»   » അബുദാബിയില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു

അബുദാബിയില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു

Written By:
Subscribe to Filmibeat Malayalam

അബുദാബി വിമാനത്താവളത്തില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു. നാല് മണിക്കൂര്‍ നേരത്തെ നിയമ നടിപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നടനെ വിട്ടയച്ചത്. അറസ്റ്റിലായ കാര്യവും വിട്ടയച്ച കാര്യവുമൊക്കെ നടന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

തന്നെ വിട്ടയച്ചു എന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ജിനു ജോസഫ് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി. തുടര്‍ന്ന് വായിക്കൂ ഫോട്ടോയിലൂടെ.

അബുദാബിയില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു

എത്തിഹാദ് വിമാനത്തില്‍ ജീവനക്കാരുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതിനാണ് ജിനു ജോസഫിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് ജിനു തനിക്കനുഭവപ്പെട്ട മോശം പെരുമാറ്റത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അല്പസമയം കഴിഞ്ഞ് അറസ്റ്റ് ചെയ്യപ്പെട്ടതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

അബുദാബിയില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ടി വി ഓഫ് ചെയ്യണമായിരുന്നു. അതിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിമാന ജീവനക്കാരനോട് ഇക്കാര്യം പറഞ്ഞു. അയാള്‍ ടിവി മൂടാന്‍ ഒരു പുതപ്പുമായാണ് വന്നത്. ബിസിനസ് ക്ലാസ് യാത്രയിലാണ് ഈ ദുരനുഭവമുണ്ടായത്. ഇങ്ങനെയാണ് വിമാന ജീവനക്കാരുടെ പ്രതികരണമെങ്കില്‍ ഇത് വീഡിയോയില്‍ പകര്‍ത്തുമെന്ന് ജീവനക്കാരോട് പറഞ്ഞു.

അബുദാബിയില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു

എന്നാല്‍ തന്റെ ഫോണ്‍ പിടിച്ചെടുത്ത ജീവനക്കാര്‍ തന്നെ അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണി മുഴക്കിയതായും ജിനു പറഞ്ഞു. ടി വി ഓഫ് ചെയ്യുന്നതിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ അക്കാര്യം പറഞ്ഞാല്‍ മനസിലാകും. എന്നാല്‍ അതിന് പകരം ഭീഷണിയുടെ സ്വരമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജിനു പറയുന്നു.

അബുദാബിയില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു

വിട്ടയച്ചു എന്ന് പറഞ്ഞു കൊണ്ട് ജിനു ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിക്കൂ

English summary
Actor Jinu Joseph came out after arrested at Abu Dhabi airport

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam