twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മക്കളില്‍ ആരാണ് കേമന്‍ എന്ന് ചോദിക്കുന്നത് പോലെയാണ് ആ ചോദ്യം, കരിയറിനെ കുറിച്ച് ജയസൂര്യ

    By Midhun Raj
    |

    മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുന്ന താരമാണ് ജയസൂര്യ. വേറിട്ട സിനിമകളും റോളുകളും ചെയ്തുകൊണ്ടാണ് നടന്‍ എല്ലാവരുടെയും പ്രിയങ്കരനായത്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച ജയസൂര്യ നിരവധി വിജയചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. വിനയന്‍ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി തുടക്കം കുറിച്ച താരമാണ് ജയസൂര്യ.

    തുടര്‍ന്ന് നായകനായും സഹനടനായും വില്ലന്‍ റോളുകളിലുമൊക്കെ ജയസൂര്യ മലയാളത്തില്‍ തിളങ്ങി. അതേസമയം അടുത്തിടെയാണ് തന്റെ നൂറാമത്തെ സിനിമ ജയസൂര്യ പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സണ്ണിയാണ് നടന്റെ പുതിയ ചിത്രം. സണ്ണി പുരോഗമിക്കവേ തന്റെ സിനിമാ കരിയറിനെ കുറിച്ച് ജയസൂര്യ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മാതൃഭൂമി വരാന്തപതിപ്പില്‍ വന്ന അഭിമുഖത്തിലാണ് ജയസൂര്യ സംസാരിച്ചത്.

    ആ നൂറ് കഥാപാത്രങ്ങളുടെ

    ആ നൂറ് കഥാപാത്രങ്ങളുടെ ഓട്ടമല്‍സരം നടത്തിയാല്‍ ആര് ജയിക്കാനാണ് മനസ് ആഗ്രഹിക്കുക എന്ന ചോദ്യത്തിന് തന്‌റെ മക്കളില്‍ ആരാണ് കേമന്‍ എന്ന് ചോദിക്കുന്നത് പോലെയാണ് അതെന്ന് നടന്‍ പറയുന്നു. തന്‌റെ പൊന്നുമക്കളില്‍ വേദയോ ആദിയോ കേമന്‍ എന്ന് ചോദിക്കുന്നത് പോലെയാണത്. ആ നൂറു കഥാപാത്രങ്ങളില്‍ എറ്റവും കൂടുതല്‍ സമയം ആരോടാണോ ചേര്‍ന്നുനില്‍ക്കുന്നത് അവരോട് സ്വാഭാവികമായും ഇത്തിരി അടുപ്പം കൂടുതലായിട്ടുണ്ട്.

    അങ്ങനെ നോക്കുമ്പോള്‍

    അങ്ങനെ നോക്കുമ്പോള്‍ രണ്ടാം ഭാഗം ചെയ്ത പുണ്യാളനിലെ ജോയ് തക്കോല്‍ക്കാരനും ആടിലെ ഷാജി പാപ്പനും വരും. പക്ഷെ കൊണ്ടുനടന്നത് കുറച്ചുകാലമാണെങ്കിലും ആഴത്തിലുളള അനുഭവങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കഥാപാത്രങ്ങളും ഉണ്ട്. മേരിക്കുട്ടിയും സുധിയും ആ ഗണത്തിലുളളവരാണ്. നൂറു സിനിമകള്‍ പിന്നിട്ടു തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലെത്തുന്നത് എന്താണ് എന്ന ചോദ്യത്തിന് നടന്‌റെ മറുപടി ഇങ്ങനെയായിരുന്നു: എന്റെ സിനിമകള്‍ക്കൊപ്പം നിന്ന സംവിധായകരോടും എഴുത്തുകാരോടും ടെക്‌നീഷ്യന്മാരോടും ഓരോ ചുവടിലും പ്രോല്‍സാഹിപ്പിച്ച പ്രിയ പ്രേക്ഷകരോടും എല്ലാ അദൃശ്യ-ദൃശ്യ ശക്തികള്‍ക്കു നന്ദി.

    100 സിനിമകള്‍ എന്നത്

    100 സിനിമകള്‍ എന്നത് എണ്ണം മാത്രമാണ്. ഇത്രയും ചിത്രങ്ങള്‍ തികയ്ക്കാന്‍ കഴിയുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. അതില്‍ വലിയ മഹത്ത്വവും കാണുന്നില്ല. എല്ലാം ദൈവാനുഗ്രഹം കൊണ്ട് മാത്രം സംഭവിച്ച കാര്യങ്ങള്‍ മാത്രമാണ്. ഇന്ന് നൂറാമത് സിനിമയില്‍ അഭിനയിക്കുമ്പോഴും ആദ്യ സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ ഞാന്‍ ടെന്‍ഷനടിച്ചിട്ടുണ്ട്.

    ഒരു നടനെന്ന നിലയില്‍

    ഒരു നടനെന്ന നിലയില്‍ ആദ്യ ചിത്രത്തേക്കാള്‍ നൂറിരട്ടി അര്‍പ്പണ മനോഭാവത്തോടെയാണ് ഓരോ സിനിമകളെയും ഞാന്‍ സമീപിക്കാറുളളത്. അഭിനയിച്ച ഓരോ സിനിമയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ അതിന് ശേഷമുളള സിനിമകളില്‍ പ്രയോഗിക്കാനും ശ്രമിക്കാറുണ്ട്, ജയസൂര്യ പറയുന്നു. പിന്നിട്ടത് നൂറ് ചിത്രങ്ങള്‍, അവതരിപ്പിച്ചത് നൂറിലധികം കഥാപാത്രങ്ങള്‍, അതില്‍ മനസില്‍ നിന്നും മാഞ്ഞുപോകാത്ത വേഷങ്ങള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന് അഭിനയിച്ച കഥാപാത്രങ്ങള്‍ പിന്തുടരുന്ന കാലമൊക്കെ മാറി എന്ന് താരം പറഞ്ഞു.

    ഷൂട്ടിംഗ് സമയത്ത് കട്ട് പറഞ്ഞാലും

    ഷൂട്ടിംഗ് സമയത്ത് കട്ട് പറഞ്ഞാലും ആ സിനിമയുടെ പാക്കപ്പ് പറഞ്ഞാലും കഥാപാത്രത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പരിചയംകൊണ്ട് ഞാന്‍ പഠിച്ചു. എന്നാല്‍ അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും എന്റെ ഹൃദയത്തിന്റെ ഷോകേസില്‍ ഭംഗിയായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഞാന്‍ എപ്പോള്‍ വിളിച്ചാലും അവര്‍ എന്റെ അടുത്തേക്ക് ഓടിവരും.

    ആ കഥാപാത്രങ്ങളെ

    ആ കഥാപാത്രങ്ങളെ ചിലപ്പോള്‍ ഞാന്‍ സ്വപ്‌നം കാണാറുണ്ട്. അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞ ചങ്ങാതിയെ കുറിച്ചുളള ഓര്‍മ്മ പോലെ ചെറുതരി നോവായി അവരെല്ലാം മനസില്‍ കിടക്കും. അതുകൊണ്ട് തന്നെ അഭിനയിച്ച സിനിമയുടെ തുടര്‍ച്ച ചെയ്യുമ്പോള്‍ എളുപ്പത്തില്‍ കഥാപാത്രങ്ങളിലേക്ക് കയറാന്‍ കഴിയുന്നുണ്ട്. ജയസൂര്യ പറഞ്ഞു.

    Read more about: jayasuriya
    English summary
    actor jaysurya reveals which character he likes the most in his career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X