»   » ചിത്രീകരണത്തിനിടെ ബിജു മേനോന് പാറയില്‍ നിന്ന് വീണ് പരിക്ക്!

ചിത്രീകരണത്തിനിടെ ബിജു മേനോന് പാറയില്‍ നിന്ന് വീണ് പരിക്ക്!

By: Pratheeksha
Subscribe to Filmibeat Malayalam

ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പാറയില്‍ തെന്നി വീണ് പരിക്കേറ്റു. നവാഗത സംവിധായകന്‍ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ലക്ഷ്യത്തിന്റെ ചിത്രീകരണത്തിനിടയിലാണ്  നടന് പരിക്കേറ്റത്.

ചിത്രത്തിലെ മറ്റൊരു താരം ഇന്ദ്രജിത്തുമായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം. അതിരപ്പള്ളിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

Read more: ജോമോനെയും ,മുന്തിരിവള്ളിയെയും പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍...

biju-menon-ready-for-father-roles-

പരിക്ക് കാരണമാക്കാതെ ബിജുമേനോന്‍ ചിത്രീകരണം തുടര്‍ന്നെങ്കിലും കഴിഞ്ഞ ദിവസം കൈക്ക് വേദനയുണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

English summary
actor bijumenon injured while shooting
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam