»   »  താനുള്‍പ്പെടെയുളളവരുടെ മുന്നില്‍ നൃത്തമാടിയ ജയലളിതയെ കുറിച്ച് ഇന്നസെന്റ്

താനുള്‍പ്പെടെയുളളവരുടെ മുന്നില്‍ നൃത്തമാടിയ ജയലളിതയെ കുറിച്ച് ഇന്നസെന്റ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

രാഷ്ട്രീയ ചലച്ചിത്രരംഗത്തുളളവര്‍ അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ നടന്‍ ഇന്നസെന്റിനുമുണ്ട് ജയലളിതയുമായി ഒന്നിച്ചു പ്രവര്ത്തിച്ചതിന്റെ ഓര്‍മ്മ.

1973 ല്‍ പുറത്തിറങ്ങിയ ജീസസ് എന്ന ചിത്രത്തിലായിരുന്നു ഇന്നസെന്റും ജയലളിതയും ഒരുമിച്ചു പ്രവര്‍ത്തിച്ചത്. തന്റെ മുന്നില്‍ നൃത്തമാടിയ ജയലളിത ഇന്നും ഓര്‍മ്മയിലുണ്ടെന്ന് ഇന്നസെന്റ് പറയുന്നു

ഉമാലോഡ്ജില്‍ താമസിക്കുന്ന കാലം

സിനിമാ മോഹവുമായി മദിരാശിയിലെ ഉമാ ലോഡ്ജില്‍ താമസിക്കുന്ന കാലത്താണ് ജീസസില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതെന്നു ഇന്നസെന്റ് പറയുന്നു. ഹെറദോസ് എന്ന രാജാവിന്റെ സദസ്സിലെ പ്രമുഖനായിട്ടായിരുന്നു അഭിനയിച്ചത്. കെപി ഉമ്മര്‍ ആയിരുന്നു ഹെറദോസ് രാജാവ്.

15 രൂപയായിരുന്നു കൂലി

രാജസദസ്സിലെ പ്രമുഖനായി അഭിനയിക്കുന്നതിന് അന്ന് 15 രൂപയായിരുന്നു പ്രതിഫലം. ഡയലോഗ് ഉണ്ടെങ്കില്‍ 25 രൂപ ലഭിക്കും.

ജയലളിതയുടെ റോള്‍

തമിഴില്‍ എം ജി ആറിന്റെ നായികയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ജയലളിത ജീസസില്‍ അഭിനയിക്കാനെത്തിയത്. രാജസദസ്സിലെത്തിയ ജയലളിത യഹൂദിയായ് എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു ചുവടുവെച്ചത്. രാജാവിന്റെ മകളായ സലോമിയുടെ വേഷമായിരുന്നു ജയലളിതയ്ക്ക്

സ്‌നാപക യോഹന്നാന്റെ ശിരസ്സ്

നൃത്തത്തിനു ശേഷം എന്താണെന്നു വേണ്ടതെന്നു രാജാവ് മകളോട് ചോദിച്ചപ്പോള്‍ തനിക്ക് സ്‌നാപക യോഹന്നാന്റെ ശിരസ്സാണ് വേണ്ടതെന്നായിരുന്നു സലോമിയുടെ ഉത്തരം .

English summary
actor innocent recall jayalaitha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam