twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒറ്റ രാത്രികൊണ്ട് സുഹൃത്തുക്കളായവർ ഞങ്ങൾ, അദ്ദേഹം പറയുമെന്ന് കരുതിയത് ഞാൻ പറയേണ്ടി വന്നു'-ഇന്നസെന്റ്

    |

    മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളായിരുന്നു കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. മലയാളത്തിൽ തിലകൻ ചേട്ടനൊപ്പം ചേർത്ത് വെക്കേണ്ട നാമമാണ് നെടുമുടി വേണുചേട്ടന്റേതെന്നും അദ്ദേഹത്തിന്‍റെ ഭാവാഭിനയം കാണുമ്പോൾ കൊതി തോന്നിപ്പോവാറുണ്ടെന്നും മലയാള സിനിമയിലെ തന്നെ പ്രമുഖര്‍ പറഞ്ഞിട്ടുണ്ട്.

    Also Read: 'ഡോട്ടേഴ്സ് ഡേ' ആശംസിച്ചപ്പോൾ മകൾ നൽകിയ മറുപടിയുടെ വീഡിയോയുമായി പേർളി മാണി

    കള്ളൻ പവിത്രൻ മുതൽ ഓറഞ്ച് മരങ്ങളുടെ വീട് വരെ എത്തിനിൽക്കുന്ന അഭിനയജീവിതത്തിൽ അദ്ദേഹം പലതവണ നമ്മളെ കരയിപ്പിച്ചും ചിരിപ്പിച്ചും കടന്നുപോയിട്ടുണ്ട്. പ്രായഭേതമന്യേ കഥാപാത്രങ്ങളിലേക്ക് നെടുമുടി മാനറിസങ്ങളോടെ ഇറങ്ങിച്ചെല്ലുന്ന രീതി ഇന്നും അത്ഭുതമാണ് ഓരോ കാഴ്ചക്കാരനും. താളവട്ടം പോലുള്ള സിനിമകളും ഉണ്ണിയേട്ടൻ പോലുള്ള കഥാപാത്രങ്ങളും മാത്രംമതി എത്രമാത്രം കറകളഞ്ഞ അഭിനേതാവാണ് നെടുമുടി വേണു എന്ന് മനസിലാക്കാന്‍.

    Also Read: മഹാലക്ഷ്മിയുടേയും മീനാക്ഷിയുടേയും ബെസ്റ്റ്ഫ്രണ്ട്, കാവ്യയുടെ കുടുംബത്തിലെ പുത്തൻ വിശേഷങ്ങൾ

    കഥാപാത്രങ്ങളിലേക്ക് നിമിഷങ്ങൾക്കൊണ്ട് കൂടുമാറ്റം

    കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ ശരീരം കൊണ്ടും ശബ്ദംകൊണ്ടും പ്രതിഫലിപ്പിക്കാൻ കഴിയുന്നത് അത്ഭുതം തന്നെയാണ്. നെടുമുടി വേണു എന്ന നടൻ തന്‍റെ ശരീരം കൊണ്ടും ശബ്ദം കൊണ്ടും കഥാപാത്രങ്ങളിലേക്ക് നടത്തുന്ന യാത്രകൾ അദ്ദേഹം സിനിമയ്ക്ക് ഒരു നടനെന്ന രീതിയിൽ നൽകിയ അതുല്യ സംഭാവനയാണ്. മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തില്‍ സർവീസിൽ നിന്നും വിരമിച്ച രാവുണ്ണി നായർ എന്ന അധ്യാപകനായി അദ്ദേഹം വാർധക്യത്തിന്‍റെ അവസ്ഥകളെയും ഏകാന്തതയെയും വെറും മുപ്പത്തിയൊമ്പത് വയസുള്ളപ്പോളാണ് ഹൃദയഭേദകമായി അഭിനയിച്ച് ഫലിപ്പിച്ചത്. ഇനി ആ പ്രതിഭാസത്തെ വെള്ളിത്തിരയിൽ കാണാൻ കഴിയില്ലല്ലോ എന് സത്യം കലയോ സ്നേഹിക്കുന്നവരെല്ലാം ഒരു പിടച്ചിലോടെ തന്നെയാണ് ഉൾക്കൊള്ളുന്നത്.

    തമ്പിലൂടെ ആരംഭിച്ച സിനിമാ ജീവിതം

    സിനിമയിൽ നെടുമുടി നിറഞ്ഞാടിയ വർഷങ്ങൾ എൺപതുകളും തൊണ്ണൂറുകളുമായിരുന്നു... അതിനും വർഷങ്ങൾക്ക് മുമ്പേ കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെ അഭിനയിച്ച് തുടങ്ങിയ നടനാണ് നെടുമുടി. 1978ൽ അരവിന്ദന്‍റെ തമ്പിലൂടെയാണ് നെടുമുടി സിനിമയുടെ ഭാഗമാകുന്നത്. ലഭിച്ച കഥാപാത്രങ്ങളിൽ നിറച്ച പൂർണ്ണത പിന്നീട് പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട് തുടങ്ങി പല സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹത്തെ സ്ഥിരം സാന്നിധ്യമാക്കി മാറ്റി. സഹനടന്റേയും വില്ലൻ വേഷങ്ങളും കോമഡി കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങും എന്ന് തെളിഞ്ഞതിലൂടെ പിന്നീട് മികച്ച കഥാപാത്രങ്ങളുടെ ഉത്സവമായിരുന്നു നെടുമുടിയുടെ സിനിമാ ജീവിതത്തില്‍. തകരയിൽ ചെല്ലപ്പനാശാരിയായി, കള്ളൻ പവിത്രനിൽ പവിത്രനായി, വന്ദനത്തിൽ കുര്യൻ ഫെർണാണ്ടസായി, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ഉദയ വർമ തമ്പുരാനായി, ഭരതത്തിൽ രാമേട്ടനായി , ദേവാസുരത്തിൽ അപ്പു മാസ്റ്ററായി, തേന്മാവിൻ കൊമ്പത്തിൽ ശ്രീകൃഷ്ണൻ തമ്പുരാനായി അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒത്തിരി കഥാപാത്രങ്ങൾക്ക് നെടുമുടി വേണുവിലൂടെ ജീവന്‍ വെച്ചു. നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ അഭിനയ സപര്യ..... മൂന്ന് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങൾ. രണ്ട് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന അവാർഡുകൾ നെടുമുടി വേണുവിന് പകരം നെടുമുടി വേണു മാത്രം.....

    ഞങ്ങൾ ഉറ്റ ചങ്ങാതിമാർ

    മഹാനായ നടന്റെ മരണവാർത്ത അറിഞ്ഞതുമുതൽ വിങ്ങിപ്പൊട്ടുകയാണ് സിനിമാലോകം. ഇപ്പോൾ അദ്ദേഹംത്തിന്റെ ചങ്ങാതിമാരിൽ ഒരാളായ നടൻ ഇന്നസെന്റും നെടുമുടി വേണുവിനോടൊപ്പമുള്ള ഓർമകൾ പങ്കുവെക്കുകയാണ്. അദ്ദേഹം എന്റെ മരണത്തിന് ശേഷം എഴുതുമെന്ന് താൻ കരുതിയിരുന്ന വാക്കുകൾ ഇന്ന് അദ്ദേഹത്തിന് വേണ്ടി താൻ എഴുതേണ്ടി വന്നതിലെ സങ്കടമാണ് നടൻ ഇന്നസെന്റ് പങ്കുവെച്ചത്. 'ഞാനും നെടുമുടി വേണുവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മദ്രാസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിന് മുമ്പ് സിനിമയിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ആദ്യമായി കാണുന്നതൊക്കെ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഒരു രാത്രി കൊണ്ട് ഞങ്ങൾ സുഹൃത്തുക്കളായി എന്നുള്ളതാണ്. ഞാൻ നിർമിച്ച നാല് ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു. നെടുമുടി ഇല്ലാത്ത ഒരു സിനിമയെ പറ്റി ആലോചിക്കാൻ പോലും എനിക്ക് വയ്യ. നമ്മൾ തമ്മിലുള്ള ബന്ധവും അദ്ദേഹത്തിന്റെ അഭിനയവുമായിരുന്നു അതിന് കാരണം. എന്റെ കാര്യത്തിൽ അദ്ദേഹം ഒരു ദിവസം ഇങ്ങനെ പറയും എന്നാണ് കരുതിയത്. ഞാൻ അങ്ങനെ വിചാരിക്കുന്ന ആളാണ്. പക്ഷേ.. പ്രാർഥിക്കുന്നു' നെടുമുടി വേണുവിന്റെ ഓർമയിൽ ഇന്ന്സെന്റ് പറയുന്നു.

    Recommended Video

    മലയാളത്തിലെ പ്രതിഭയുടെ ചേതനയറ്റ ശരീരം | FilmiBeat Malayalam
    വിവിധ ഭാഷകളിലായി 500ൽ അധികം സിനിമകൾ

    മലയാള സിനിമാലോകം ഒന്നാകെ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാതെ കഴിയുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം. കരള്‍ സംബന്ധമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ താരത്തിന് ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നെടുമുടി വേണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

    English summary
    actor innocent recollecting memories about veteran actor nedumudi venu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X