»   » രൂപാന്തരത്തില്‍ കൊച്ചു പ്രേമന് കിടിലന്‍ മേക്കോവര്‍! ട്രെയിലര്‍ കാണാം..

രൂപാന്തരത്തില്‍ കൊച്ചു പ്രേമന് കിടിലന്‍ മേക്കോവര്‍! ട്രെയിലര്‍ കാണാം..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹാസ്യറോളുകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ കൊച്ചുപ്രേമന്‍ കിടിലന്‍ മേക്കോവറുമായെത്തുകയാണ് രൂപന്തരം എന്ന ചിത്രത്തിലൂടെ. ചിത്രത്തില്‍ അന്ധ കഥാപാത്രമായാണ് കൊച്ചു പ്രേമനെത്തുന്നത്.

രാഘവന്‍ എന്നാണ് കൊച്ചു പ്രേമന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വേറിട്ട ഗെറ്റപ്പിലെത്തുന്ന ഈ ചിത്രം കൊച്ചുപ്രേമന്റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. പുതുമുഖം ഭരതും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

kp-18-147945

എം ബി പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈ ലൈഫ് പാര്‍ട്ണര്‍ ആയിരുന്നു പദ്മകുമാര്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം. രൂപാന്തത്തിന്റെ തിരക്കഥയും എഡിറ്റിങുമെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് പദ്മകുമാര്‍ തന്നെയാണ്.

ബിജിപാലാണ് പശ്ചാത്തല സംഗീതം.ചാന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത് ചന്ദ്രന്‍ നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി പാലോടാണ് ഛായാഗ്രഹണം.

English summary
actor kochupreman's new look in roopantharam he will be coming as a blind in te movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X