For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശപ്പ് അറിഞ്ഞാണ് ഞാൻ വളര്‍ന്നത്!! പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇത്, ഹരിശ്രീ പറയുന്നു

  |

  മലയാള സിനിമയിലേയ്ക്ക് ദിനപ്രതി പുതിയ താരങ്ങൾ കടന്നു നരുകയാണ്. നടൻ, നടി, ഹാസ്യ താരം, സ്വാഭാവിക നടൻ എന്നു വേണ്ട നിരവധി നവാഗതരായ താരങ്ങളാണ് എത്തുന്നത്. എന്നാൽ ഒന്നോ രണ്ടോ ചിത്രത്തിൽ വന്ന ശേഷം ഇവരെ പെട്ടെന്ന് തന്നെ കാണാതാവുന്നു. മറ്റൊരു കൂട്ടരാകട്ടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മറ്റ് അന്യഭാഷ ചിത്രങ്ങളിൽ സജീവമാകുകയും ചെയ്യുന്നു. ഇതാണ് സിനിമയുടെ പുതിയ ജനറേഷനിൽ കണ്ടു വരുന്ന കാഴ്ച. എന്നാൽ പഴയ കാലത്തെ സ്ഥിതി ഇങ്ങനെയ‌ല്ലായിരുന്നു.

  റാമിന് വേണ്ടി പാട്ട് പാടി ജാനു...!! 96 ല്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു മനോഹര രംഗം പുറത്ത്

  നടനും നടിയും മാത്രമല്ല വില്ലൻ, കോമഡി എന്നിങ്ങനെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളിലുണ്ടാകും. ഇവരുടെ ഓരോ ചിത്രങ്ങളുടെ ഡയലോഗ് വരെ മനപാഠമായിരിക്കും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പണ്ടത്തെ പല സനിമ ഡയലോഗുകൾ ഇന്നും സോഷ്യൽ മീഡിയയിലും ട്രോൾ പേജുകളിലും വൈറലാകുന്നത്. മലയാള സിനിമയിലെ എവർ ഗ്രീൻ ഹാസ്യതാരം ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന ഒരു പേര് ഹരിശ്രീ അശോകന്റേതായിരിക്കും. താരം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിത അച്ഛനമ്മാർക്ക് ചില ഉപദേശം നൽകുകയാണ് താരം

  ദുൽഖറിന്റെ മകൾ മുതൽ ഇന്ദ്രജിത്ത് പ്രാർത്ഥന വരെ!! ശരിയ്ക്കുമുള്ള താരങ്ങൾ ഈ മക്കളാണ്, കാണൂ...

  മക്കളെ കൃത്യമായി നിരീക്ഷിക്കണം

  മക്കളെ കൃത്യമായി നിരീക്ഷിക്കണം

  ഇന്ന് അച്ഛനമ്മമാർ ജീവിക്കുന്നത് തന്നെ മക്കൾ വേണ്ടിയാണ്. മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന എല്ലാ മതാപിതാക്കളും മക്കളെ കൃത്യമായി നിരീക്ഷിക്കാൻ സമയം കണ്ടെത്തണമെന്നും ഹരിശ്രീ അശോകൻ പറയുന്നു. കൂടാതെ വഴക്കു പറയുന്ന രീതി മാറ്റണം. ശാസന വിട്ട് സ്നേഹംപൂർവ്വം ഇടപഴകാൻ അച്ഛനമ്മാരും അധ്യാപകരും ശ്രമിക്കണമെന്നും താരം പറയുന്നു.

  വിശപ്പ് അറിഞ്ഞ് വളർന്ന ബാല്യം

  വിശപ്പ് അറിഞ്ഞ് വളർന്ന ബാല്യം

  ഇന്നത്തെ തലമുറ വിശപ്പറിയാതെയാണ് വളരുന്നത്. അത് വലിയൊരു പ്രശ്നമാണെന്നും ഹരിശ്രീ പറഞ്ഞു. ഞാനൊക്കെ വളർന്നത് വിശപ്പറിഞ്ഞാണ്. ഇന്ന് മതാപിതാക്കൾ മക്കളുടെ സന്തോഷത്തിനായി ജീവിക്കുന്നു. അവരുടെ ഏതാഗ്രഹവും അവർ സാധിച്ചു കൊടുക്കുന്നുമുണ്ട്. എറണാകുളം ജില്ല പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ സ്കൂൾ ലൈബ്രറികൾ കമ്പ്യൂട്ടർ വൽക്കരിക്കുന്നതിന്റെ ഭാഗമായി നടന്ന കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   മലയാള സിനിമയിലെ എവർഗ്രീൻ ഹാസ്യ താരം

  മലയാള സിനിമയിലെ എവർഗ്രീൻ ഹാസ്യ താരം

  മലയാള സിനിമയിലെ എവർഗ്രീൻ ഹാസ്യതാരം ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുക ഹരിശ്രീ അശോകന്റെ പേരായിരിക്കും. അദ്ദേഹത്തിന്റെ പല കോമഡി ഡയലോഗുകളും ഇന്നും ജനങ്ങളുടെ മനസ്സുകളിലുണ്ട്. കാലം എത്രമാറിയിട്ടും ഇന്നും ജനങ്ങൾ നിത്യ ജീവിതത്തിൽ ഈ ഡയലോഗുകളിൽ പലതും ഉപയോഗിക്കുന്നുണ്ട്. അത്രയധികം മാസ് ഓഡിയൻസിനെ സൃഷ്ടിക്കാൻ ഹരിശ്രീ അശോകനു കഴിഞ്ഞിരുന്നു. എന്നാൽ കോമഡി മാത്രമല്ല വില്ലൻ കഥാപാത്രമാകട്ടെ അല്ലെങ്കിൽ സീരിയസ് കഥാപാത്രങ്ങൾ എല്ലാ തന്നെ ഇദ്ദേഹത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കുമെന്ന് തെളിയിച്ച മികച്ച നടനാണ് ഹരിശ്രീ അശോകൻ

  സംവിധയകൻ

  സംവിധയകൻ

  മിമിക്രിയിൽ നിന്ന് സിനിമയിലേയ്ക്ക് വന്ന ആളാണ് ഹരിസ്രീ അശോകൻ. അഭിനേതാവ്, കലാകാരൻ എന്നതിലുപരി സംവിധായകന്റെ കുപ്പായം കൂടി ഹരിശ്രീ ധരിച്ചിരിക്കുകയാണ്. ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രമാണ് താരം ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്നത്.ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട താരമായി മാറിയ ഹരിശ്രീയുടെ സംവിധാനത്തിലെ കന്നി സംരംഭവും ഹാസ്യത്തിൽ നിന്നു തന്നെയാണ്. പേര് പോലെ തന്നെ നർമത്തിന് പ്രധ്യാന്യം കൊടുക്കുന്ന ഒരു ചിത്രമാണിതെന്ന് ഹരിശ്രീ തന്നെ പറഞ്ഞിരുന്നു. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോ‌ള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  English summary
  actor harisree ashokan speech about school
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X