»   » നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍?

നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍?

Posted By: AkhilaKS
Subscribe to Filmibeat Malayalam

നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോകുന്നു, സിനിമ ഷൂട്ടിങിന് വേണ്ടിയല്ല. ജയിലിലെ കലാകാരന്മാര്‍ക്കൊപ്പം മേളപ്പെരുമ തീര്‍ക്കാനാണ് ജയിലില്‍ എത്തുന്നത്.

ആഗസ്റ്റ് 16ന് ജയിലിലെ കലാകാരന്മാര്‍ക്കൊപ്പം ജയറാമും മട്ടന്നൂര്‍ വാദ്യസംഘവും ചേര്‍ന്നാണ് ചെണ്ടമേളത്തിന് അണിനിരക്കുക. ഇതിന് മുമ്പ് ജയിലിലെ തടവുക്കാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജയറാം തന്റെ ഫാന്‍സ് അസോസിയേഷന്‍ വഴി ജയിലിലെ തടവുക്കാര്‍ക്ക് ചെണ്ടകള്‍ സൗജന്യമായി നല്‍കിയിരുന്നു.

jayaram

എന്നാല്‍ ചെണ്ട നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജയറാമിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുക്കൊണ്ട് തന്നെ ചെണ്ടക്കൊട്ടാന്‍ തടവ്ക്കാര്‍ക്കൊപ്പം എത്തുമെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോള്‍ നടന്‍ ജയറാമിനെ സ്വീകരിക്കാനും ചെണ്ടക്കൊട്ടാനുമുള്ള ഒരുക്കത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍.

English summary
Actor Jayaram may visit Kannur Central Jail on August 16.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam