»   » ന്യായത്തിന്റെ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു, ഇത് എന്റെ വാക്കല്ല, മലയാളം സിനിമയുടെ വാക്കാണ്

ന്യായത്തിന്റെ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു, ഇത് എന്റെ വാക്കല്ല, മലയാളം സിനിമയുടെ വാക്കാണ്

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാ സമരം ഒത്തു തീര്‍പ്പായതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ആദ്യ പ്രതികരണം. ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ദിലീപ് പറഞ്ഞു. ആളുകള്‍ പലതും മറന്ന് ഒരു വിശ്രമത്തിന് വേണ്ടിയായിരിക്കും തിയേറ്ററിലേക്ക് വരുന്നത്. അതുക്കൊണ്ട് തന്നെ അവര്‍ക്ക് സമാധാനത്തോടെ ഇരുന്ന് സിനിമാ കാണാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് പറഞ്ഞു.

പുതിയ സംഘടന സിനിമയ്ക്ക് വേണ്ടിയുള്ള നല്ല കൂട്ടായ്മയാണെന്നും ദിലീപ് പറഞ്ഞു. വലിയ നേതൃത്വം തന്നെയാണ് ഇപ്പോള്‍ പുതിയ സംഘടന രൂപികരിക്കുന്നതിന് വേണ്ടി മുന്നോട്ട് വന്നിട്ടുണ്ട്. കാര്‍ണിവലിന്റെ ഒത്തിരി തിയേറ്ററുകളുണ്ട്. ഇത് എന്റെ വാക്കല്ല, മലയാള സിനിമയുടെ വാക്കാണെന്നും ദിലീപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കൂട്ടായ്മ സിനിമയ്ക്ക് വേണ്ടി

തിയേറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി ഉണ്ടാകില്ലെന്നും പുതിയ സംഘടന സിനിമയ്ക്ക് വേണ്ടിയുള്ള നല്ല സംഘടനയായിരിക്കും. എക്‌സി. ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞു.

മലയാള സിനിമയുടെ ഭാവി ഈ സംഘടന തീരുമാനിക്കും

അമ്മയുടെയും ഫെഫ്കയുടെയും പിന്തുണ സംഘടനയ്ക്കുണ്ട്. നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്ററുടമകളും ഇതിലുണ്ട്. മലയാള സിനിമയുടെ ഭാവി സംഘടന തീരുമാനിക്കുമെന്നും ദിലീപ് പറഞ്ഞു.

ലിബര്‍ട്ടി ബഷീറിന് സ്വാഗതം

ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം എന്തായിരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ലിബര്‍ട്ടി ബഷീറിനും സംഘടനയിലേക്ക് സ്വാഗതം എന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തമല്ല.

ദിലീപിന്റെ നടപടിയാണ് സിനിമ സമരം പിന്‍വലിക്കാന്‍ കാരണം

പുതിയ സംഘടന തീരുമാനിക്കുക എന്ന ദിലീപിന്റെ നടപടിയാണ് ഇപ്പോള്‍ സിനിമാ സമരം പിന്‍വലിക്കാന്‍ കാരണം. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലക്‌സ് ഉടമകള്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, തിയേറ്റര്‍ ബിസിനസ്സിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ നിര്‍ത്തിയാണ് പുതിയ സംഘടനയുടെ രൂപീകരണം.

English summary
Actor Dileep about formation of Organization.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam