»   » അച്ചായന്‍സിന്റെ റിലീസ് മേയ് 19 ലേക്ക് മാറ്റിയതിന് പിന്നിലെ കാരണം അറിയുമോ??

അച്ചായന്‍സിന്റെ റിലീസ് മേയ് 19 ലേക്ക് മാറ്റിയതിന് പിന്നിലെ കാരണം അറിയുമോ??

Posted By: Nihara
Subscribe to Filmibeat Malayalam

ജയറാം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അച്ചായന്‍സ്. ജയറാമിനോടൊപ്പം ഉണ്ണി മുകുന്ദന്‍, ആദില്‍ എബ്രഹാം, പ്രകാശ് രാജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

മേയ് 12 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ രിലീസ് മേയ് 19 ലേക്ക് മാറ്റുകയായിരുന്നു. റിലീസിങ്ങ് മാറ്റിയതിനെക്കുറിച്ചായിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നത്.

എന്തുകൊണ്ട് റിലീസിങ്ങ് മാറ്റി

അങ്കമാലിയിലെ ഓഡിയോ റിലീസിങ്ങ് ചടങ്ങിനിടയിലാണ് ചിത്രത്തിന്റെ റിലീസിങ്ങ് മാറ്റിയതിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

റിലീസിങ്ങ് മാറ്റുന്നതിലേക്ക് നയിച്ചത്

കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ ബാഹുബലിയാണ് താരം. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം സമീപകാല റിലീസിങ്ങിന് തന്നെ വന്‍വെല്ലുവിളി ഉയര്‍ത്തുകയാണ്. റിലീസ് ചെയ്ത നിരവധി ചിത്രങ്ങള്‍ തിയേറ്ററില്‍ നിന്നും പിന്തള്ളപ്പെടുകയും ചെയ്തു.

അച്ചായന്‍സിനെ വലച്ച് ബാഹുബലി

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡുകളുമായി മുന്നേറുന്ന ബാഹുബലി തന്നെയാണ് അച്ചായന്‍സിനും പാരയായി വന്നിട്ടുള്ളത്. മിക്ക തിയേറ്ററുകളും ബാഹുബലി കൈയ്യടക്കി കഴിഞ്ഞതിനാല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ കഴിയാത്ത സ്ഥിതി വിശേഷം.

മലയാള ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ ലഭിക്കുന്നില്ല

മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ ലഭിക്കാത്ത സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്. അതിനാല്‍ത്തന്നെയാണ് അച്ചായന്‍സും ഗോദയും നീളുന്നത്.

English summary
Director Kannan Thamarakulam's Achayans was initially all set to hit the theatres on May 12. The team even had a grand audio launch in Angamaly, during which they announced the release date. However, the latest news is that the movie has been pushed ahead by a week and will now hit theatres only on May 19. The reason - Baahubali 2: The Conclusion.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam