»   » ശ്രീശാന്ത് തെറ്റുചെയ്യില്ലെന്ന് ഇന്ദ്രജിത്ത്

ശ്രീശാന്ത് തെറ്റുചെയ്യില്ലെന്ന് ഇന്ദ്രജിത്ത്

Posted By:
Subscribe to Filmibeat Malayalam
Indrajith

ഐപിഎല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് പിടിയ്ക്കപ്പെട്ട ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനെ കല്ലെറിയുന്ന തിരക്കിലാണ് എല്ലാവരും. എവിടെയും ശ്രീശാന്തിനെ കുറ്റം പറയുകയും വിമര്‍ശിയ്ക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ നടന്‍ ഇന്ദ്രജിത്ത് ഇക്കാര്യത്തില്‍ വ്യത്യസ്തനായിരിക്കുകയാണ്.

ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ശ്രീശാന്ത് ചെയ്യില്ലെന്നും അദ്ദേഹത്തെ വര്‍ഷങ്ങളായി തനിയ്ക്കറിയാമെന്നുമാണ് ഇന്ദ്രജിത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്. ശ്രീയുടെ അറസ്റ്റിന് പിന്നാലെയായിരുന്നു ഇന്ദ്രജിത്തിന്റെ അഭിപ്രായപ്രകടനം. ശ്രീ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുമെന്നും അതിനായി പ്രാര്‍ത്ഥിയ്ക്കുകയാണെന്നും ഇന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.

ക്രിക്കറ്റ് താരമായി ശ്രീശാന്തിന് മലയാളചലച്ചിത്രരംഗത്ത് ഒട്ടേറെ നല്ല ബന്ധങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ ഒരു സുഹൃത്താണ് ഇന്ദ്രജിത്ത്. ശ്രീശാന്ത് നടത്തുന്ന പാര്‍ട്ടികളിലും മറ്റും ചലച്ചിത്രരംഗത്തുനിന്നുള്ളവര്‍ എത്താറുമുണ്ട്. അറസ്റ്റിലായ ശ്രീശാന്ത് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിനെതിരെ തല്‍ക്കാലം വിലക്കുണ്ടാകില്ലെന്നാണ് സൂചന. അന്വേഷണം പൂര്‍ത്തിയായശേഷമായിരിക്കും ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ നടപടികളുണ്ടാവുക.

English summary
As the whole country discusses the spot fixing charges against controversial cricketer Sreesanth, there is an early support from a friend, actor Indrajith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam