twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദളപതി വിജയ്‌യെ ആ ചിത്രത്തില്‍ അടിച്ച് താഴെയിട്ടു, തുടര്‍ന്ന് സംഭവിച്ചത് പറഞ്ഞ് ബൈജു ഏഴുപുന്ന

    By Midhun Raj
    |

    നടനായും, നിര്‍മ്മാതാവായും, വിതരണക്കാരനായുമൊക്കെ മലയാളത്തില്‍ എത്തിയ നടനാണ് ബൈജു എഴുപുന്ന. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ബൈജു എഴുപുന്ന കൂടുതലായും അഭിനയിച്ചത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമകളില്‍ നടന്‍ എത്തി. ട്രാഫിക്ക്, പോക്കിരിരാജ ഉള്‍പ്പെടെയുളള നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ബൈജു എഴുപുന്ന ഭാഗമായിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ച് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം ദളപതി വിജയുടെ ഒരു സിനിമയില്‍ അഭിനയിച്ച ശേഷമുളള അനുഭവം പറയുകയാണ് ബൈജു എഴുപുന്ന.

    vijay

    ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. കാവലന്‍ എന്ന വിജയ് ചിത്രത്തിലാണ് ബൈജു ഏഴുപുന്ന എത്തിയത്. ദിലീപ് ചിത്രം ബോഡിഗാര്‍ഡിന്‌റെ തമിഴ് റീമേക്കായിരുന്നു കാവലന്‍. സിദ്ദിഖ് തന്നെയാണ് തമിഴിലും സിനിമ സംവിധാനം ചെയ്തത്. വിജയ്‌ക്കൊപ്പമുളള കാവലന്‍ വലിയൊരു അനുഭവമായിരുന്നു എന്ന് ബൈജു ഏഴുപുന്ന പറയുന്നു. വിജയ്‌ക്കൊപ്പം രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. കാവലനില്‍ താന്‍ വിജയ്‌യെ അടിച്ചുതാഴെയിടുന്ന രംഗമുണ്ട്. ഒരുപക്ഷേ അദ്ദേഹത്തെ അങ്ങനെ അടിച്ച് താഴെയിടുന്ന ആദ്യത്തെ ആള്‍ ഞാനാണെന്ന് തോന്നുന്നു, നടന്‍ പറഞ്ഞു.

    വിജയ് ഇതുവരെ ഒരു സിനിമയിലും അങ്ങനെ അടിമേടിച്ച് പോയിട്ടില്ല. എന്നാല്‍ കാവലനില്‍ ഞാന്‍ അടികൊടുത്ത് പുളളി ക്ഷീണിച്ച് ഓടി ട്രെയിനില്‍ കയറുന്ന രംഗമാണുളളത്. കാവലന്‍ ഇറങ്ങി കുറച്ചുനാള്‍ വരെ ഒരു പ്രശ്‌നമുണ്ടായിരുന്നു. വിജയുടെ ഫാന്‍സ് അദ്ദേഹത്തെ അത്രയേറെ ആരാധിക്കുന്നവരാണ്. വിജയ് അത്രയും സിംപിളാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം അവിടെയുളളവര്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ കാണാന്‍ സെറ്റുകളില്‍ എത്താറുളളത്.

    നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല, സൂപ്പര്‍താരം ഇടപെട്ടാണ് ജയറാമുമായി ആ സിനിമ ചെയ്തത്‌: രാജസേനന്‍നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല, സൂപ്പര്‍താരം ഇടപെട്ടാണ് ജയറാമുമായി ആ സിനിമ ചെയ്തത്‌: രാജസേനന്‍

    ഭക്ഷണവുമൊക്കെയായി വന്ന് സെറ്റിന് പുറത്ത് ഇരിക്കുകയാണ് ചെയ്യുന്നത്. വിജയ് പോകുന്നത് വരെ അവര്‍ അവിടെ ഉണ്ടാകും,. കാരവാനില്‍ നിന്ന് അദ്ദേഹം ഇറങ്ങിവന്നാല്‍ ഒരു കടല്‍ ഇരുമ്പുന്നതുപോലെ ആളുകള്‍ അവിടെ ഒന്നിച്ചെത്തും, ബൈജു എഴുപുന്ന അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. അതേസമയം മമ്മൂട്ടിയുമായുളള ബന്ധത്തെ കുറിച്ചും അഭിമുഖത്തില്‍ താരം മനസുതുറന്നു. മമ്മൂക്കയുമായി ഏഴുപുന്ന തരകന്‍ സിനിമ മുതലുളള ബന്ധമാണ് എന്ന് നടന്‍ പറയുന്നു. എന്‌റെയടുത്ത് എല്ലാതരത്തിലും സംസാരിക്കാറുളള ആളാണ് മമ്മൂക്ക. എന്‌റെയടുത്ത് സീരിയസാവാറുണ്ട്. ചീത്ത വിളിക്കാറുണ്ട്. മമ്മൂക്ക എനിക്ക് ചിലപ്പോ അച്ഛനെ പോലെയാണ്, ചേട്ടനെ പോലെയാണ്, കുട്ടൂകാരനെ പോലെയാണ്. അങ്ങനെ എല്ലാം ആണ് മമ്മൂക്ക.

    അത്രയ്ക്കും ഒരു ജെം പേഴ്‌സണാണ് അദ്ദേഹം. മമ്മൂക്കയുടെ അടുത്ത് എനിക്ക് എപ്പോള്‍ വേണമെങ്കിലും ചെല്ലാനുളള സ്‌പേസുണ്ട്, മെഗാസ്റ്റാറിനെ കുറിച്ച് ബൈജു ഏഴുപുന്ന പറഞ്ഞു. അതേസമയം മമ്മൂക്കയുടെ പോക്കിരിരാജയില്‍ ബൈജു ഏഴുപുന്നയും എത്തിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മധുരരാജയുടെ സംഘത്തില്‍പ്പെട്ട ആളായാണ് നടന്‍ അഭിനയിച്ചത്. വൈശാഖ് സംവിധാനം ചെയ്ത മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം 2010ലാണ് പുറത്തിറങ്ങിയത്.

    മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും പൂണ്ടുവിളയാടിയ സിനിമ ആയിരുന്നു പോക്കിരിരാജ. പോക്കിരിരാജ പോലെ ട്രാഫിക്ക് സിനിമയില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ആയുളള ബൈജു ഏഴുപുന്നയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെറിയ റോളുകളിലാണ് നടനെ പ്രേക്ഷകര്‍ കൂടുതലായും കണ്ടത്. സിനിമകള്‍ക്ക് പുറമെ ടിവി പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട് ബൈജു ഏഴുപുന്ന. സീ കേരളത്തിലെ റോക്ക് ആന്‍ റോള്‍ പരിപാടിയില്‍ ഭാഗമായി നടന്‍ എത്തിയിരുന്നു. കൂടാതെ മറ്റ് നിരവധി പരിപാടികളില്‍ ഭാഗമായി പലതവണ ബൈജു എഴുപുന്ന എത്തിയിട്ടുണ്ട്.

    Recommended Video

    മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

    ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

    Read more about: vijay വിജയ്‌
    English summary
    actor baiju ezhupunna reveals working experience in thalapathy vijay starrer kavalan movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X