»   »  പുലിമുരുകന്‍ കാണാന്‍ ഒടുവില്‍ പീറ്റര്‍ ഹെയിന്‍ തിരുവനന്തപുരത്തെത്തി!

പുലിമുരുകന്‍ കാണാന്‍ ഒടുവില്‍ പീറ്റര്‍ ഹെയിന്‍ തിരുവനന്തപുരത്തെത്തി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരുന്ന ആക്ഷന്‍ താരം പീറ്റര്‍ ഹെയിന്‍  ഒടുവില്‍ തിരുവനന്തപുരത്തെത്തി. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ സംഘട്ടന സംവിധായകനായ പീറ്റര്‍ ഹെയിന്‍ ആരാധകരുടെ ആവശ്യപ്രകാരമാണ് തിരുവനന്തപുരത്തെത്തിയത്.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ സ്വീകരണത്തിനു ശേഷം  അദ്ദേഹം ചിത്രം കാണാന്‍ തിയറ്ററിലെത്തി. തെലുങ്കു ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് പീറ്റര്‍ ഹെയിന്‍ തിരുവനന്തപുരത്തെത്തിയത്. പുലിമുരുകനില്‍ കടുവയും മോഹന്‍ലാലും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത് പീറ്റര്‍ ഹെയിനാണ്.

Read more: ശ്രീശാന്ത് നായകനാവുന്ന ചിത്രം ടീം ഫൈവിന്റ ട്രെയിലര്‍ കാണൂ..

peterf-29-14777

അന്യന്‍,മഗധീര,യെന്തിരന്‍,ഗജിനി ,ഏഴാം അറിവ് തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളൊരുക്കിയതും ഇദ്ദേഹമായിരുന്നു. ബോളിവുഡിലെയും തെന്നിന്ത്യയിലെയും മെഗാസ്റ്റാറുകള്‍ക്കൊപ്പം പീറ്റര്‍ ഹെയിന്‍ വര്‍ക്കു ചെയ്തിട്ടുണ്ട്. ബാഹുബലി രണ്ടാം ഭാഗം ഒഴിവാക്കിയാണ് പീറ്റര്‍ ഹെയിന്‍ പുലിമുരുകന്റെ ആക്ഷന്‍ രംഗങ്ങള്‍ ഏറ്റെടുത്തത്.

English summary
action hero peter hein visit trivandrum .he watched the movie pulimurugan along with mohanlal fans.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam