»   » ജിഷ്ണുവിന് എതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വേദനിപ്പിച്ചു എന്ന് ഭാര്യ ധന്യ

ജിഷ്ണുവിന് എതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വേദനിപ്പിച്ചു എന്ന് ഭാര്യ ധന്യ

Posted By: Rohini
Subscribe to Filmibeat Malayalam

മരിയ്ക്കുന്നതിന് മുന്‍പ് ചില സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയ കൊല്ലാറുണ്ട്. അങ്ങനെ മൂന്ന് തവണ മരിച്ചതാണ് നടന്‍ ജിഷ്ണുവും. നാലാം തവണ പക്ഷെ അത് യഥാര്‍ത്ഥമായി.

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

ജിഷ്ണു മരിയ്ക്കുന്നതിന് മുന്‍പ് മരിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചത് വേദനിപ്പിച്ചു എന്ന് ഭാര്യ ധന്യ പറയുന്നു. മനോരമയുടെ കേരള കാന്‍ എന്ന കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു ധന്യ.

വേദനിപ്പിച്ചു

ജിഷ്ണുവിന് രണ്ടാമതും ക്യാന്‍സര്‍ വന്നപ്പോഴാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജിഷ്ണു മരിച്ചു എന്നും ഗുരുതരാവസ്ഥയിലാണെന്നുമുള്ള ഫേസ്ബുക്ക്, വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്നെയും കുടുംബത്തെയും വേദനിപ്പിച്ചു എന്ന് ധന്യ പറയുന്നു.

മാനസികാവസ്ഥ

അത്തരത്തിലുള്ള സന്ദേശം വരുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരിയ്ക്കും. പലരും വിളിച്ച് ചോദിയ്ക്കും. അവരോടൊക്കെ എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടത് കാന്‍സര്‍ കാരണമാണ്. ഇപ്പോള്‍ ജിഷ്ണുവും

ജിഷ്ണുവാണ് ധൈര്യം തന്നത്

ആ സമയത്ത് ജിഷ്ണുവാണ് എനിക്ക് ജോലിയ്ക്ക് പോകാനുള്ള ധൈര്യം തന്നത്. ജിഷ്ണു എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതുപോലെയായിരുന്നു. രാവിലെ പറയും, ഇപ്പോള്‍ വരും വാട്‌സാപ്പ് സന്ദേശം ഞാന്‍ മരിച്ചുവെന്ന്. അതും പറഞ്ഞ് ജിഷ്ണു ചിരിയ്ക്കും.

മാനസിക ശക്തി തന്നത്

ശാരീരികമായി ജിഷ്ണു ഏറെ അവശനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലോ പ്രവൃത്തികളിലോ ആ ക്ഷീണം പ്രതിഫലിച്ചിരുന്നില്ല. ആ ശക്തിയാണ് ജീവിതത്തില്‍ എനിക്ക് തുണയായത്- ധന്യ പറഞ്ഞു

English summary
Actor Jishnu's wife recalls his confidence against cancer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam