»   » ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക്, അതും ആക്ഷന്‍ ചിത്രത്തിന്റെ തുടര്‍ച്ച? എന്തിനാണീ കൊല്ലാക്കൊല..?

ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക്, അതും ആക്ഷന്‍ ചിത്രത്തിന്റെ തുടര്‍ച്ച? എന്തിനാണീ കൊല്ലാക്കൊല..?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറുന്ന സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് പുതിയ കാര്യമല്ല. പണ്ട് കാലം മുതലേ ഇത് നിലവിലുള്ളതുമാണ്. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റായി മാറിയ ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്.

കേസ് എങ്ങുമെത്തിയില്ല, ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക്... കമ്മാര സംഭവം ചെന്നൈയില്‍!

റെക്കോര്‍ഡ് ഇട്ടിട്ട് വില്ലന്‍ തുടങ്ങി, മലയാള സിനിമ ചരിത്രത്തിലാദ്യം, മുന്നില്‍ ബാഹുബലി മാത്രം...

പതിവ് പോലീസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോലീസിനെ വളരെ റിയലിസ്റ്റിക്കായി സമീപിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. പേരില്‍ ആക്ഷന്‍ ഉണ്ടായിരുന്നെങ്കിലും ഒരു ആക്ഷന്‍ ചിത്രമായിരുന്നില്ല ആക്ഷന്‍ ഹീറോ ബിജു. എന്നാല്‍ ചിത്രം ഹിന്ദിയിലേക്ക് എത്തുന്നത് ഒരു ആക്ഷന്‍ പോലീസ് ചിത്രത്തിന്റെ തുടര്‍ച്ചയായിട്ടാണ്.

രോഹിത് ഷെട്ടി ചിത്രം

മസാല ചിത്രങ്ങളുടെ ആഘോഷക്കാഴ്ച്ചകളെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മാസ് സംവിധായകന്‍ രോഹിത് ഷെട്ടിയാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴില്‍ സൂപ്പര്‍ ഹിറ്റായ സിങ്കം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത് രോഹിത് ഷെട്ടിയായിരുന്നു.

സിങ്കം ത്രീ

അജയ് ദേവ്ഗണിനെ നായകനാക്കി ഒരുക്കിയ സിങ്കത്തിന് പിന്നാലെ രണ്ടാം ഭാഗമായി സിങ്കം റിട്ടേണ്‍സും രോഹിത് ഷെട്ടി സംവിധാനം ചെയ്തിരുന്നു. അതിന് തുടര്‍ച്ചയായി സിങ്കം ത്രി എന്ന പേരിലായിരിക്കും രോഹിത് ഷെട്ടി ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്യുക.

സിങ്കം സീരിസ്

സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത ചിത്രങ്ങളാണ് സിങ്കം, സിങ്കം 2, എസ് 3 എന്നിവ. ഇതില്‍ ഇതില്‍ സിങ്കം ഹിന്ദിയിലേക്ക് രോഹിത് ഷെട്ടി റീമേക്ക് ചെയ്‌തെങ്കിലും മറ്റ് രണ്ട് ഭാഗങ്ങളും രോഹിത് എടുത്തില്ല. സിങ്കം റിട്ടേണ്‍സി രോഹിത് ഒരുക്കിയത് സ്വന്തം രചനയിലായിരുന്നു. സിങ്കം ത്രി ഒരുക്കുന്നത് മറ്റൊരു തിരക്കഥയിലും.

പതിവ് തെറ്റിക്കുന്നില്ല

മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന സിനിമകള്‍ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാറാണ് പതിവ്. പലതും അതാത് ഭാഷകളില്‍ ഹിറ്റുമായിരിക്കും. അതേ അവസ്ഥ തന്നെയായിരിക്കും റിയലിസ്റ്റിക് പോലീസ് സ്‌റ്റോറിയെ ആക്ഷന്‍ ത്രില്ലര്‍ ആക്കുമ്പോള്‍ സംഭവിക്കുന്ന എന്നാണ് പ്രേക്ഷക പക്ഷം.

മലയാളത്തിലെ ഹിറ്റ്

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു 2016 ഫെബ്രുവരിയിലാണ് തിയറ്ററിലെത്തിയത്. ബിജു പൗലോസ് എന്ന റിയലിസ്റ്റിക് പോലീസ് ഓഫീസറെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു.

English summary
Action Hero Biju will be remake in Hindi as an action film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam