twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികളുടെ പ്രിയപ്പെട്ട അംബിയണ്ണൻ!! മലയാള സിനിമയുമായി താരത്തിന് വളരെ അടുത്ത ബന്ധം...

    എൺപതുകളിൽ മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന ഇപ്പോഴും പ്രക്ഷകരുടെ മനസ്സുകളിൽ ജീവിക്കുന്ന എവർഗ്രീൻ നടി സമുലതയെയാണ് അംബരീഷ് ജീവിത സഖിയായി കൂടെ കൂട്ടിയത്.

    |

    രാഷ്ട്രീയത്തിലും സിനിമയിലും തന്റേതായ കഴിവ് തെളിയിച്ച താരമായിരുന്നു അമർനാഥ് എന്ന അംബരീഷ്. സിനിമയിൽ അംബരീഷ് എന്ന സൂപ്പർ താരമാണെങ്കിൽ പ്രേക്ഷകർ തങ്ങളുടെ പ്രിയപ്പെട്ട അംബി അണ്ണനാണ്. എൺപതുകളിൽ കന്നട സിനിമ ലോകം അടക്കി വാണിരുന്ന താരം മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ കഴിവ് തെളിയിച്ചിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കന്നട സിനിമയിൽ സജീവമായിരുന്നതങ്കിലും മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണുളളത്.

    ambareesh

    ആരാണ് അംബരീഷ്!! പ്രേക്ഷകർ കാണാത്ത അദ്ദേഹത്തിന്റെ മറ്റൊരു മുഖം, ഇങ്ങനെ...ആരാണ് അംബരീഷ്!! പ്രേക്ഷകർ കാണാത്ത അദ്ദേഹത്തിന്റെ മറ്റൊരു മുഖം, ഇങ്ങനെ...

    എൺപതുകളിൽ മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന ഇപ്പോഴും പ്രക്ഷകരുടെ മനസ്സുകളിൽ ജീവിക്കുന്ന എവർഗ്രീൻ നടി സമുലതയെയാണ് അംബരീഷ് ജീവിത സഖിയായി കൂടെ കൂട്ടിയത്. 1991ലായിരുന്നു ഈ താര വിവാഹം. കന്നടയിൽ സജീവമായിരുന്നെങ്കിലും മലയാളത്തിലും അംബരീഷ് തിളങ്ങിയിരുന്നു.

     വീണ്ടുമൊരു ബിഗ്ബോസ് വിവാഹം!! ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്.. കാണൂ വീണ്ടുമൊരു ബിഗ്ബോസ് വിവാഹം!! ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്.. കാണൂ

    230 ഓളം ചിത്രങ്ങൾ

    230 ഓളം ചിത്രങ്ങൾ

    എൺപതുകളിലാണ് അംബരീഷിന്റെ സിനിമ പ്രവേശനം. കന്നട ചിത്രങ്ങൾ കൂടാതെ മലയാളം , തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 230 ഓളം സിനിമയിൽ അംബരീഷ് അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത്. ചെറിയ കഥാപാത്രങ്ങളിലൂടെ പിന്നീട് സിനിമയിലെത്തുകയും പിന്നീട് സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു.

     ഗാനം

    ഗാനം

    കന്നടയിൽ മാത്രമല്ല മലയാള സിനിമയിലും അംബരീഷ് മുഖം കാണിച്ചിട്ടുണ്ടായിരുന്നു. 1982 ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പി ചിത്രമായ ഗാനത്തിലൂടെയായിരുന്നു മലയാള സിനിമാ പ്രവേശനം. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. നിരവധി അവാർഡുകൾ ഈ ചിത്രത്തിനു ലഭിച്ചിരുന്നു.

    പ്രതിനായകനായി തുടക്കം

    പ്രതിനായകനായി തുടക്കം

    ചെറിയ വേഷങ്ങളിലൂടെയായിരുന്നു അംബരീഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പ്രമുഖ സംവിധായകനായ പുട്ടണ്ണ കനഗലിന്റെ ‘നാഗരാജാവ്' എന്ന സിനിമയിൽ ചെറിയൊരു വേഷവത്തിലാണ് അംബരീഷിന്റെ അരങ്ങേറ്റം. റിബൽ നായകൻ എന്നായിരുന്നു സിനിമയിലെ അദ്ദേഹത്തിന്റെ ഓമനപ്പേര്. 1980ൽ ‘അന്ത' എന്ന രാഷ്‌ട്രീയവിഷയ സിനിമയിലാണ് ആദ്യം നായകനായത്.

     ജനങ്ങളുടെ സ്വന്തം താരം

    ജനങ്ങളുടെ സ്വന്തം താരം

    സിനിമയിൽ മാത്രമല്ല ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു അംബരീഷ്. സിനിമയിൽ ജ്വലിച്ച് നിന്നിരുന്ന സമയത്തായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1994 ൽ കോണ്‍ഗ്രസിൽ ചേർന്ന് പൊതുപ്വർത്തനം അരംഭിച്ചു. തുടർന്ന് നടന്ന ഇലക്ഷനിൽ തനിയ്ക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്. പിന്നീട് കോണ്ഡഗ്രസിൽ തിരിടച്ചെത്തുകയായിരുന്നു. എംമഎൽഎ, എംപി, കേന്ദ്രമന്ത്രി സ്ഥാനം വരെ അലങ്കരിച്ചിട്ടുണ്ട്.

    English summary
    actor ambareesh in malayalam movie relation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X