»   » മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ മമ്മൂട്ടിയെ അപമാനിച്ച് ഫിലിം ഫെയര്‍ !!

മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ മമ്മൂട്ടിയെ അപമാനിച്ച് ഫിലിം ഫെയര്‍ !!

By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിന്‍രെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അപമാനിച്ച് ഫിലിം ഫെയര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളായ താരത്തിനെ അപമാനിച്ചതില്‍ ആരാധകര്‍ ആകെ നിരാശയിലാണ്. മലയാള സിനിമയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ അഭിനേതാവിനെ പുരസ്‌കാര വേദിയില്‍ വെച്ച് അപമാനിക്കുമ്പോള്‍ ആ താരത്തിന്‍രെ മഹത്വം സംഘാടകര്‍ അറിഞ്ഞില്ലെന്ന് വേണം കരുതാന്‍. അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കുമ്പോള്‍ താരങ്ങള്‍ നേരത്തെ എത്തി സദസ്സില്‍ ഉപവിഷ്ടരാവാറുണ്ട്. അപൂര്‍വ്വം ചിലര്‍ മാത്രമേ ഇക്കാര്യത്തില്‍ പിന്നോട്ടുള്ളൂ. ഏത് ചടങ്ങില്‍ പങ്കെടുക്കുകയാണെങ്കിലും കൃത്യസമയത്ത് എത്തുന്ന താരമാണ് മമ്മൂട്ടി.

ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളെല്ലാം ഒരുമിക്കുന്ന ചടങ്ങാണ് ഫിലിം ഫെയര്‍ പുരസ്‌കാര വേദി. ദേശ ഭാഷ വ്യത്യാസമില്ലാതെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ഒരുമിക്കുന്ന വേദി. 63ാം ഫിലിം ഫെയര്‍ ആവാര്‍ഡ് ചടങ്ങ് ഹൈദരാബാദില്‍ വെച്ചാണ് നടത്തിയത്. ഈ ചടങ്ങിലാണ് മെഗാസ്റ്റാര്‍ അപമാനിക്കപ്പെട്ടത്.

പുരസ്‌കാര വേദിയില്‍ അപമാനിതനായി മെഗാസ്റ്റാര്‍

മലയാളിയും തമിഴനും തെലുങ്കനുമെല്ലാം ഒരുമിച്ചെത്തുന്ന പുരസ്‌കാരദാന ചടങ്ങില്‍ വെച്ച് മലയാളത്തിന്റെ അതുല്യ പ്രതിഭ അപമാനിതനായി. 63ാം ഫിലിം ഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പത്തേമാരിയിലൂടെ മികച്ച നടന്‍

പത്തേമാരി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയതാണ് മമ്മൂട്ടി. അവാര്‍ഡ് വാങ്ങിക്കാനെത്തിയ താരത്തെയാണ് സംഘാടകര്‍ അപമാനിച്ചത്. കാര്യങ്ങളെല്ലാം വളരെ കൃത്യമായി നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് സംഭവിച്ചത് അത്ര നല്ല കാര്യങ്ങളായിരുന്നില്ല.

നേരത്തെ വിടണം

നോമ്പ് കാലമായതിനാല്‍ തന്നെ നേരത്തെ വിടുന്ന തരത്തില്‍ പരിപാടി പ്ലാന്‍ ചെയ്യണമെന്ന് മമ്മൂട്ടി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. നോമ്പ് നോറ്റിരിക്കുന്നതിനാല്‍ തന്നെ നേരത്തെ വിടണമെന്ന് ആവശ്യപ്പെട്ട താരത്തിന്റെ അപേക്ഷ സംഘാടകര്‍ ചെവിക്കൊള്ളുകയും ചെയ്തു.

പരിഗണിക്കാമെന്ന് അറിയിച്ചു, പക്ഷേ പിന്നീട് ചെയ്തതോ

നേരത്തെ വിടണമെന്ന മെഗാസ്റ്റാറിന്റെ അപേക്ഷ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല നേരത്തെ എഴുതി തയ്യാറാക്കിയ ക്രമത്തിലാണ് താരങ്ങളെ അവാര്‍ഡ് നല്‍കാനായി വിളിച്ചത്. മമ്മൂട്ടിയുടെ ഊഴമെത്തിയപ്പോഴേക്കും നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു.

പ്രമുഖര്‍ വേദി വിട്ടതിനു ശേഷം

മമ്മൂട്ടി പുരസ്‌കാരം ഏറ്റു വാങ്ങാന്‍ എത്തിയപ്പോഴേക്കും വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്ന പ്രമുഖ താരങ്ങലെല്ലാം പോയിരുന്നു. പ്രമുഖര്‍ പോയതിനാല്‍ ആരാധകരും സ്ഥലം വിട്ടു. ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റു വാങ്ങിയതത്രേ.

മമ്മൂട്ടിയെ തിരിച്ചറിയാതെ തെലുങ്ക് സിനിമാലോകം

മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ മമ്മൂട്ടി എന്ന അതുല്യ പ്രതിഭയെ തിരിച്ചറിയാനും അര്‍ഹിക്കുന്ന രീതിയിലുള്ള ആദ്രവ് നല്‍കുകയും ചെയ്യാതിരുന്ന ഫിലിം ഫെയര്‍ സംഘാടകര്‍ക്ക് നേരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

English summary
Mammootty insulted in Film Fare Award function.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam