twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാകാരന്‍ ആവുന്നതിന് മുന്‍പ് രാഷ്ട്രീയത്തിലുണ്ട്, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് ധര്‍മ്മജന്‍

    By Midhun Raj
    |

    ഹാസ്യതാരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മിമിക്രി വേദികളിലും ടിവി പരിപാടികളിലും തിളങ്ങിയ ശേഷമാണ് നടന്‍ സിനിമകളിലും സജീവമായത്. ദിലീപിന്റെ പാപ്പി അപ്പച്ചയിലൂടെ അരങ്ങേറിയ താരം ഇന്ന് മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളാണ്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. അതേസമയം സിനിമകള്‍ക്ക് പിന്നാലെ ബിസിനസ് രംഗത്തും സജീവമായിരുന്നു നടന്‍.

    നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

    സിനിമകള്‍ക്കൊപ്പം തന്നെ ടിവി പരിപാടികളിലൂടെയും ധര്‍മ്മജന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എപ്പോഴും എത്താറുണ്ട്. അടുത്തിടെയാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നടന്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബാലുശ്ശേരിയില്‍ നിന്നാണ് ധര്‍മ്മജന്‍ മല്‍സരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    തിരഞ്ഞെടുപ്പ് സംബന്ധിച്ച്

    തിരഞ്ഞെടുപ്പ് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധര്‍മ്മജന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അടുത്തിടെ ധര്‍മ്മജനെ പോലെ ഒരാള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് എഐസിസി സെക്രട്ടറി പിവി മോഹനന്‍ പറഞ്ഞതിന് പിന്നാലെയാണ് നടനെ സംബന്ധിച്ചുളള ചര്‍ച്ചകള്‍ സജീവമായത്. അതേസമയം ഇതേ കുറിച്ച് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മ്മജന്‍ സംസാരിച്ചിരുന്നു.

    മല്‍സരിക്കണമെന്ന് പാര്‍ട്ടി

    മല്‍സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും സീറ്റിനായി ഔദ്യോഗികമായി ഒരു നേതാവിനെയും കണ്ടിട്ടില്ലെന്നും നടന്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സ്‌നേഹത്തോടെ വെല്ലുവിളി ഏറ്റെടുത്ത് മല്‍സരിക്കുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. തന്റെത് കോണ്‍ഗ്രസ് കുടുംബം ആണ്. അച്ഛന്‍ 30 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മാത്രമല്ല കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ് യുവിന്റെ നേതാവായിരുന്നു താനെന്നും ധര്‍മ്മജന്‍ പറയുന്നു.

    കലാകാരന്‍ ആവുന്നതിന് മുന്‍പേ

    കലാകാരന്‍ ആവുന്നതിന് മുന്‍പേ രാഷ്ട്രീയത്തിലുണ്ട്, രാഷ്ട്രീയത്തില്‍ വന്നാലും കല അവസാനിപ്പിക്കാനാവില്ല. കലാകാരനായതുകൊണ്ടാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കപ്പെടുന്നത്. മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തോല്‍ക്കാനാണെങ്കിലും പൊരുതാന്‍ താന്‍ റെഡി ആണെന്നും നടന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം അഭിനേതാവിന് പുറമെ നിര്‍മ്മാതാവുയം മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് ധര്‍മ്മജന്‍.

    രമേഷ് പിഷാരടിക്കൊപ്പമുളള

    രമേഷ് പിഷാരടിക്കൊപ്പമുളള കൂട്ടുകെട്ടിലൂടെയായിരുന്നു നടന്‍ കൂടൂതല്‍ തിളങ്ങിയത്. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള ഇവരുടെ പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് രണ്ട് പേരും സിനിമകളില്‍ സജീവമായി. ധര്‍മ്മജന്‍ ഹാസ്യ നടനായി തിളങ്ങിയപ്പോള്‍ നടനായും സംവിധായകനായും രമേഷ് പിഷാരടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

    Recommended Video

    താൻ കോൺഗ്രസുകാരനാണെന്ന് ധർമജൻ | Filmibeat Malayalam
    ഒരിടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനില്‍

    ഒരിടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനില്‍ വീണ്ടും സജീവമായിരുന്നു ധര്‍മ്മജന്‍. എഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക്ക് പരിപാടിയില്‍ ആര്യക്കൊപ്പം അവതാരകനായി ധര്‍മ്മജനും എത്തി. പിന്നാലെ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലും അതിഥിയായി ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു. സ്റ്റാര്‍ജ് മാജിക്കിന്റെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ ധര്‍മ്മജനും ഭാഗമായിരുന്നു.

    Read more about: dharmajan
    English summary
    actor dharmajan bolgatty's reaction about his candidacy in assembly election kerala 2021
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X