twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവളുടെ മരണവിധിയില്‍ ഒപ്പിട്ടു, എല്ലാം അവസാനിച്ചുവെന്ന് വൈകുന്നേരം അറിയിപ്പ് വന്നു, ദേവന്‌റെ കുറിപ്പ്‌

    By Midhun Raj
    |

    നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് നടന്‍ ദേവന്‍. മോളിവുഡിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ദേവന്‍ അഭിനയിച്ചു. ഇപ്പോഴും സിനിമാരംഗത്തുളള താരം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട്. അതേസമയം ഭാര്യ സുമയുടെ വിയോഗത്തെ കുറിച്ചുളള ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍. ഡോക്ടേഴ്‌സ് ഡേ ദിനത്തിലാണ് ദേവന്‌റെ കുറിപ്പ് വന്നത്. 2019 ജൂലായില്‍ ആയിരുന്നു നടന്‌റെ ഭാര്യയുടെ വിയോഗം.

    സാരി ലുക്കില്‍ തിളങ്ങി നടി ആത്മിക, വൈറല്‍ ചിത്രങ്ങള്‍ കാണാം

    ദേവന്‌റെ വാക്കുകളിലേക്ക്: 'ഇന്ന് ഡോക്ടര്‍സ് ഡേ...ലോകത്തിലെ എല്ലാ ഡോക്ടര്‍സ്‌നും ഈ ദിനത്തില്‍ എന്റെ ആശംസകള്‍. ആദ്യം ഓര്‍മയില്‍ വരുന്ന ഡോക്ടര്‍, ആറാം വയസ്സില്‍ ' ഡിഫ്ത്തീരിയ ' എന്ന വളരെ മാരകമായ (തൊണ്ടയില്‍ പഴുപ്പുവന്നു ശ്വാസം തടസ്സപ്പെട്ടു മരിക്കുന്ന) രോഗം ചികില്‍സിച്ചു എനിക്ക് ജീവന്‍ തിരിച്ചു തന്ന ഡോ. സണ്ണിയെ ആണ്', ദേവന്‍ പറയുന്നു.

    ഒരു ഡോക്ടര്‍ ദൈവമാകുന്ന ചില നിമിഷങ്ങള്‍

    'ഒരു ഡോക്ടര്‍ ദൈവമാകുന്ന ചില നിമിഷങ്ങള്‍... പിന്നെ എന്റെ മുന്നില്‍ ഒരു ഡോക്ടര്‍ ദൈവമാകുന്ന നിമിഷങ്ങള്‍ എന്റെ അളിയന്‍ (ചേച്ചിടെ ഭര്‍ത്താവ് ) ഡോ. രവീന്ദ്രനാഥന്റെ കൂടെ ഉള്ളതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട എറ്റവും പ്രഗത്ഭനായ ഡോക്ടര്‍. ഒരു മെഡിക്കല്‍ മാന്ത്രികന്‍. സമാനതകളില്ലാത്ത കഴിവും മനസ്സും ഉള്ള ഡോക്ടര്‍. പക്ഷെ 42 ആം വയസ്സില്‍ അളിയനെ ദൈവം വിളിച്ചുകൊണ്ടുപോയി'...

    നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ

    'നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ??. ഉണ്ട്, ഒരു ഡോക്ടറെയും നഴ്‌സനെയും ചൂണ്ടിക്കാണിച്ചു നമുക്കു പറയാം. അങ്ങനെ ദൈവത്തെപോലെ ഉള്ള ആ നല്ല മനുഷ്യരുടെ ദിനമായി ജൂലൈ ഒന്ന് നമ്മള്‍ ഓര്‍ക്കുന്നു. അവരുടെ സേവനം മനുഷ്യര്‍ക്കു ഒരു കാലത്തും മറക്കാനാവില്ല. ആ നല്ല മനുഷ്യര്‍ക്ക് അഭിവാദ്യങ്ങളും ആദരവും അര്‍പ്പിക്കുന്നു ഈ ദിനത്തില്‍. ഇതെഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന ഒരു ദുഖത്തിന്റെ കഥ നിങ്ങളോട് പറയാന്‍ തോന്നുന്നു എനിക്ക്. കോവിഡിന് മുന്‍പ് ജൂലൈ 2019 ആണ് സമയം'...

    കൊച്ചിയിലെ ഒരു സ്വകാര്യ മള്‍ട്ടി സ്‌പെഷ്യലിറ്റി

    'കൊച്ചിയിലെ ഒരു സ്വകാര്യ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയിലെ സിസിയുവിന് പുറത്ത് ആകാംക്ഷയോടെ കാത്തിരികയാണ് ഞങ്ങള്‍. ഞാന്‍, ചേച്ചി, രവിച്ചേട്ടന്‍, ബാബു, ലിവി, ലതിക, ലച്ചു, സുനില്‍. ഗ്ലാസ് വാതിലിന്റെ ദ്വാരത്തിലൂടെ ഇടയ്ക്കിടെ ഞാന്‍ അകത്തേക്ക് നോക്കുനുണ്ട്. മുഖത്തും ശരീരത്തിലുമല്ലാം മെഡിക്കല്‍ ടുബുകള്‍ ഫിക്‌സ് ചെയ്തു കിടക്കുകയാണവള്‍. എന്റെ സുമ... കഴിക്കാന്‍ പാടില്ലെന്നു ഡോക്ടര്‍ പറഞ്ഞ ഐസ് ക്രീം കഴിച്ചു അലര്‍ജി ആയി ശ്വാസം തടസ്സപ്പെട്ടു വളരെ ക്രിട്ടിക്കല്‍ ആയി കിടക്കുകയാണവള്‍. മൂന്നാം ദിവസ്സം റൂമിലേക്ക് മാറ്റി. ഡോക്ടര്‍ പറഞ്ഞു; ' ഇന്നുകൂടി നോക്കിട്ടു നാളെ ഡിസ്ചാര്‍ജ് ചെയ്യാം'... അവളൊന്ന് ചിരിച്ചു, ഞങ്ങളും'...

    പിറ്റേ ദിവസ്സം രാവിലെ അവള്‍ക്കു ശ്വാസം

    'പിറ്റേ ദിവസ്സം രാവിലെ അവള്‍ക്കു ശ്വാസം തടസ്സപ്പെട്ടു. സിസിയുവിലേക്ക് വീണ്ടും മാറ്റി. ഡോക്ടര്‍ ചോദിച്ചു ' കഴിഞ്ഞ ദിവസ്സങ്ങളില്‍ ക്രൗഡ്‌
    ഉള്ള സ്ഥലത്തു സുമ പോയിരുന്നോ?'. 'ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അവളങ്ങനെ പുറത്തുപോകാറില്ല'. അപ്പൊ ഡോക്ടര്‍ പറഞ്ഞു 'എച്ച് 1 എന്‍ വണ്‍ എന്ന വൈറസ് ഇന്‍ഫെക്ഷന്‍ ആയിരിക്കുന്നു, നമുക്ക് നോക്കാം'. 'ഞാന്‍ ഉറപ്പിച്ചു പറഞ്ഞു അവള്‍ പുറത്തുപോയിട്ടില്ല. പിന്നെ എങ്ങനെ ഇന്‍ഫെക്ഷന്‍ ഉണ്ടാവും?..വലിയ ചോദ്യം..?..ഇതെഴുതാനുള്ള പ്രധാന കാരണം ഈ ചോദ്യമാണ്'...

    എന്റെ സുഹൃത്തുകളായ ഡോക്ടര്‍സിനെ

    'എന്റെ സുഹൃത്തുകളായ ഡോക്ടേര്‍സിനെ വിളിച്ചുവരുത്തി. അവരും കണ്‍ഫേം ചെയ്തു എച്ച് 1 എന്‍ വണ്‍ ഇന്‍ഫെക്ഷന്‍ ആണെന്ന്. രണ്ടുമൂന്നു ദിവസ്സം കഴിഞ്ഞപ്പോള്‍ എനിക്ക് ബോധ്യമായി. പുറത്തു നിന്നല്ല ഇന്‍ഫെക്ഷന്‍, അകത്തുനിന്ന് തന്നെ ആണെന്ന്. സിസിയുവില്‍ നിന്നാണെന്നു...
    അങ്ങനെ 30 ദിവസ്സം ഒരു യുദ്ധം തന്നെ ആയിരുന്നു. വെന്റിലേറ്ററില്‍ നിന്നും എക്‌മോ എന്ന ഭീകര യന്ത്രത്തിലേക്കു അവളെ മാറ്റി...5% മാത്രം പ്രതീക്ഷ... എന്നാലും ഡോക്ടേര്‍സ് പറഞ്ഞതെല്ലാം ചെയ്തു. sedationte ഡോസ് കുറച്ചു വിളിക്കുമ്പോള്‍ വിളി കേള്‍ക്കുന്നുണ്ടോന്നറിയാന്‍ അടുത്തുപോയി വിളിക്കാന്‍ പറഞ്ഞു'..

    അവളുടെ ചുറ്റും നിന്നും മോളെ

    അവളുടെ ചുറ്റും നിന്നും മോളെ, മോളെ, മോളെ എന്ന് ഞാന്‍ വിളിച്ചു. സുമേ, സുമേ എന്ന് ചേച്ചിയും ലിവിയും, അമ്മേ അമ്മേ എന്ന് ലച്ചുവും നിര്‍ത്താതെ മണിക്കൂറുകളോളം വിളിച്ചു. നിറഞ്ഞു വരുന്ന കണ്ണുനീര്‍ പൊട്ടി വീഴാതെ നോക്കുകയായിരുന്നു എല്ലാരും. എല്ലാവരും വിളിക്കാന്... അവള്‍ പാതി അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുണ്ട്... അവള്‍ക്കതിനു കഴിയുന്നില്ല.. ഞാന്‍ തിരിഞ്ഞുനോക്കി.. ഈ രംഗം കണ്ടു കണ്ണ് തുടക്കുന്ന നേഴ്‌സ്മാരെ കണ്ടു.. അവരുടെ മുഖഭാവത്തിന്റെ ആ അര്‍ത്ഥം എനിക്ക് മനസ്സിലായി. ഇനി അവള്‍ ഒരിക്കലും വിളി കേള്‍ക്കില്ലെന്നു. എക്‌മോ ഉപയോഗിച്ചു തുടങ്ങി 14ാമത്തെ ദിവസം...കോണ്‍ഫറന്‍സ് റൂമില്‍ എന്നെ വിളിച്ചു ഡോക്ടര്‍മാര്‍ ചോദിച്ചു... "Are you prepared Devan?".. ഉടനെ ഉത്തരം പറഞ്ഞു... യെസ് ഡോക്ടർ.. I am...

    ഇനി ഞങ്ങൾക്കു ഒന്നും ചെയ്യാനില്ല

    "ഇനി ഞങ്ങൾക്കു ഒന്നും ചെയ്യാനില്ല. എല്ലാ മെഡിസിനും നിർത്തി. അടുത്തത് ലെെഫ് സപ്പോര്‍ട്ട് റിമൂവ് ചെയ്യണം. അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്", ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാൻ നേരെ ചെയ്റ്റുവായിലെ തറവാട് അമ്പലത്തിൽ പോയി. എല്ലാ വിളക്കുകളും തെളിയിച്ചു സർവലങ്കാരത്തോടെ ദേവിയുടെ നടയിൽ നിന്ന് ഞാൻ പ്രാർത്ഥിച്ചു. സഹിക്ക വയ്യാത്ത വേദനയോടെ ഞങ്ങളുടെ വിളി കേട്ടു മിണ്ടാൻ കഴിയാതെ കണ്ണുതുറക്കാൻ ശ്രമിക്കുന്ന എന്റെ സുമയുടെ മുഖം ഞാൻ കാണുന്നുണ്ട് അപ്പോൾ. "മതി അമ്മേ മതി, ഇനി വയ്യ അവളുടെ വേദന. അവളെ തിരിച്ചെടിത്തോളൂ, ഈ തൃപ്പാദങ്ങളിൽ അവളെ സമർപ്പിക്കുന്നു".. എന്റെ പ്രാർത്ഥന ഇതായിരുന്നു..

    ഉച്ചയോടെ ഞാൻ ഡോക്ടർമാരുടെ മുൻപിലെത്തി

    'ഉച്ചയോടെ ഞാൻ ഡോക്ടർമാരുടെ മുൻപിലെത്തി. അവളുടെ മരണ വിധിയിൽ ഒപ്പിട്ടു ഞാൻ. വൈകുന്നേരം അറിയിപ്പ് വന്നു... എല്ലാം അവസാനിച്ചു എന്ന്. ഇത്രയും വിശദികരിച്ചു എന്റെ അനുഭവം എഴുതാൻ കാരണം എന്നെപോലെ ഇത് വായിക്കുന്ന ഭൂരിപക്ഷം പേർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും. എത്ര പണമുണ്ടായാലും സ്വാധീനം ഉണ്ടായാലും നമ്മൾ എല്ലാവരും തുല്യരാണ് നിസ്സഹായരാണ് വേദനകളുടെ കാര്യത്തിൽ. ഈ നല്ല ദിനത്തിൽ ആശംസകളോടൊപ്പം ഒരപേക്ഷകുടി ഉണ്ട് ഡോക്ടർമാരോട്...ഞങ്ങളുടെ ഈ നിസ്സഹായത, അറിവില്ലായ്മ നിങ്ങൾ ഒരിക്കലും മുതലാക്കരുത്. നിങ്ങളിൽ നല്ലവരാണ് കുടുതലും. പക്ഷെ നല്ലവരല്ലാത്തവരും ഉണ്ട്. അവരോടാണ് ഈ അപേക്ഷ. ചികിൽസിച്ചു മാറ്റാവുന്ന രോഗികളെ പണമില്ലാത്തതിന്റെ പേരിൽ ഉപേക്ഷിക്കരുത്. അതുപോലെ, ചികിൽസിച്ചു രക്ഷയില്ലന്ന് നിങ്ങൾ കണ്ടെത്തിയാൽ അവരെ മരിക്കാൻ അനുവദിക്കണം'.

    ഇനി മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി

    'ഇനി മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി മാനേജ്മെന്റിനോട് ഒരപേക്ഷ. നിങ്ങളുടെ ഐസിയു, സിസിയു എന്നിവ മോഡിഫൈ ചെയ്യണം. ഒരു വിശാലമായ ഹാളിൽ ഒരു പ്ലാസ്റ്റിക് കർട്ടൻ ഇട്ട് വളരെ ക്രിട്ടിക്കൽ ആയ രോഗികളെ കിടത്താതെ, ഒരു രോഗിയുടെ ഇൻഫെക്ഷൻ മറ്റു രോഗികൾക്കു പകരാത്ത രീതിയിൽ ഓരോ രോഗിയെയും ഒരു ഏയര്‍ ടൈറ്റ് കംപാര്‍ട്ട്‌മെന്റ്‌
    ആയി തിരിച്ചു നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്തണം. നല്ല സീനിയർ ഡോക്ടർസ് വിചാരിച്ചാൽ നടപ്പിലാക്കാൻ കഴിയും. ഈ Covid കാലഘട്ടത്തിൽ, എത്രെയോ റിസ്ക് എടുത്തു സ്വന്തം ജീവൻ പോലും പണയം വെച്ചു സേവനമനുഷ്ടിക്കുന്ന നമ്മുടെ എല്ലാ ഡോക്ടര്സിനും എന്റെ ഹൃദയം നിറഞ്ഞ ആശംസ്സകൾ', ദേവൻ കുറിച്ചു.

    Read more about: devan
    English summary
    actor devan's heartfelt post about wife suma's demise goes viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X