്നിവയാണ് ജയാറാമും കണ്ണന്‍ താമരക്കുളവും ഒന്നിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍.

ആവറേജ് വിജയം

ജയറാമും സംവിധായകന്‍ കണ്ണന്‍ താമരക്കുളവും ഒന്നിച്ച ആദ്യ ചിത്രങ്ങളും ബോക്‌സോഫീസില്‍ കാര്യമായ വിജയം നേടിയിരുന്നില്ല. ആവറേജ് വിജയം മാത്രമാണ് ചിത്രം നേടിയത്.

അച്ചായന്‍സ് കളക്ഷന്‍ റിപ്പോര്‍ട്ട്

മെയ് 19ന് പുറത്തിറങ്ങിയ അച്ചായസിന്റെ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. 11.34 കോടിയാണ് ചിത്രത്തിന്റെ കേരളത്തില്‍ ഫൈനല്‍ കളക്ഷന്‍. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ അച്ചായന്‍സിന് മികച്ച പ്രതികരണമൊന്നുമായിരുന്നില്ല ലഭിച്ചുക്കൊണ്ടിരുന്നത്.

ആദ്യ ദിവസം

തിരക്കഥാകൃത്തും സംവിധായകനുമായ സേതുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 68 ലക്ഷമാണ് ചിത്രത്തിന് ആദ്യദിവസം ബോക്‌സോഫീസില്‍ ലഭിച്ചത്. മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകള്‍ ലഭിക്കാത്തത് ചിത്രത്തിന്റെ ആദ്യ വാര കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അഞ്ചു ദിവസത്തെ കളക്ഷന്‍

നാലു കോടിയാണ് ചിത്രത്തിന്റെ അഞ്ചു ദിവസത്തെ കളക്ഷന്‍. 4.12 കോടിയാണ് ചിത്രം ദിവസംകൊണ്ട് കേരളത്തില്‍ നിന്ന് അഞ്ചു ദിവസംകൊണ്ട് നേടിയെടുത്ത് മൊത്തം കളക്ഷന്‍.

ഏഴു കോടിക്ക് മുകളില്‍

ചിത്രത്തിന്റെ 12 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വെച്ച് നോക്കുമ്പോള്‍ 7 കോടിക്ക് മുകളിലാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയെടുത്തത്. 7.5 കോടിയാണ് ചിത്രത്തിന്റെ 12 ദിവസത്തെ മൊത്തം കേരള കളക്ഷന്‍.

നായികമാര്‍

അമലപോള്‍, ശിവദ, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായികമാരെ അവതരിപ്പിച്ചത്. ഡിഎന്‍വിപി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

English summary
Achayans Box Office: Final Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam