»   »  ഇങ്ങനെ നടന്നാൽ ഒരു പെൺകുട്ടിയും തിരിഞ്ഞ് നോക്കില്ല! കാമുകൻമാർക്ക് ജയസൂര്യയുടെ ഒരു കിടിലൻ ഉപദേശം!

ഇങ്ങനെ നടന്നാൽ ഒരു പെൺകുട്ടിയും തിരിഞ്ഞ് നോക്കില്ല! കാമുകൻമാർക്ക് ജയസൂര്യയുടെ ഒരു കിടിലൻ ഉപദേശം!

Written By:
Subscribe to Filmibeat Malayalam

തനിയ്ക്ക് പറയാനുള്ള മുഖം നോക്കാതെ സമൂഹത്തിനു മുന്നിൽ തുറന്നടിക്കുന്ന താരമാണ് ജയസൂര്യ. എന്തും എങ്ങനെയും ആകട്ടെ അത് ആരുടെ മുമ്പിലും തുറന്നുന പറയാനുളള ജയസൂര്യയുടെ ചങ്കൂറ്റമാണ് താരത്തെ എല്ലാവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 

jayasurya

ഇപ്പോഴിത ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അതിന്റെ വിതരണത്തിനുമെതിരെ പ്രതീകാത്മകമായി ഷൂട്ട് ചെയ്താണ് താരം പ്രസംഗം ആരംഭിക്കുന്നത്. കൂടതെ ഇന്നത്തെ തലമുറയ്ക്ക് ഒരു കിടിലൻ ഉപദേശവും നൽകിയിട്ടുണ്ട്.

പെണ്ണിനെ കിട്ടില്ല

ഹാസ്യപരമായിട്ടാണ് സംഭവം കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചത്. '' എടാ നമ്മൾ ആണുങ്ങൾ മണ്ടൻമാരാണ്. പെൺകുട്ടികൾ വളയാൻ വേണ്ടിയാണ് നമ്മൾ സിഗററ്റ് വലിച്ചു ഇങ്ങനെ സ്റ്റൈലായിട്ടു നടക്കുന്നത്. നിങ്ങൾക്കൊരു കാര്യം അറിയാമോ ഇന്നത്തെ കാലത്ത് 95 ശതമാനം പെൺകുട്ടികൾക്കും ലഹരി ഉപയോഗിക്കുന്നവരെ ഇഷ്ടമല്ല. അതൊക്കെ മനസിലാക്കി ജീവിതത്തോടും മാത്രമാകണം നിങ്ങളുടെ ലഹരി.

യഥാർഥ സുഹൃത്ത്

ലഹരി പദാർഥങ്ങൾ ഒഴിച്ചു തരുന്നവനും കത്തിച്ചു തരുന്നവനുമല്ല യഥാർഥ സുഹൃത്തുക്കൾ. മറ്റുളളവരുടെ മുന്നിൽ നമ്മുടെ ആത്മവിശ്വാസം തകർക്കാത്തവനാണു യഥാർഥ സുഹ്യത്തെന്നും അദ്ദേഹം പറഞ്ഞു.

ലഹരി വേണ്ട

സേ നോട്ട് റ്റു ഡ്രഗ്‌സ്' സന്ദേശവുമായി കേരള പോലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കാര്യങ്ങൾ പറയട്ടേ എന്നു ആമുഖമായി പറഞ്ഞാണ് താരം തന്റെ പ്രസംഗം ആരംഭിച്ചത്. ലഹരി വസ്തുക്കൾ ഇവിടെ വിൽക്കരുതെന്നു തീരുമാനിച്ചാൽ എല്ലാ പ്രശ്നങ്ങളും ഇവിടെ തീരും. അതു ഒരിക്കലും സാധ്യമല്ലെന്നും അറിയാം. പക്ഷെ അതാണ് ഏറ്റവും നല്ലതെന്നും ജയസൂര്യ പറഞ്ഞു

നിറഞ്ഞ കൈയടി

ജയസൂര്യയുടെ പ്രസംഗത്തിനു നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. തുടക്കം മുതൽ അവസാനം വരേയും ഇതു ഉയർന്നു കേൾക്കാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആയിരത്തില്‍പരം കുട്ടികളെയും സേനാംഗങ്ങളെയും പങ്കെടുത്തിരുന്നു. കുട്ടികളെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ലഹരിയെ പ്രതീകാത്മകമായി നടന്‍ ജയസൂര്യ തോക്കുകൊണ്ടു ഷൂട്ട് ചെയ്തു.

സിനിമ മേഖലയിൽ വീണ്ടും പ്രതിസന്ധി! മാർച്ച് 1 മുതൽ സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശനത്തിനെത്തില്ല!

സോഷ്യൽ മീഡിയയിൽ രാജമൗലിയ്ക്ക് പൊങ്കാല! കാരണം ശ്രീദേവിയെ കുറിച്ച് എഴുതിയ ട്വീറ്റ്

എനിക്ക് അമ്മയെ നഷ്ടമായി! കണ്ണീരോടെ ശ്രീദേവിയുടെ മകൾ, സജാലിന്റെ പോസ്റ്റ് വൈറൽ

English summary
actor jayasurya says about not use drunks

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam