Just In
- 4 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 5 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 5 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 7 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
36 വർഷമായി സിനിമയിൽ!! അമ്മ സ്റ്റേജ് ഷോകളിൽ വിളിക്കാറില്ല, വെളിപ്പെടുത്തലുമായി നടൻ ബൈജു
സിനിമകൾക്കും കലാകാരന്മാർക്കു എപ്പോഴും മികച്ച പിന്തുണ കൊടുക്കുന്നവരാണ് മലയാളികൾ. ഭാഷ, വർഗം, താരമൂല്യം ഇതൊന്നും പരിഗണിച്ചിട്ടല്ല ഇവരെ ബഹുമാനിക്കുകയും പിന്തുണക്കുന്നതും. സിനിമയിലെ നായകനടനും വില്ലനും നൽകുന്ന അതേ സ്നേഹവും പരിഗണനയും ഒരു ചെറിയ കഥപാത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരത്തിനും നൽകുന്നുണ്ട് . വർഷങ്ങൾ എത്ര കഴിഞ്ഞാലും മികച്ച സിനിമകൾക്കും അതിലെ താരങ്ങളും എന്നും പ്രേക്ഷക്ഷകരുടെ മനസ്സിൽ നിലനിൽക്കും. അതിനൊരു ഉദാഹരണമാണ് പണ്ട് കാലത്തെ ചിത്രങ്ങൾക്ക് ഇന്നും പ്രേക്ഷകരുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യത.
നടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു, ഉള്ളിലൊരു നോവായി 'മൗനം സൊല്ലും വാർത്തെ, കാണൂ
കഴിഞ്ഞ 36 വർഷമായി സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബൈജു. നയകനായും പ്രതിനായകനായും വില്ലനായും തിളങ്ങാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ അരങ്ങ് തകർത്തിരുന്ന കാലഘട്ടത്തിൽ ഇവർക്കൊപ്പത്തിനൊപ്പം തിളങ്ങി നിന്നിരുന്ന താരമായിരുന്നു ബൈജു. എന്നാൽ ഇപ്പോൾ സ്റ്റേജ് ഷോകളിലോ മറ്റ് സിനിമ സംഘടനയുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലെ താരത്തിനെ കാണാറില്ല. ഇതിന്റെ കാരണം ബൈജു തന്നെ വെളിപ്പെടുത്തുകയാണ്. കേരളകൗമിദി ഫ്ലാഷ് മൂവിസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉമ്മയെ അന്വേഷിച്ച് ടൊവിനോ!!തേടിയിറങ്ങാൻ ഒരു കാരണമുണ്ട്, എന്റെ ഉമ്മാന്റെ പേര് ടീസർ കാണൂ

സിനിമയിൽ കത്തി നിന്നു
വളരെ ചെറു പ്രയാത്തിൽ തന്നെ വെള്ളിത്തിരയിലേയ്ക്ക് കടന്നു വന്ന താരമാണ് ബൈജു. 1982 ൽ മണിയൻപ്പിളള അധവ മണിയൻപ്പിളള എന്ന ചിത്രത്തിലൂടെയാണ് സിനിമയിലൂടേയ്ക്കുളള ചുവട് വയ്പ്പ് . പിന്നീട് ചെറുതും വലുതമായ ഒരുപാട് വേഷങ്ങളിൽ താരം തിളങ്ങി നിന്നിരുന്നു. ഈ കാലയളവിനുള്ളിൽ 150 ൽ പരം ചിത്രങ്ങളിൽ നയകനടനായും വില്ലനായും കോമഡിതാരമായും ബൈജു വേഷമിട്ടിരുന്നു.

കോമഡിൽ നിന്ന് സിനിമയിലേയ്ക്ക്
മിമിക്രിയിൽ നിന്ന് സിനിമയിലേയ്ക്ക് ചുവട് വെച്ച ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാള സിനിമയിലുണ്ട്. അതിലൊരു താരമാണ് ബൈജുവും. സ്റ്റേജ് ഷോകളിലും മറ്റും സജീവ സാന്നിധ്യമായിരുന്നു. ആദ്യ കാലങ്ങളിലും സ്റ്റേജ് ഷോകളിലും സജീവമായിരുന്ന താരം പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. അമ്മയുടെ പൊതുപരിപാടികളിലും അവാർഡ് ദാന ചടങ്ങുകളിൽ പോലും താരത്തെ ഇപ്പോൾ കാണാൻ സാധിക്കുന്നില്ല.

അമ്മയുടെ ഷോ
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്ന ഏററവും വലിയ താര മാമാങ്കമാണ് അമ്മ ഷേ. പഴയ ജനറേഷൻ മുതൽ പുതിയ ജനറേഷനിലെ താരങ്ങൾ വരെ ഒരു പോലെ മാറ്റുരക്കുന്ന വേദിയാണിത്. നൃത്തം, കോഡ, പാട്ട്, ഡാൻസ് എന്നു വേണ്ട ഗംഭീര പ്രേഗ്രാമായിരിക്കും അമ്മ എല്ലാ കൊല്ലവും നടത്താറുളളത്. സംഘടന രൂപകൊണ്ടത് മുതൽ എല്ലാവർഷവും ഷോ നടത്തുന്നുണ്ട്. മലയാളത്തിലെ എല്ലാ താരങ്ങളേയും ഒരുമിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെടുന്നത് അമ്മയുടെ ഷോയിലും അതു പോലെ മീറ്റിങ്ങിലുമാണ്.

അമ്മ ഷോയിൽ പങ്കെടുക്കാത്ത കാര്യം
താരസംഘടനയായ അമ്മ സംഘടിപ്പിക്കുന്ന ഷോകളിൽ താൻ പങ്കെടുക്കാത്തതല്ല പകരം തന്നെ വിളിക്കാത്തതാണെന്ന് ബൈജു വെളിപ്പെടുത്തി. അമ്മയുൾപ്പെടെയുളള സംഘടനകൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നുള്ള കാരണം തനിയ്ക്കറിയില്ല. ഇതിന്റെ കാരണം തേടി പിന്നാലെ പേകാറില്ലെന്നും ബൈജു പറഞ്ഞു. മറ്റുള്ളവരുടെ ചിലവിൽ അവർ പറയുന്നതനുസരിച്ച് അവരുടെ കൂടെ പോകുന്നതിനെക്കാൾ നല്ലത് സ്വന്തം കാശുമുടക്കി സ്വതന്ത്രമായി പോകുന്നതല്ലെയെന്നും താരം ചോദിക്കുന്നു.

വിജയരാഘവനുമായി മാത്രം സൗഹൃദം
സിനിമയിൽ എത്തിയിട്ട് 36 വർഷമായെന്നും എന്നാൽ വിജയരാഘവനുമാത്രമായിട്ടാണ് ആകെ സഹൃദം ഉള്ളത്. എന്ത് കാര്യമുണ്ടെങ്കിലും അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കും. അദ്ദേഹം അതിനുളള കൃത്യമായ നിർദ്ദേശങ്ങളും പറഞ്ഞു തരാറുമുണ്ട്. തന്റെ അടുത്ത സുഹൃത്താണ് കുട്ടേട്ടനെന്നും ബൈജു പറഞ്ഞു.