»   » അബിയുടെ വേര്‍പാടില്‍ വേദനയോടെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്, വാപ്പച്ചിക്കൊപ്പം കണ്ട സ്റ്റേജ് ഷോ...

അബിയുടെ വേര്‍പാടില്‍ വേദനയോടെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്, വാപ്പച്ചിക്കൊപ്പം കണ്ട സ്റ്റേജ് ഷോ...

Posted By:
Subscribe to Filmibeat Malayalam
അബിയുടെ മരണത്തില്‍ വേദനയോടെ ദുല്‍ഖർ | filmibeat Malayalam

മിമിക്രി ലോകത്ത് അബിയ്ക്ക് ഒരു മേല്‍വിലാസവും ആവശ്യമില്ല. അബി.. അത്രയും മതി.. അബിയുടെ വേര്‍പാട് മലയാളത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ്. പല താരങ്ങളും അബിയുടെ വേര്‍പാടില്‍ ഞെട്ടിയിരിയ്ക്കുകയാണ്.

അബിയുമായുള്ള ബന്ധത്തെ കുറിച്ച് മെഗാസ്റ്റാര്‍ ഫേസ്ബുക്കിലെഴുതിയ വികാരഭരിതമായ കുറിപ്പ് പലര്‍ക്കും നൊമ്പരമായി. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും ആ വേര്‍പാടിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയിരിയ്ക്കുന്നു.

സരയുവിന്‍റെ അപകടം റേറ്റിങ്ങ് കൂട്ടാനുള്ള ചാനല്‍ തന്ത്രം? വീഡിയോ കണ്ടവര്‍ പരിപാടി കാണാതെയിരിക്കുമോ?

ചിന്തിക്കാന്‍ കഴിയുന്നില്ല

എണ്ണമില്ലാത്തത്രയും തവണ നമ്മളെ ചിരിപ്പിച്ചതിനെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ടിവി ഷോകളും സ്‌റ്റേജ് ഷോകളും കണ്ടുവളര്‍ന്ന ബാല്യമാണ് എന്റേത്- ദുല്‍ഖര്‍ എഴുതി.

വാപ്പച്ചിയ്‌ക്കൊപ്പം

കുട്ടിക്കാലത്ത് ഒരുപാട് സ്റ്റേജ് ഷോകള്‍ വിദേശത്ത് വച്ച് വാപ്പച്ചിയ്‌ക്കൊപ്പം കണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ബൃഹത്തായ കഴിയും സ്‌നേഹവും ഒരിക്കലും മരിക്കില്ല എന്നും ദുല്‍ഖര്‍ പറയുന്നു.

മകന്‍ ഷെയിന്‍

അദ്ദേഹത്തിന്റെ മകന്‍ ഷെയിന്‍ മലയാള സിനിമയുടെ ഭാവിയാണ്. ഷെയിനിനൊപ്പം സിനിമ ചെയ്യുമ്പള്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം അബീക്കയെ വീണ്ടും കാണാന്‍ അവസരം ലഭിച്ചു.

ഇത് പ്രതീക്ഷിക്കാത്തത്

ഒട്ടും പ്രതീക്ഷിക്കാതെ പെട്ടന്ന് സംഭവിച്ചതാണ് ഈ വേര്‍പാട്. അഭിയുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ദുല്‍ഖര്‍ നടന് അനുശോചകം രേഖപ്പെടുത്തിയത്.

മമ്മൂട്ടി എഴുതിയത്

'അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും'- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

മമ്മൂട്ടിയുടെ അപരന്‍

മമ്മൂട്ടി ചിത്രങ്ങളില്‍ ഡ്യൂപ്പിനെ ആവശ്യമായി വരുമ്പോഴും മറ്റും മമ്മൂട്ടിയുടെ ഇരട്ട കഥപാത്രങ്ങള്‍ക്ക് വേഷം കൊടുക്കുന്നതും അബിയായിരുന്നു. അമിതാഭ് ബച്ചന്റെ ശബ്ദം അനുകരിക്കുന്നതിലൂടെയും അബി ഒരുപാട് ശ്രദ്ധ നേടിയിട്ടുണ്ട്.

പലരും വന്നു

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ പല താരങ്ങളും അബിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. മിമിക്രിയുടെ രാജാവായ അബി ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്.

English summary
The news regarding Abi's death has shocked the Malayalam film industry and the Kerala audiences. Dulquer Salmaan, the young superstar of Mollywood, took to Facebook to send out an emotional note upon the death of Abi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam