»   » എനിക്ക് കാശ് കിട്ടണം, കാശ് തരുന്ന ആരുടെ കൂടെയും ജോലി ചെയ്യും, അഹങ്കാരിയാണെന്ന് വിനായകന്‍

എനിക്ക് കാശ് കിട്ടണം, കാശ് തരുന്ന ആരുടെ കൂടെയും ജോലി ചെയ്യും, അഹങ്കാരിയാണെന്ന് വിനായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഇത്തണത്തെ സംസ്ഥാന പുരസ്‌കാര നിര്‍ണയത്തോട് ഭൂരിഭാഗം പേരും യോജിയ്ക്കുന്നു. പുരസ്‌കാരം ലഭിച്ചത് അര്‍ഹിയ്ക്കുന്നവര്‍ക്ക് തന്നെയാണെന്ന് കേരള ജനത ഒരേ സ്വരത്തില്‍ പറയുന്നു. മികച്ച നടനുള്ള പുരസ്‌കാരം വിനായകന് കിട്ടിയതാണ് ആരാധകരെ സംബന്ധിതച്ച് ഏറ്റവും വലിയ സന്തോഷം.

വിനായകനും രജിഷയ്ക്കും മന്‍ഹോളിനും വെറുതേ കൊടുത്തതല്ല പുരസ്‌കാരം, ജൂറി പറയുന്ന കാരണങ്ങള്‍

പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം ക്യാമറയുമായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ അമ്മയെ കെട്ടിപ്പിടിച്ച് മധുരം കൊടുക്കാന്‍ പറഞ്ഞപ്പോള്‍, അഭിനയിക്കാന്‍ എന്നെ കിട്ടില്ല എന്ന് പറഞ്ഞ് അവിടെയും വിനായകന്‍ ഹീറോയായി. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കാഴ്ചപ്പാടുകളെ കുറിച്ച് വിനായകന്‍ സംസാരിക്കുകയുണ്ടായി.

ഒരു സധാരണ കൊച്ചിക്കാരന്‍

ഞാന്‍ ഒരു സാധാരണ കൊച്ചിക്കാരനാണ്. എന്റെ പ്രശ്‌നം എന്താണെന്നു വച്ചാല്‍ ഞാന്‍ ഒരു പാട് വെറുതെ സംസാരിക്കും. ടിവിയിലോ അഭിമുഖങ്ങളിലോ വെറുതേ ഒരോന്നു പറഞ്ഞാല്‍ അത് എന്നെ തന്നെ തിരിഞ്ഞുകൊത്തും.

വേറെ ജോലി എനിക്കറിയില്ല

തമ്പി കണ്ണന്താനത്തിന്റെ മാന്ത്രികന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അത് കഴിഞ്ഞപ്പോള്‍ സിനിമ ഇനി വേണ്ടെന്ന് കരുതിയതാണ്. സിനിമ എനിക്ക് ഭയങ്കര സംഭവമൊന്നുമല്ല. ഇത് ഒരു ജോലി മാത്രമാണ്. ജോലി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യും. ഡാന്‍സും പാട്ടുമാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. എന്നാല്‍ ചെയ്തു വന്നപ്പോള്‍ സിനിമയില്‍ ലോക്കായി. എനിക്ക് വേറെ ജോലി ഒന്നും അറിയില്ല.

എനിക്ക് അസൂയയും അഹങ്കാരവുമുണ്ട്

എനിക്ക് എല്ലാരോടും അസൂയയാണ്. പിന്നെ അഹങ്കാരം. ഇതു രണ്ടും എനിക്ക് വളരെ കൂടുതലാണ്. അസൂയയില്‍ ഒരു പോസിറ്റീവ് വശം ഞാന്‍ കാണുന്നുണ്ട്. അസൂയ വരുമ്പോള്‍ അത് എന്തിലേക്കാണോ, അതാകാന്‍ ഞാന്‍ ശ്രമിക്കും. എനിക്ക് അസൂയയുണ്ടെന്ന് മറ്റുള്ളവര്‍ കരുതിയാല്‍ ഞാന്‍ വിജയിച്ചു.

എനിക്ക് കാശ് വേണം

സുഹൃത്തുക്കളുടെ അല്ലാത്തവരുടെ സിനിമയില്‍ അഭിനയിക്കാനാണ് എനിക്കിഷ്ടം. സുഹൃത്തുക്കളുടെ സിനിമയാകുമ്പോള്‍ നോ പറയാന്‍ ബുദ്ധിമുട്ടാണ്. കൂട്ടുകാരുടെ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് എനിക്ക് കൂടുതലും പരിക്കുകള്‍ പറ്റിയിട്ടുള്ളത്. അത് പറ്റില്ല എന്ന് പറയാന്‍ പറ്റാത്തതുകൊണ്ടാണ്. ഞാന്‍ സിനിമയെ വളരെ പ്രൊഫഷണല്‍ ആയി കാണുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് മറ്റുള്ളവരുടെ സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ ഇഷ്ടം. പിന്നെ എനിക്ക് കാശ് കിട്ടണം. കാശ് തരുന്ന ആരുടെ കൂടെയും ഞാന്‍ ജോലി ചെയ്യും.

കലാപരമായ സിനിമയോ?

കലാപരമായ സിനിമകള്‍ ചെയ്യാന്‍ ഇവിടെ വേറെ ആളുകളുണ്ട്. എനിക്ക് ബുദ്ധിജീവിയൊന്നും ആകേണ്ട. ജനങ്ങളെ രസിപ്പിക്കുന്ന ചിത്രങ്ങള്‍ മതി. ജീവിതത്തിന്റെ കുറേ നാളുകള്‍ ഡാര്‍ക്ക് സീനിലൂടെയാണ് കടന്നുപോയത്. ഞാന്‍ ചെയ്യുന്നത് ഒരു ജോലിയാണ് എനിക്ക് കാശ് കിട്ടണം- വിനായകന്‍ പറഞ്ഞു

English summary
Acting is my job, i want money says Vinayakan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam