twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബവിളക്ക് നായികയുടെ മുൻ ഭർത്താവ്, സിനിമാപ്രേമികളുടെ വേമ്പുലി, പ്രണയകഥ പറഞ്ഞ് ജോൺ കൊക്കൻ!

    |

    പാ രഞ്ജിത്ത് സംവിധാനം ചെയ്ത സാർപട്ടെ പരമ്പരൈയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജോൺ കൊക്കൻ. അതുവരെ ചെറിയ വേഷങ്ങളിൽ ഒതുങ്ങി നിന്ന നടനായിരുന്നു ജോൺ. വെമ്പുലി എന്ന ബോക്സിങ് കഥാപാത്രത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കാൻ നടന് സാധിച്ചു. ലോകശ്രദ്ധ നേടിയ പാൻ ഇന്ത്യൻ ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയിലും ജോൺ അഭിനയിച്ചിരുന്നു. ആരുടേയും ശ്രദ്ധയിൽ പതിയാതിരുന്ന ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഒരു ചെറിയ കഥാപാത്രത്തെയാണ് ജോൺ അവതരിപ്പിച്ചത്.

    ക്രൂരനാകാൻ താൽപര്യമില്ലായിരുന്നു, വില്ലനാണ് എന്ന് പറയുമ്പോഴെ ക്യാപ്റ്റൻ രാജു വിഷമിക്കാൻ തുടങ്ങും!ക്രൂരനാകാൻ താൽപര്യമില്ലായിരുന്നു, വില്ലനാണ് എന്ന് പറയുമ്പോഴെ ക്യാപ്റ്റൻ രാജു വിഷമിക്കാൻ തുടങ്ങും!

    ബാഹുബലിയോട് യുദ്ധം ചെയ്യാൻ എത്തുന്ന കാലകേയന്റെ കൂട്ടാളിയായിരുന്നു ചിത്രത്തിൽ ജോൺ കൊക്കൻ. ബാഹുബലിയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ സെറ്റിലെ ഒരാൾക്കും തന്റെ പേരുപോലും അറിയില്ലായിരുന്നു ജോൺ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. തൃശൂർ സ്വദേശിയായിരുന്ന ജോൺ കൊക്കന്റെ സിനിമാ ജീവിതം ആരംഭിച്ചത് മലയാളത്തിൽ നിന്നാണ്. ശേഷമാണ് സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിൽ ജോൺ കൊക്കന് അവസരങ്ങൾ കിട്ടി തുടങ്ങിയത്. കുടുംബവിളക്ക് നായിക മീര വാസുദേവിന്റെ മുൻഭാർത്താവ് കൂടിയായിരുന്നു ജോൺ കൊക്കൻ. 2012ൽ വിവാഹിതരായ ഇരുവരും 2016ൽ വിവാഹ മോചിതരായി.

    'സുമേഷും സുപ്രിയയും വിവാഹിതരാകുന്നു', യഥാർഥ ജീവിതത്തിൽ ഇല്ലാത്ത ഭാ​ഗ്യം ലഭിച്ച സന്തോഷത്തിൽ സബിറ്റ!'സുമേഷും സുപ്രിയയും വിവാഹിതരാകുന്നു', യഥാർഥ ജീവിതത്തിൽ ഇല്ലാത്ത ഭാ​ഗ്യം ലഭിച്ച സന്തോഷത്തിൽ സബിറ്റ!

    ഗുണ്ടായിസം കാട്ടി മടുത്തു

    പിന്നീട് നടിയും തെലു​ങ്ക് ബി​ഗ് ​ബോസ് മത്സരാർഥിയുമായിരുന്ന മലയാളി പൂജ രാമചന്ദ്രനോടൊപ്പം ജോൺ കൊക്കന്റെ ജീവിതം ആരംഭിച്ചത്. ഇരുവരും ഇപ്പോൾ സിനിമയും കുടുംബ ജീവിതവുമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയണ്. ഒരു കാലത്ത് മലയാള സിനിമയിൽ മസിൽ പെരുപ്പിച്ച് ഗുണ്ടായിസം കാട്ടി നായകന്റെ അടി വാങ്ങുന്ന സ്ഥിരം വില്ലനായിരുന്നു ജോൺ കൊക്കൻ. സിനിമയിലെ അനുഭവങ്ങളും ജിമ്മിൽ ആരംഭിച്ച പൂജയോടുള്ള പ്രണയവുമെല്ലാം വരാനിരിക്കുന്ന സിനിമാ വിശേഷങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ജോൺ കൊക്കൻ.

    വേമ്പുലിയായപ്പോൾ

    'മലയാള സിനിമയിലൂടെയാണ് അഭിനയം ആരംഭിച്ചത്. അതുകൊണ്ട് മലയാളത്തിൽ അവസരങ്ങൾ ലഭിക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ട്. ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചെയ്തതിൽ ഏറെയും തീവ്രവാദിയുടേയോ ​ഗുണ്ടയുടേയോ ഒക്കെയായിരുന്നു. അത് ചെയ്ത് മടുത്തു. ആ സമയങ്ങളിൽ നമ്മളോട് പറഞ്ഞ കഥാപാത്രമായിരുന്നില്ല സെറ്റിലെത്തുമ്പോൾ കിട്ടിയിരുന്നു. പറഞ്ഞ തുകപോലും തരാതെ പലരും മടക്കി അയച്ചിട്ടുണ്ട്. വേമ്പുലി എന്ന സർപാട്ട പരമ്പരൈയിലെ കഥാപാത്രം അപ്രതീക്ഷിതമായി ലഭിച്ചതാണ്. എന്റെ സുഹൃത്ത് വഴി പാ രഞ്ജിത്ത് സാറിനെ കണ്ടു. ബോക്സിങ് പോലുള്ള അഭ്യസിക്കണമായിരുന്നു. ആ സിനിമയ്ക്ക് വേണ്ടി രഞ്ജിത്ത് സാറും ബോക്സിങ് പഠിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ നമുക്ക് ഒരുതരത്തിലും പറ്റിക്കാൻ സാധിക്കുമായിരുന്നില്ല. ഞാൻ യോ​ഗ ചെയ്യുന്നത് കണ്ടിട്ടാണ് നടൻ ആര്യയും യോ​ഗ ചെയ്യാൻ ആരംഭിച്ചത്. മാത്രമല്ല അദ്ദേഹത്തിന്റെ സൈക്കിളിങ് ഇഷ്ടം ഞാൻ ഇപ്പോൾ ചെയ്യുന്നുണ്ട്' ജോൺ കൊക്കൻ പറയുന്നു.

    പൂജയോടുള്ള പ്രണയം

    ജോണിനെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും പൂജ രാമചന്ദ്രനും മനസ് തുറന്നു. 'ജിമ്മിൽ വെച്ചാണ് കണ്ടുമുട്ടിയത്. വരുന്നു വർക്കൗട്ട് ചെയ്യുന്നു തിരികെ പോകുന്നു. ഇതായിരുന്നു ജോണിന്റെ ജീവിതം. ആരോടും സംസാരിക്കില്ലായിരുന്നു. ഒരു ഹായ് പോലും പറയില്ലായിരുന്നു. പിന്നീട് ഞാൻ ഇത് ശ്രദ്ധിച്ച് അങ്ങോട്ട് പോയി മിണ്ടാൻ തുടങ്ങി. അങ്ങനെയാണ് സൗഹൃദം ആരംഭിക്കുന്നത്. ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഒന്നാണ് അടുത്ത സുഹൃത്തും നമ്മളെ നന്നായി അറിയുന്ന ഒരാളും നമുക്കൊപ്പം ഉള്ളത് വളരെ നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ‌ ഞങ്ങൾ ഒരുമിച്ച് ഒരു വെബ് സീരിസും ചെയ്യുന്നുണ്ട്' പൂജ പറയുന്നു. കെജിഎഫ് ചാപ്റ്റർ 2 ആണ് ഇനി ജോൺ കൊക്കന്റേതായി റിലീസിനെത്താനുള്ള സിനിമ. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും ഒരുപാട് വലിയ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചുവെന്നും ജോൺ കൊക്കൻ പറയുന്നു.

    Read more about: john kokken
    English summary
    actor John Kokken open up about family life and upcoming projects
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X