Just In
- 12 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിനിമ-സീരിയൽ താരം കരകുളം ചന്ദ്രൻ അന്തരിച്ചു!! സംസ്കാരം ശനിയാഴ്ച ശാന്തി കവാടത്തിൽ...
പ്രശസ്ത നാടക സംവിധായകനും സിനിമ സീരിയിൽ നടനുമായ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏറെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച തിരുവനന്തപുരത്തെ ശാന്തി കവാടത്തിൽ വെച്ച് നടക്കും.
കഴിഞ്ഞ അര നൂറ്റാണ്ടുകളായി നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു . നടനായും സംവിധായകനായും തിളങ്ങിയ ഇദ്ദേഹം ഇതിനോടകം തന്നെ നൂറ് കണക്കിന് വേദികൾ പങ്കിട്ടുണ്ട് സംസ്ഥാന സർക്കാരിന്റേയും സംഗീത നാടക അക്കാദമിയുടേയും നിരവധി അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സമഗ്രസംഭാവനയ്ക്കുളള രാമു കാര്യാട്ട് പുരസ്കാരത്തിനും കരകുളം ചന്ദ്രൻ അർഹനായിട്ടുണ്ട്.
72 രാജ്യങ്ങള്‍, 164 സിനിമകൾ, 488 പ്രദർശനങ്ങൾ, രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
നാടകത്തിൽ മാത്രമല്ല സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 1986 ൽ പി ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത ഈശ്വരന്റെ മേൽ വിലാസം, ഇവിടെ സ്വർഗ്ഗമാണ് എന്നീ നടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.