For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറും ഫഹദും ചെയ്യുന്നത് അതാണ്! വീട്ടുകാര്‍ക്ക് അഭിനയം ഇഷ്ടമല്ലായിരുന്നുവെന്നും അജ്മല്‍

  |

  പ്രണയകാലമെന്ന ചിത്രത്തിലൂടെയായിരുന്നു അജ്മല്‍ അമീര്‍ തുടക്കം കുറിച്ചത്. ഒരു വേനല്‍പ്പുഴയില്‍ എന്ന ഗാനം ഏരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അജ്മല്‍ സിനിമയിലേക്കെത്തിയത്. നാളുകള്‍ക്ക് ശേഷമായി സിനിമയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം. തിരിച്ചുവരവിനെക്കുറിച്ചും സിനിമയിലെ അവസരങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്.

  തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് എവിടെയാണ് നീ എന്ന ചോദ്യം താന്‍ ഏറെ കേട്ടിരുന്നുവെന്ന് താരം പറയുന്നു. തമിഴ്, തെലുങ്ക് സിനിമകള്‍ അധികം കാണാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു ചോദ്യം. കുറേ നാളായി താന്‍ അവിടെയാണ് സജീവമായതെന്നും താരം പറയുന്നു. മലയാളത്തെ മറന്നതോ ഉപേക്ഷിച്ചതോ ആയിരുന്നതല്ല മികച്ച തിരക്കഥകള്‍ ലഭിക്കാത്തത് കൊണ്ടാണ് മാറിനിന്നതെന്നും അജ്മല്‍ പറയുന്നു.

  അന്യഭാഷകളില്‍ സജീവം

  അന്യഭാഷകളില്‍ സജീവം

  മലയാളത്തില്‍ തുടങ്ങി അന്യഭാഷയില്‍ തിളങ്ങുന്നവരേറെയാണ്. അത്തരത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നായി മികച്ച അവസരമാണ് തനിക്ക് ലഭിച്ചതെന്ന് അജ്മല്‍ പറയുന്നു.അമ്മ രാജ്യം ലോ കടപ്പ ബിഡലുവായിരുന്നു തെലുങ്കില്‍ റിലീസ് ചെയ്ത സിനിമ. ആന്ധപ്രദേശിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ അവതരിപ്പിച്ചത് അജ്മലായിരുന്നു.

  അഞ്ചാതെ നല്‍കിയ സൗഭാഗ്യം

  അഞ്ചാതെ നല്‍കിയ സൗഭാഗ്യം

  നയന്‍താരയ്ക്കൊപ്പം തമിഴ് സിനിമയില്‍ അഭിനയിച്ച് വരികയായിരുന്നു. അതിനിടയിലാണ് ലോക് ഡൗണ്‍ വന്നത്. തമിഴില്‍ നിന്നും വലിയ ബ്രേക്ക് കിട്ടിയ സിനിമകളിലൊന്നാണ് അഞ്ചാതെ. സാധാരണക്കാരായ സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണത്. തമിഴിലെ മിക്ക സിനിമകളും നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Dulquer Salman is not only an actor but business man too
  വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം

  വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം

  സിനിമ പ്രൊഫഷണാക്കി എടുക്കുന്നതിന് വീട്ടില്‍ നിന്നും സമ്മതമില്ലായിരുന്നു പിജി എടുക്കാനായി നിര്‍ബന്ധിച്ചത് അവരാണ്. മനസ്സ് മുഴുവന്‍ സിനിമയായിരുന്നുവെങ്കിലും അത്ര സജീവമാവാന്‍ കഴിഞ്ഞിരുന്നില്ല. യഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് ഈ മേഖലയിലേക്ക് എത്തിയത്. മെഡിക്കല്‍ പ്രൊഫഷനും അഭിനയവും ഒരുമിച്ച് കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്.

  വീട്ടുകാരുടെ താല്‍പര്യം

  വീട്ടുകാരുടെ താല്‍പര്യം

  കുടുംബത്തിന് പ്രഥമ പരിഗണന നല്‍കുന്നയാളാണ് അജ്മല്‍. അവര്‍ക്ക് കൂടി കംഫര്‍ട്ടബിളാവുന്ന ജീവിതം നയിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതിന് കഴിയാതെ വന്നതോടെയാണ് പാഷന് പുറകെ പോവാനായി തീരുമാനിച്ചത്. അഭിനയം മാത്രമല്ല ഇനി നിര്‍മ്മാണത്തിലും ചുവട് വെക്കുകയാണ്. അതേക്കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വരും.

  ലോഹവും റ്റു കണ്‍ട്രീസും

  ലോഹവും റ്റു കണ്‍ട്രീസും

  നായകവേഷം മാത്രമേ സ്വീകരിക്കൂയെന്ന തരത്തിലെ നിബന്ധനകളൊന്നും തനിക്കില്ല. അതിഥി വേഷങ്ങളും ചെയ്തിട്ടുണ്ട്. ലോഹവും റ്റു കണ്‍ട്രീസും ആഗ്രഹിച്ച് ചെയ്തതാണ്. മലയാളത്തില്‍ അഭിനയിക്കാനുള്ള കൊതി കൊണ്ട് ചെയ്തതാണ്. നായകനായി മാത്രമേ അഭിനയിക്കൂ എന്നുണ്ടെങ്കില്‍ പ്രണയകാലത്തിന് ശേഷം അത്തരം സിനിമകള്‍ തന്നെ ചെയ്യണമായിരുന്നു. ഇനിയങ്ങോട്ട് സിനിമയെ സീരിയസായി കാണാനാണ് താല്‍പര്യം.

  നിവിന്‍, ഫഹദ്, ദുല്‍ഖര്‍

  നിവിന്‍, ഫഹദ്, ദുല്‍ഖര്‍

  അഭിനേതാക്കള്‍ ഒരു സിനിമയ്ക്കായി നന്നായി പരിശ്രമിക്കാറുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളൊന്നും നടത്താറില്ല. മലയാളത്തിലും തമിഴിലും അഭിനേതാക്കള്‍ നേരിട്ട് ഇറങ്ങിയാണ് ഒരു പ്രൊജക്ടാക്കുന്നത്. മലയാളത്തില്‍ നിവിന്‍, ഫഹദ്, ദുല്‍ഖര്‍ ഒക്കെ ഓരോ ടീം ഉണ്ടാക്കി അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ബാക് ടു ബാക് ചെയ്യുകയാണ്. പക്ഷേ ഞാനിതു വരെ സിനിമയെ ബിസിനസായി കണ്ടിരുന്നില്ല. വരുന്ന വേഷങ്ങള്‍ ചെയ്യുന്നതല്ലാതെ കൂടുതല്‍ ആലോചിക്കാറില്ലായിരുന്നു. ഇപ്പോള്‍ തനിക്കായൊരു ടീമുണ്ടാക്കിയിട്ടുണ്ടെന്നും താരം പറയുന്നു

  English summary
  Actor Ajmal Ameer reveals about his comeback, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X