twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാവരുടേയും ബാലേട്ടൻ ഓർമയായി, നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

    |

    പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. പുലർച്ചെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.ഭാര്യ ശ്രീലത, മക്കൾ; ശ്രീകാന്ത് ചന്ദ്രൻ, പാർവ്വതി ചന്ദ്രൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്.

    p balachandran

    കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലായിരുന്നു ജനനം.ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്, കൊല്ലം കർമലറാണി ട്രെയിനിങ് കോളേജ്, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായിട്ടായിരുന്നു തുടക്കം. പിന്നീട് സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരുടേയും പ്രിയപ്പെട്ട ബാലേട്ടനായിരുന്നു അദ്ദേഹം.

    1991ൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായ അങ്കിൾബൺ എന്ന ചിത്രത്തിൽ തിരക്കഥ എഴുതികൊണ്ടാണ് സിനിമയിൽ സജീവമായത്. പിന്നീട് ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, അഗ്നിദേവൻ, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥയൊരുക്കി. 2019 ൽ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയനാണ് അവസാനം തിരക്കഥയെഴുതി പുറത്തിറങ്ങിയ ചിത്രം.

    Recommended Video

    മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

    തിരക്കഥാകൃത്ത് മാത്രമല്ല അഭിനയത്തിലും സജീവമായിരുന്നു ബാലചന്ദ്രൻ. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ഇവൻ മേഘരൂപൻ എന്ന ചിത്രം. അന്നയും റസൂലും, ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ, ഹോട്ടൽ കാലിഫോർണിയ, ഇമ്മാനുവൽ, ചാർളി, കമ്മട്ടിപ്പാടം തുടങ്ങി 50 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജയസൂര്യ, അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി ചിത്രമായ വണ്ണിലാണ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

    Read more about: p balachandran
    English summary
    Actor And Screenwriter P Balachandran Passed Way,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X