twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂഡല്‍ഹിയുടെ ക്ലൈമാക്‌സ് അവസാന നിമിഷം മാറ്റി, ആ ട്വിസ്റ്റ് വിജയത്തില്‍ നിര്‍ണായകമായി: ദേവന്‍

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമയായിരുന്നു ന്യൂഡല്‍ഹി. ഡെന്നീസ് ജോസഫിന്‌റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി മമ്മൂട്ടി എന്ന നടനെ സൂപ്പര്‍ താരമാക്കി മാറ്റി. തുടര്‍ച്ചയായ പരാജയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിക്ക് ലഭിച്ച കരിയര്‍ ബെസ്റ്റ് ചിത്രമായിരുന്നു ന്യൂഡല്‍ഹി. മമ്മൂട്ടിയുടെ ജി കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രം വലിയ രീതിയില്‍ അന്ന് മലയാളത്തില്‍ തരംഗമായി. 1987ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമായും മാറിയിരുന്നു.

    സാരി ലുക്കില്‍ തിളങ്ങി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

    ന്യൂഡല്‍ഹി പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരമായിരുന്നു ദേവന്‍. ഡെന്നീസ് ജോസഫിനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചുളള ദേവന്‌റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തിലെ പവര്‍ഫുള്‍ സിനിമകളുടെ തുടക്കകാരന്‍ എന്നാണ് ഡെന്നീസ് ജോസഫിനെ ദേവന്‍ വിശേഷിപ്പിക്കുന്നത്.

    മലയാളത്തിലെ പവര്‍ഫുള്‍ സിനിമകളുടെ തുടക്കക്കാരന്‍

    ഡെന്നിസ് ജോസഫ് ഇല്ലാതായിരിക്കുന്നു... മലയാളത്തിലെ പവര്‍ഫുള്‍ സിനിമകളുടെ തുടക്കക്കാരന്‍. അകലെ ആണെങ്കിലും മനസ്സില്‍ എന്നും സജീവമായി തന്നെ ഉള്ള ചുരുക്കം സുഹൃത്തുക്കളില്‍ ഒരാള്‍. പല സിനിമകളും കാണുമ്പോള്‍ മനസ്സില്‍ ഓടിവരാറുണ്ട് ഡെന്നിസ്...ന്യൂ ഡല്‍ഹിക് ശേഷം ഇന്നുവരെ ഈ സിനിമയെ കവച്ചുവെക്കുന്ന ഒരു സിനിമ ഉണ്ടായിട്ടുണ്ടോന്നു സംശയം...ഡെന്നിസിന്റെ 4 സിനിമകള്‍ ചെയ്തിട്ടുണ്ട്.

    അതില്‍ 'ന്യൂ ഡല്‍ഹി '

    അതില്‍ 'ന്യൂ ഡല്‍ഹി ' എനിക്ക് പ്രിയപ്പെട്ടതാണ്... ഒരുപാടു കടപ്പാടുമുണ്ട് ജോഷിയേട്ടനോടും ഡെന്നിസിനോടും. അതിലെ ക്ലൈമാക്‌സ് അവസാന നിമിഷത്തില്‍ മാറ്റിയത് ഞാന്‍ ഓര്‍ക്കുന്നു. നായകന്‍ മമ്മുട്ടി വലിയ ഒരു സംഘട്ടനത്തിനൊടുവില്‍ പ്രിന്റിംഗ് പ്രസ്സിലേക്ക് എന്നെ വലിച്ചെറിയുന്നതാണ് ക്ലൈമാക്‌സ്. സൂപ്പര്‍ സ്റ്റാര്‍ മമ്മുട്ടിയുടെ കൂടെ ഒരു സ്റ്റണ്ട് ചെയ്യാനുള്ള ത്രില്ലിലായിരുന്നു ഞാന്‍.

    സ്റ്റണ്ട് മാസ്റ്ററും ആര്‍ട്ടിസ്റ്റുകളും റെഡി

    സ്റ്റണ്ട് മാസ്റ്ററും ആര്‍ട്ടിസ്റ്റുകളും റെഡി. പെട്ടെന്ന് ജോഷിയേട്ടന്‍ വന്നു, 'മാസ്റ്റര്‍ ആന്‍ഡ് ആര്‍ട്ടിസ്‌റ്റ്സ് പാക്ക് അപ്പ് പറയുന്നു. സ്റ്റണ്ട് വേണ്ട ' എന്ന് പറയുന്നു. ഞാന്‍ നിരാശനായി..പക്ഷെ പടം കണ്ടവര്‍ക്ക് അറിയാം ആ ട്വിസ്റ്റ് എത്രത്തോളം ആ സിനിമയെ വിജയിപ്പിച്ചു എന്ന്. ജോഷിയേട്ടന്റെയും ഡെന്നിസിന്റെയും മനസ്സിലുണ്ടായ മാറ്റം.

    Recommended Video

    32 വര്‍ഷം മുന്നേ മമ്മൂക്കയെ രക്ഷിച്ച ആ കഥ | Old Movie Review | filmibeat Malayalam
    അന്നേവരെ സിനിമയിലെ ക്ലൈമാക്‌സ്

    അന്നേവരെ സിനിമയിലെ ക്ലൈമാക്‌സ് സങ്കല്പത്തെ മാറ്റിയെഴുതിയ മാറ്റമായിരുന്നു അത്. വല്ലപ്പോളും കാണുമ്പോള്‍ ഡെന്നിസ് പറയാറുണ്ട് ' താന്‍ വാടോ, വീട്ടിലേക്കു'...ഒരിക്കലും കഴിഞ്ഞില്ല...മലയാള സിനിമയിലെ എക്കാലത്തെയും ശക്തനായ ഒരു മനുഷ്യനായിരുന്നു ഈ കലാകാരന്‍. കാലം കൈകളിലെന്തി നടന്ന മഹാനായ കലാകാരന്‍... നമുക്ക് മമ്മുട്ടിയെയും മോഹന്‍ലാലിനെയും സമ്മാനിച്ച കലാകാരന്‍...ആ നല്ല കലാകാരന്റെ ഓര്‍മ്മക്ക് മുന്‍പില്‍ നമസ്‌കരിക്കുന്നു. ആദരവോടെ ദേവന്‍ ശ്രീനിവാസന്‍...

    English summary
    actor devan remebering late script writer dennis joseph and mammootty's New delhi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X